ലിബിയന്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 150 മരണം

ലിബിയന്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 150 മരണം ലിബിയന്‍ തീരത്ത് ഉണ്ടായ ബോട്ട് അപകടത്തില്‍ 150 അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു. ലിബിയയില്‍നിന്ന് അഭയാര്‍ഥികളുമായി യൂറോപ്പിലേക്ക് പുറപ്പെട്ട ബോട്ടില്‍ 250 ല്‍ അധികം പേര്‍ യാത്ര ചെയ്തിരുന്നു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത് മാറിയേക്കുമെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി. ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. താങ്ങാവുന്നതിനേക്കാളും അധികം ആളുകളാണ് ഓരോ ബോട്ടുകളിലും കയറിക്കൂടുന്നത്. ഇതാണ് ദുരന്തത്തിനിടയാക്കിയത്. ഇതില്‍ നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് ലിബിയന്‍ നാവികസേനാ അധികൃതര്‍ അറിയിച്ചത്. ലിബിയയില്‍ നിന്നും ഈ വര്‍ഷം ഇതുവരെ 37,555 പേര്‍ കടല്‍ മാര്‍ഗവും 8,007 പേര്‍ കരമാര്‍ഗവും യൂറോപ്പിലെത്തിയതായാണ് കണക്ക്.

കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേര്‍ക്കു പരിക്ക്. രാവിലെ 10 മണിയോടെ തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം. മെഡിക്കല്‍ കോളേജില്‍ ഭാഗത്ത് നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണു റിപ്പോര്‍ട്ട്.

നടി പ്രിയാരാമന്‍ ബി.ജെ.പിയിലേക്ക്

നടി പ്രിയാരാമന്‍ ബി.ജെ.പിയിലേക്ക് നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് എത്തിയ നടി ബിജെപി ആന്ധ്രാ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന് ശേഷമാണ് പ്രിയാ രാമന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വിവരം പുറത്തുവന്നത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. അതേസമയം പ്രിയാരാമന്‍ ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ബിജെപിയില്‍ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബിജെപി നേതൃത്വമാണെന്നും പ്രിയാരാമന്‍ പ്രതികരിച്ചു. കാശ്മീര്‍, മാന്ത്രികം, ആറാം തമ്പുരാന്‍ തുടങ്ങി പതിനഞ്ചോളം മലയാള ചിത്രങ്ങളില്‍ പ്രിയാ രാമന്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴ് നടന്‍ രഞ്ജിത്തായിരുന്നു ഭര്‍ത്താവ്. 2014 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കുറവാണെങ്കിലും നടി സീരിയലുകളില്‍…

കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്

കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട് പാക്കിസ്ഥാനെ തുരത്തി കാര്‍ഗിലില്‍ ഇന്ത്യ വിജയത്തിന്റെ കൊടി പാറിച്ചിട്ട് ഇന്നേക്ക് ഇരുപതാണ്ട്. നുഴഞ്ഞുകയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരത്തി 1999 ജൂലൈ 26നാണ് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെപ്പിടിച്ചത്. കാര്‍ഗില്‍ യുദ്ധ വിജയത്തില്‍ ജീവന്‍വെടിഞ്ഞ ധീര ജവാന്മാരുടെ സ്മരണയിലാണ് രാജ്യം. കാര്‍ഗില്‍ വിജയ ദിവസവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യം പിന്‍വാങ്ങാറുണ്ട്. ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാക്കിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി. കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തില്‍ മാത്രം. തന്ത്രപ്രധാന മേഖലകളായ ദേശീയപാത ഒന്ന് മേഖലയിലെ ഏറ്റവും…

ഇന്ത്യക്കുമാത്രമായി പുത്തൻ പാക്കേജുമായി നെറ്റ്ഫ്ലിക്സ്

ഇന്ത്യക്കുമാത്രമായി പുത്തൻ പാക്കേജുമായി നെറ്റ്ഫ്ലിക്സ് മുംബൈ : ഇന്ത്യയില്‍ മാത്രമായി പുതിയ പാക്കേജ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഇന്ത്യയില്‍ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം കൂട്ടാനായി 199 രൂപയുടെ മെയ്ഡ് ഇന്‍ ഇന്ത്യ പാക്കേജാണ് അവതരിപ്പിച്ചത്. മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ആണ് പുതുതായി അവതരിപ്പിക്കുന്നത്. ഇത് ഒരു ദീര്‍ഘകാല പ്ലാനായാകും ലഭിക്കുക. ഇപ്പോള്‍ നെറ്റ്ഫ്ലിക്സിന്‍റെ പ്ലാനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് പുതിയ പ്ലാനിലേക്ക് മാറാനുള്ള അവസരവും ലഭിക്കുന്നതാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള അമേരിക്കയിൽ വരിക്കാരുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇന്ത്യയിൽ പുതിയ നീക്കവുമായി നെറ്റ്ഫ്ലിക്സ് രംഗത്തെത്തിയിരിക്കുന്നത്.