മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി

മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം നേരത്തെ രാജ്യസഭ തള്ളിയിരുന്നു. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാഖ് ബില്ലെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. കൂടാതെ ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം ബില്ലിന്റെ ഉള്ളടക്കമാണെന്നും ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഎഡിഎംകെ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബില്ലിനെ എതിര്‍ക്കുന്നതായി സഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനു മുന്‍പായി ജെഡിയു എംപി ബസിഷ്ട നരെയ്ന്‍ സിങ് പറഞ്ഞു. ടിആര്‍എസ്, ടിഡിപി കക്ഷികളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ്…

കര്‍ണാടക സര്‍ക്കാരിന്റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരം മലയാളിക്ക്

കര്‍ണാടക സര്‍ക്കാരിന്റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരം മലയാളിക്ക് കര്‍ണാടക സര്‍ക്കാരിന്റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരമായ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം മലയാളിയ്ക്ക്. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്ഥയായ നിമ്മി സ്റ്റീഫനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ അക്രമിയുടെ കൊലക്കത്തിയുടെ മുന്നില്‍ നിന്ന് സ്വന്തം ജീവന്‍ പണയംവച്ച് രക്ഷിച്ചതിനാണ് നിമ്മിയെ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ മികച്ച നഴ്സായി അംഗീകരിച്ച് അവാര്‍ഡ് നല്‍കി ആദരിച്ചത്. മംഗളുരു ദേര്‍ളഗട്ടെ കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആണ് നിമ്മി.ജൂണ്‍ 28 നാണ് പ്രണയം നിഷേധിച്ച പെണ്‍കുട്ടിയെ സുഹൃത്തായ യുവാവ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്യാന്‍ സ്വയം ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിനിടെ പരിക്കേറ്റ പെണ്‍കുട്ടിയെ ആരും രക്ഷിക്കാതിരിക്കാന്‍ കാഴ്ചക്കാര്‍ക്ക് നേരെ കത്തി വീശി. സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി നിലവിളിച്ചെങ്കിലും അക്രമിയുടെ…

നാളെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

നാളെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനെതിരെയാണ് പ്രതിഷേധം. അത്യാഹിത വിഭാഗം, ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഒപികള്‍ പ്രവര്‍ത്തിക്കില്ലെന്നും സംഘടന പ്രതിനിധികള്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശ ചെയ്തും സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്റെ മാനദണ്ഡം, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുമെന്നുമുള്ള വ്യവസ്ഥകളടങ്ങിയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഇന്നലെ ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു.

പാകിസ്ഥാന്‍ സൈനിക വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 17 പേര്‍ മരിച്ചു

പാകിസ്ഥാന്‍ സൈനിക വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 17 പേര്‍ മരിച്ചു പരിശീലന പറക്കലിനിടെ പാകിസ്താന്‍ വ്യോമസേനയുടെ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 17 പേര്‍ മരിച്ചു. റാവല്‍പ്പിണ്ടിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 5 വ്യോമസേനാംഗങ്ങളും 12 പ്രദേശവാസികളുമാണ് മരിച്ചത്. അപകടത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്ക് പറ്റിയതായും രക്ഷാപ്രവര്‍ത്തകസംഘം അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തോടെ പ്രദേശത്ത് തീപടരുകയായിരുന്നു. ഇതിലാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റത്. നിരവധി വീടുകളും കത്തിനശിച്ചു. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പുലര്‍ച്ചെ വിമാനം തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും, വിമാനം തകരുന്നതിന് മുമ്ബ് തന്നെ തീപിടിച്ചുവെന്നും പ്രദേശവാസികള്‍ പറയുന്നു. തുതരത്തിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് സംബന്ധിച്ച് പാക് സൈനിക അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബ്രസീല്‍ ജയിലില്‍ ചേരിതിരിഞ്ഞ് കലാപം: 52 തടവുകാര്‍ കൊല്ലപ്പെട്ടു

ബ്രസീല്‍ ജയിലില്‍ ചേരിതിരിഞ്ഞ് കലാപം: 52 തടവുകാര്‍ കൊല്ലപ്പെട്ടു ബ്രസീലിലെ ജയിലിലുണ്ടായ കലാപത്തില്‍ 52 തടവുകാര്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ അള്‍ട്ടമിറ ജയിലിലാണ് സംഭവം. ജയിലിലെ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് കലാപമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ 16 പേരെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയാണ് ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. ഒരു വിഭാഗം ജയിലിന് തീവച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ശ്വാസം മുട്ടിയും മരിച്ചു. രണ്ട് ജയില്‍ ജീവനക്കാരെ കലാപകാരികള്‍ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചു. ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയില്‍. ഇവിടെ ഇതിനുമുമ്പും കൂട്ടക്കൊലകള്‍ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ മേയില്‍ വടക്കേ ആമസോണാസിലെ ജയിലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 55 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ സ്ഥാപകനുമായ വി.ജി സിദ്ധാര്‍ത്ഥിനെ കാണാതായി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ സ്ഥാപകനുമായ വി.ജി സിദ്ധാര്‍ത്ഥിനെ കാണാതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേയുടെ സ്ഥാപകനുമായ വി.ജി.സിദ്ധാര്‍ത്ഥിനെ (63) കാണാതായി. ഇന്നലെ വൈകുന്നേരം മുതലാണ് അദ്ദേഹത്തിനെ കാണാതായത്. കേരളത്തിലേക്കുളള യാത്രക്കിടെ മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദി പാലത്തിന് സമീപത്ത് നിന്നാണ് ഇയാളെ കാണാതായത്. നദിയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ നേത്രാവതി നദിയില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് ഒരു ബിസിനസ് യാത്ര സിദ്ധാര്‍ഥ് പോയിരുന്നു. ഇവിടെ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു. ഇന്നോവ കാറില്‍ സിദ്ധാര്‍ത്ഥിനൊപ്പം ഡ്രൈവറുമുണ്ടായിരുന്നു. എന്നാല്‍ മംഗളൂരു ദേശീയ പാതയ്ക്ക് സമീപമെത്തിയപ്പോള്‍ ഡ്രൈവറോട് വാഹനം നിറുത്താന്‍ ആവശ്യപ്പെടുകയും ഇറങ്ങി പോകുകയുമായിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിളിച്ച് കാര്യം അറിയിച്ചു.…