എന്താണ് പി സി ഓ ഡി?…കൂടുതലറിയാം

എന്താണ് പി സി ഓ ഡി?…കൂടുതലറിയാം ഇന്ന് സ്ത്രീകളില്‍ വളരെയധികം കാണുന്ന രോഗമായി മാറിയിരിക്കുകയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. അതുകൊണ്ട് തന്നെ ഇത് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ പലരും ഈ കാര്യങ്ങള്‍ അറിയുന്നില്ല. രോഗത്തെകുറിച്ച് പോലും ചിലര്‍ക്ക് അറിയില്ല. അതായത്, വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍. കൂടാതെ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പാതി വഴിയില്‍ നിന്നു പോകുന്നതുമൂലം അണ്ഡാശയത്തില്‍ മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. നിലവില്‍ 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡിയാണ്. സ്ത്രീകളിലെ വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫുഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗം എന്നിവ പ്രധാനമായും പിസിഒഡിക്ക് കാരണമാകുന്നു. കൂടാതെ, പാരമ്പര്യമായി പിസിഒഡി ഉള്ളവരിലും രോഗത്തിന് സാധ്യതയുണ്ട്. അതിനുപുറമെ, ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാകാം.

BREAKING NEWS: വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍? നിരവധി പേരെ കാണാനില്ലെന്ന് സൂചന

വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍ എന്ന് സൂചന. നിരവധിപേരെ കാണാതായതായി എന്ന സൂചനകളാണ് വരുന്നത്. ഇവിടെ നിന്നുള്ള ഒരാള്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ച വിവരം പുറം ലോകം അറിയുന്നത്. എസ്റ്റേറ്റ്‌ പാടിയും അമ്പലവും പള്ളിയും വാഹനം അടക്കം ഉരുള്‍ പൊട്ടലില്‍ ഒലിച്ചു പോയതായാണ് സഹായം അഭ്യര്‍ഥിച്ചു കൊണ്ട് നല്‍കിയ വീഡിയോ സന്ദേശത്തില്‍ കാണുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ സ്ഥലത്ത് എത്തിപെടാന്‍ ആയിട്ടില്ലെന്നാണ് വിവരം. ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും വലിയ ദുരന്തമാണ് സംഭവിച്ചതെന്നാണ് സൂചിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സന്തോഷവതികളായിരിക്കാന്‍ ആഗ്രഹിക്കുന്നോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

സന്തോഷവതികളായിരിക്കാന്‍ ആഗ്രഹിക്കുന്നോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ സന്തോഷവതികളായിരിക്കാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ മനസിനെ സ്വാധീനിക്കാൻ ഭക്ഷണത്തിനാകുമോ? പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ദിനവും ​ഗുണവും പോഷകവും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് വളരെ പോസിറ്റീവായി ജീവിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പഠനത്തിലൂടെ പറയുന്നത്. കൂടാതെ ന്യൂയോര്‍കിലെ ബിഗാംടണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആകെ 563 (48% പുരുഷന്‍മാരും 52% സ്ത്രീകളും) പേരിലാണ് പഠനം നടത്തിയത്. ഒരു സ്ത്രീയുടെ മൂഡിനെ സ്വാധീനിക്കാന്‍ പോഷകാഹാരത്തിന് സാധിക്കും. പോഷകം കുറഞ്ഞ ആഹാരം കഴിക്കുന്ന സ്ത്രീകളില്‍ വിഷാദം പോലുളള രോഗങ്ങള്‍ വരാനുളള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതിനാല്‍ സ്ത്രീകള്‍‌ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല പോഷകാഹാരവും ഇല കറികളും പയര്‍ വര്‍ഗങ്ങളും പഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.