വൈപ്പിനില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ വെച്ച് വിഷം കഴിച്ചു

വൈപ്പിനില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ വെച്ച് വിഷം കഴിച്ചു കൊച്ചി വൈപ്പിനില്‍ മൂന്നു വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ വെച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ് വിഷം കഴിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കല്‍, പുതുവൈപ്പ് എന്നിവിടങ്ങളിലെ കുട്ടികളാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികള്‍ മൂന്നു പേരും അടുത്ത സുഹൃത്തുക്കളാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ആദ്യം ഞാറക്കല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മൂന്നു പേരും അപകടനില തരണം ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. എലിയെ കൊല്ലന്‍ ഉപയോഗിക്കുന്ന കേക്കാണ് ഇവര്‍ കഴിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത്…

KSEB അസി.എഞ്ചിനീയർ മുങ്ങി മരിച്ചു

KSEB ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു, തൃശൂർ പുന്നയൂർക്കുളത്ത് KSEB അസി.എഞ്ചിനീയർ മുങ്ങി മരിച്ചു, വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് അപകടമുണ്ടായത്, വിയ്യൂർ KSEB ഓഫീസിലെ അസി.എഞ്ചിനീയർ ഉദ്യോഗസ്ഥനായ കെ എ ബൈജുവാണ് മരിച്ചത്.

കനത്ത മഴ: സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴ: സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വിലയിരുത്തിയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണു മഴ ശക്തം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ തുടരുകയാണ്. വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറന്ന്…

കനാലുകളിലെ തടസ്സങ്ങളും കയ്യേറ്റങ്ങളും അടിയന്തരമായി നീക്കാൻ നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു

കൊച്ചി നഗരത്തിലെ കാനകളിലെയും കനാലുകളിലെയും തടസ്സങ്ങളും കയ്യേറ്റങ്ങളും അടിയന്തരമായി നീക്കാൻ നീക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു. ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടറുടെ നടപടി.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

1)എറണാകുളം- ആലപ്പുഴ പാസഞ്ചർ (56379) 2)ആലപ്പുഴ-എറണാകുളം പാസഞ്ചർ 3)ആലപ്പുഴ-എറണാകുളം പാസഞ്ചർ(56302) 4)56381 എറണാകുളം-കായംകുളം പാസഞ്ചർ 5)56382 കായംകുളം-എറണാകുളം പാസഞ്ചർ 6)56387 എറണാകുളം-കായംകുളം പാസഞ്ചർ 7)56388 കായംകുളം-എറണാകുളം പാസഞ്ചർ 8)66300 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി) 9)66301 എറണാകുളം-കൊല്ലം (കോട്ടയം വഴി) 10) 66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി) 11) 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി) 10)56380 കായംകുളം- എർണാകുളം പാസഞ്ചർ

വയനാട് പുത്തുമലയിലെ ഉരുള്‍പൊട്ടല്‍: നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

വയനാട് പുത്തുമലയിലെ ഉരുള്‍പൊട്ടല്‍: നാല് മൃതദേഹങ്ങള്‍ കണ്ടെത്തി കനത്ത മഴയെ തുടര്‍ന്ന് വന്‍ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ നാല് മൃതദേഹം കണ്ടെത്തി. 50 ല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരു പ്രദേശമാകെ ഒലിച്ച് പോയ നിലയിലാണ് പുത്തുമല ഇപ്പോഴുള്ളത്. ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഈ മേഖലയിലുള്ള വീടുകള്‍, പള്ളി, ക്ഷേത്രം കാന്റീന്‍ എന്നിവ തകര്‍ന്നതായാണ് വിവരം. കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍ കഴിയുന്നത്. സബ്കളക്ടറും എം.എല്‍.എയും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. സൈന്യത്തെ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചില്‍ ആരംഭിക്കും. വിനോദസഞ്ചാര മേഖലകൂടിയാണ് പുത്തുമല. അത്തരത്തില്‍ പുറത്ത് നിന്ന് എത്തിയ സഞ്ചാരികളും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയവും…

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും . നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം. ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര, ചക്കിട്ടപ്പാറ, മങ്ങരോത്ത്, വേളം, മണിയൂർ പഞ്ചായത്തുകൾക്കും വടകര, പയ്യോളി നഗരസഭകൾക്കും ആണ് നിർദേശം നൽകിയത്.