സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റ്‌

സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റ്‌ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ ഇടക്കാല പ്രസിഡന്‍റ് ആയി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗമാണ് സോണിയാ ഗാന്ധിയെ തിരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോട് പ്രസിഡണ്ട്‌ പദവിയില്‍ തുടരാന്‍ ആവശ്യം ഉയര്‍ന്നെങ്കിലും രാഹുല്‍ ഗാന്ധി വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ്‌ സോണിയാ ഗാന്ധിയെ തിരഞ്ഞെടുത്തത്. അതേസമയം പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങി പോയെന്നും വാര്‍ത്തകള്‍ ഉണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാളെ പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നോരള്‍ക്ക് കോണ്‍ഗ്രസിനെ നയിക്കാന്‍ സാധിക്കില്ലെന്ന കണ്ടെത്തലിലാണ് പ്രവര്‍ത്തക സമിതി സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുത്തത്.

മഴക്കാലമാണ്; മഞ്ഞപ്പിത്തം വന്നാൽ കരുതലേറെ വേണം

മഴക്കാലമാണ്; മഞ്ഞപ്പിത്തം വന്നാൽ കരുതലേറെ വേണം പെരുമഴ കഴിയുന്നതോടെ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. ഏറ്റവും കൂടുതൽ പേടിക്കേണ്ടത് മഞ്ഞപ്പിത്തം തന്നെയാണ്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കൂടാതെ കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം ‘ബിലിറൂബിന്‍’ രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിന് കാരണം.കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു. പനി,കഠിനമായ ക്ഷീണം,സന്ധി-പേശി വേദന,കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം,മൂത്രത്തിന്റെ അളവിലെ കുറവ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ശ്രദ്ധ വേണം ഇക്കാര്യങ്ങളിൽ വളരെ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാൻകൂടാതെ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല. മദ്യപാനം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കുക. ധാരാളം വെള്ളം…

ധോണിയുടെ വാഹനശേഖരത്തിലെ പുതിയഅതിഥി; ഇന്ത്യയിൽ ആദ്യത്തേതും

ധോണിയുടെ വാഹനശേഖരത്തിലെ പുതിയഅതിഥി; ഇന്ത്യയിൽ ആദ്യത്തേതും റാഞ്ചി: ധോണിയുടെ വാഹനശേഖരത്തിലെ പുതിയഅതിഥിയെത്തി, മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വാഹനങ്ങളോടുള്ള കമ്പം ആരാധകര്‍ക്കെല്ലാം അറിയാം. ഇപ്പോഴിതാ ധോണിയുടെ വാഹനശേഖരത്തില്‍ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ജീപ്പിന്റെ ഗ്രാന്‍ഡ് ഷെറോക്കി ട്രാക്ക്വാക്ക് എസ്‌യു‌വി ആണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണിയെന്ന് ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ പുതിയ കളിപ്പാട്ടം എത്തിയിരിക്കുന്നു മഹി, താങ്കളെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ അതിഥിയുടെ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു, ഇന്ത്യയിലെ ആദ്യത്തെയും ഒരേയൊരു കാറുമാണിത് എന്നായിരുന്നു സാക്ഷി ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 75.15 ലക്ഷംയ മുതല്‍ 88.69 രൂപവരെയാണ് കാറിന്റെ ഏകദേശ വില. എന്നാൽ കശ്മിരിര്‍ സൈനിക സേവനത്തിന് പോയ ധോണി ഇപ്പോള്‍ പാരാച്യൂട് റെജിമെന്റിനൊപ്പം…

ഹാര്‍മണി ഒഎസ്; ഓപ്പറേറ്റിംങ് സിസ്റ്റവുമായി വാവ്വെ

ഹാര്‍മണി ഒഎസ്; ഓപ്പറേറ്റിംങ് സിസ്റ്റവുമായി വാവ്വെ ബീജിംഗ്: സ്വന്തം ഓപ്പറേറ്റിംങ് സിസ്റ്റവുമായ് വാവെ രം​ഗത്ത്, ആന്‍ഡ്രോയ്ഡിന് വെല്ലുവിളി ഉയര്‍ത്തി തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിച്ച് വാവ്വെ. ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡില്‍ നിന്നും വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇത്തരം ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പ്രഖ്യാപനം നേരത്തെ വാവ്വെ നടത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഇതിന്‍റെ വിവരങ്ങള്‍ വ്യക്തമാക്കിയത്. ഹാര്‍മണി ഒഎസ് എന്നാണ് ഇപ്പോള്‍ വാവ്വെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നല്‍കിയിരിക്കുന്ന പേര്. വാവ്വേയുടെ ഏറ്റവും ജനപ്രിയമായ ഫോണുകളില്‍ എല്ലാം ഈ ഒഎസ് ആയിരിക്കും. വാവ്വേ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വിലക്കുള്ള രാജ്യങ്ങളിലായിരിക്കും ഇത് ഉപയോഗിക്കുക. വാവ്വേ തുടര്‍ന്നും ആന്‍ഡ്രോയ്ഡ് തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കും. എന്നാല്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സാധിക്കും രീതിയിലാണ് ഇനി ഫോണ്‍ രൂപപ്പെടുത്തുക. നാളുകൾക്ക് മുൻപ് ആന്‍ഡ്രോയ്ഡ് നിരോധനം വന്നതോടെ വന്‍ തിരിച്ചടിയാണ് വാവ്വെയ്ക്ക്…

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകൾ പ്രചരിപ്പിക്കൽ; അന്വേഷണം തുടങ്ങി: അറസ്റ്റുണ്ടാകുമെന്നും ഡിജിപി

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകൾ പ്രചരിപ്പിക്കൽ; അന്വേഷണം തുടങ്ങി: അറസ്റ്റുണ്ടാകുമെന്നും ഡിജിപി തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി, പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ വ്യക്തമാക്കി. കൂടാതെ ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി ഉണ്ടാകുമെന്ന് ലോകനാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കി. ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡിജിപി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍…

ശക്തമായ മഴയിൽ മരംവീണ് ബൈക്ക് യാത്രികന് ദാരുണമരണം; മകൾക്ക് പരിക്കേറ്റു

ശക്തമായ മഴയിൽ മരംവീണ് ബൈക്ക് യാത്രികന് ദാരുണമരണം; മകൾക്ക് പരിക്കേറ്റു കോഴിക്കോട്: മഴക്കെടുതിയിൽ വലഞ്ഞ് കേരളം, ശക്തമായ മഴയിൽ വൻമരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു. കല്ലായി പാലത്തിന് സമീപത്താണ് അപകടം നടന്നത്. റോഡരുകിലുണ്ടായ മരം വീണ് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് ഫ്രാൻസിസ് റോഡ് കോശാനി വീട്ടിൽ മുഹമ്മദ് സാലു(52) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു.

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും; കാലാവസ്ഥനിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും; കാലാവസ്ഥനിരീക്ഷണ കേന്ദ്രം കേരളത്തിൽ അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. അതിതീവ്രമഴ അനുഭവപ്പെടുന്ന എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. കൂടാതെ ശക്തമായ മഴ തുടരുമെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇന്നും നാളെയും അതി തീവ്രമഴയാകും. തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ 13,14, 15 ദിവസങ്ങളില്‍ വീണ്ടും അതിതീവ്രമഴയുണ്ടാകും. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റ് ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണുള്ളത്. വടകരയില്‍ 29 സെന്റിമീറ്ററും ഒറ്റപ്പാലത്ത് 28 സെന്റിമീറ്ററുമാണ് ഇന്ന് രേഖപ്പെടുത്തിയ മഴ. കൂടാതെ ഉച്ചക്ക് ശേഷം മഴയുടെ ശക്തി കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത…

മഴയിൽ തകർന്നടിഞ്ഞ വീടിനുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത് മാസങ്ങൾ പഴക്കമുള്ള ശവശരീരം

മഴയിൽ തകർന്നടിഞ്ഞ വീടിനുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത് മാസങ്ങൾ പഴക്കമുള്ള ശവശരീരം കക്കാട്: രക്ഷാപ്രവർത്തനത്തിനെത്തിയവർക്ക് വീടിനുള്ളിൽ നിന്ന് ലഭിച്ച്ത് മാസങ്ങള്‍ പഴക്കമുള്ള ശവശരീരം , കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വീട്ടില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള ശവശരീരം ലഭിച്ചു. വീട്ടിനുള്ളിൽ ആളുകളുണ്ടെന്ന സംശയത്തെ തുടർന്നാണ് ഫയർഫോഴ്സും നാട്ടുകാരും വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴായിരുന്നു സംഭവം. കണ്ണൂരിലെ കക്കാട് കോർജാൻ യുപി സ്‌കൂളിനു സമീപം കനത്തമഴയിൽ തകർന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോർജാൻ യുപി സ്‌കൂളിനു സമീപം പ്രഫുൽ നിവാസിൽ താമസിക്കുന്ന രൂപ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്,അവശനിലയിലായ മറ്റൊരു സ്ത്രീയും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ഇവരെയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ആറരയോടെയാണ് ഇവരുടെ ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകർന്നുവീണത്.അഴുകിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂർ സ്പിന്നിങ് മിൽ ജീവനക്കാരിയായിരുന്നു…

ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ ആവശ്യമെന്ന് കണ്ണൂർ കലക്ടർ

ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ ആവശ്യമെന്ന് കണ്ണൂർ കലക്ടർ കണ്ണൂര്‍: കേരളത്തിൽ കനത്തമഴ ദുരിതം വിതച്ച് പെയ്യുകയാണ്. നിരവധിപ്പേരാണ് പലയിടങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. നിരവധിയാളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ പലക്യാമ്പുകളിലും അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. കണ്ണൂരില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് അത്യാവശ്യമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്ന് കണ്ണൂര്‍ ജില്ലാകലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാധനങ്ങള്‍ കളക്ടറേറ്റിലേക്കാണ് സാധനങ്ങളെത്തിക്കേണ്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം നാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജില്ലാ ഭരണകൂടത്തിന് ഒരു കൈത്താങ്ങാകാൻ നിങ്ങൾക്കും ആവും. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാമഗ്രികൾ കളക്ടറേറ്റിലേക്ക് എത്തിയ്ക്കുക ‘ ആവശ്യമായ സാധനങ്ങൾ അടിവസ്ത്രങ്ങൾ പുതപ്പ് നൈറ്റി ബ്രെഡ് ബിസ്കറ്റ് സാനിറ്ററി നാപ്കിൻ മുതലായവ അനവധി പേർ ഇതിനോടകം ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. ഈ ദുരന്തം നമുക്ക് അതിജീവിക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Collection Centre: Collectorate, KANNUR Kerala 670002 Phone: 04972700645 SAJIKUMAR SL…

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറന്നു പ്രവർത്തിക്കും

നാളെ നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേക്ക് കേടുപാടുകള്‍ സംഭവിക്കാത്തതും കാര്യമായ വെള്ളം കൂടാത്തതുമാണ് അനുകൂലഘടകമായത്. പത്തിലധികം വലിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളിലെ വെള്ളം പുറത്തേക്ക് ഒഴുക്കിയത്. എന്നാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെയാണ് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. റണ്‍വേക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.