മൂന്നാറിൽ കുട്ടികൾ ഹോസ്റ്റൽ വിട്ടതിന് കാരണം റാ​ഗിംങ്; കേസെടുത്ത് പോലീസ്

ഇടുക്കി: കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടത് സീനിയര്‍ കുട്ടികളുടെ റാഗിംഗ് മൂലമെന്ന് സ്ഥിരീകരണം, മൂന്നാര്‍ എംആര്‍എസ് സ്‌കൂളിലെ ആദിവാസി വിഭാ​ഗത്തിൽ പെടുന്ന കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടത് സീനിയര്‍ കുട്ടികളുടെ റാഗിംഗ് മൂലമെന്ന് മൂന്നാര്‍ ഡിവൈഎസ്‍പി എം രമേഷ് കുമാര്‍. പ്രസ്തുത സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനും ബന്ധപ്പെട്ട അധ്യാപകര്‍ക്കുമെതിരെ കേസെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് വിവിധ കുടികളില്‍ നിന്നും പഠനത്തിനെത്തിയ 23 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയാതെ വീടുകളിലേക്ക് തിരികെ പോകുകയായിരുന്നു. കൂടാതെ സ്‌കൂളില്‍ വെച്ചും സീനിയര്‍ കുട്ടികള്‍ ഇവരെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. വൈകുന്നേരം സീനിയര്‍ കുട്ടികളോടൊപ്പമാണ് ഇടമലക്കുടികളിലെയടക്കം കുട്ടികള്‍ താമസിക്കുന്നത്. ഹോസ്റ്റല്‍ മുറിയിലും പീഡനം തുടര്‍ന്നതോടെയാണ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയത്. വാര്‍ഡനടക്കമുള്ള അധ്യാപകര്‍ ഉണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണത്തിനായി യാതൊന്നും ചെയ്തില്ല. ഉപദ്രവം സഹിക്കവയ്യാതെയാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് കുട്ടികള്‍ പോലീസിന് മൊഴിനല്‍കിയതോടെയാണ് വാര്‍ഡനും ബന്ധപ്പെട്ട അധ്യാപകര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍…

വയനാട് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 45ഓളം പേർ ആശുപത്രിയിൽ

വയനാട്: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ. വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്. കൂടാതെ ബലി പെരുന്നാൾ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു. പുറമെ നിന്നെത്തിയ സംഘം വിതരം ചെയ്ത ഭക്ഷണം കഴിച്ച പനമരം നീർവാരം സ്കൂളിലെ ക്യാമ്പിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.