ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ശ്രീലത. സഹപാഠികളായിരുന്ന ഇരുവരും 1998 ജനുവരിയിലാണ് വിവാഹിതരായത്. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു

വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു വെള്ളക്കെട്ടില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനിറങ്ങിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരൂര്‍ അജിതപ്പടി സ്വദേശി അബ്ദുല്‍ റസാക്കാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച് കരയിഉല്‍ എത്തിച്ച ശേഷം അബ്ദുല്‍ റസാക്ക് അവശനായി കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണ അബ്ദുല്‍ റസാക്കിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവധിക്ക് നാട്ടിലെത്തിയ പ്രവാസിയായ അബ്ദുല്‍ റസാക്ക് ഈ മാസം ഒടുവില്‍ തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.

കുട്ടനാട്ടിൽ 356 ഭക്ഷണവിതരണകേന്ദ്രം: 16011 കുടുംബങ്ങൾ, ഗുണഭോക്താക്കൾ 70611

ആലപ്പുഴ: ക്യാമ്പുകളെ ആശ്രയിക്കുന്നില്ലെങ്കിലും ആഹാരം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി നോൺ റസിഡൻഷ്യൽ ക്യാമ്പുകളെ (ഭക്ഷണവിതരണ കേന്ദ്രം) ആശ്രയിക്കുന്നവർ ജില്ലയിൽ 70611 പേരാണ്. കുട്ടനാട് താലൂക്കിൽ മാത്രം ഇത്തരത്തിലുള്ള 356 കേന്ദ്രമാണുള്ളത്. 16011 കുടുംബങ്ങളാണ് ഈ ക്യാമ്പുകളെ ആശ്രയിക്കുന്നത്. ഇതിൽ 61150 മുതിർന്നവരും 9461 കുട്ടികളുമുണ്ട്. പുളിങ്കുന്ന് വില്ലേജിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ക്യാമ്പുള്ളത്. 88 ക്യാമ്പാണ് വില്ലേജിലുള്ളത്. കുട്ടനാട് താലൂക്കിലെ നെടുമുടി, തകഴി വില്ലേജുകൾ ഒഴികെയുള്ള ബാക്കി 12 വില്ലേജുകളിലും ഇത്തരത്തിലുള്ള ഭക്ഷണവിതരണ കേന്ദ്രം തുറന്നിട്ടുണ്ട്. ഏറ്റവും കുറവ് കേന്ദ്രമുള്ളത് എടത്വയിലാണ്. ഇവിടെ അഞ്ചു കേന്ദ്രമാണുള്ളത്. പുളിങ്കുന്നിൽ 3465 കുടുംബങ്ങളാണ് ക്യാമ്പിനെ ആശ്രയിക്കുന്നത്. ചമ്പക്കുളത്ത് തുറന്നിട്ടുള്ള 28 കേന്ദ്രങ്ങളെ 723 കുടുംബങ്ങൾ ആശ്രയിക്കുന്നു. കാവാലത്തെ എട്ടു കേന്ദ്രങ്ങളിലായി 1190 കുടുംബങ്ങളുണ്ട്. കുന്നുമ്മയിലെ 12 കേന്ദ്രങ്ങളിൽ 3060 കുടുംബങ്ങളും കൈനകരിയിലെ 14 കേന്ദ്രങ്ങളിൽ 404 കുടുംബങ്ങളും ഭക്ഷണം കഴിക്കുന്നു. കൈനകരി…

അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു; ആശങ്കയോടെ പ്രദേശവാസികൾ

അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു; ആശങ്കയോടെ പ്രദേശവാസികൾ തിരുവല്ല : അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു.കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് അപ്പർ കുട്ടനാട്ടിലെ ജനങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.വെള്ളം വിട്ടൊഴിയാതെ താലൂക്കിന്റെ പടിഞ്ഞാറൻ മേഖല. 24 മണിക്കൂറിനുള്ളിൽ രണ്ടിഞ്ച് വെള്ളമാണ് ഇറങ്ങിയത്. വരുന്ന രണ്ടുദിവസങ്ങളിൽ സംസ്ഥാനത്തൊട്ടാകെ . താലൂക്കിൽ തിങ്കളാഴ്ച മാത്രം നാല് ക്യാമ്പുകൾകൂടി തുറന്നു. ഇതോടെ 1326 കുടുംബങ്ങളിൽനിന്നായി 63 ക്യാമ്പുകളിൽ അഭയം തേടിയവരുടെ എണ്ണം 4760 ആയി. കനത്ത മഴയെത്തുടർന്ന് രണ്ട് വീടുകൾ പൂർണമായും 23 വീടുകൾ ഭാഗികമായും നശിച്ചു. നിരണം, കടപ്ര, പെരിങ്ങര, ചാത്തങ്കരി, മേപ്രാൽ, അമിച്ചകരി, ആലംതുരുത്തി, തിരുമൂലപുരം തുടങ്ങിയ ഇടങ്ങളിലെ മിക്ക ഭാഗങ്ങളും ഇപ്പോഴും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. എൺപതോളം വീടുകളിൽ ഞായറാഴ്ച രാത്രിയോടെ വെള്ളം കയറിയിരുന്നു. റവന്യൂ അധികൃതരും സന്നദ്ധ പ്രവർത്തകരുംചേർന്ന് രാത്രിതന്നെ കോളനി നിവാസികളെ തിരുമൂലപുരം എസ്.എൻ.വി.സ്കൂളിലെ…

മണ്ണിടിച്ചിലിൽ റോഡ് തകർന്നു; കരുളായി പ്രദേശം ഒറ്റപ്പെട്ടു

മണ്ണിടിച്ചിലിൽ റോഡ് തകർന്നു; കരുളായി പ്രദേശം ഒറ്റപ്പെട്ടു കരുളായി: റോഡ് മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്നതിനാൽ കരുളായി ഉൾവനത്തിൽ വസിക്കുന്ന ആളുകൾ ഒറ്റപ്പെട്ടു. മൂച്ചള മുതൽ മാഞ്ചീരിവരെയുള്ള മൂന്നുകിലോമീറ്ററിലധികം റോഡ് മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്നു.പുനർനിർമിച്ച് വനപാത ഗതാഗത യോഗ്യമാക്കാൻ ഏറെ സമയം വേണ്ടിവരും. മാഞ്ചീരി കോളനിയുടെ വക്കും ഇടിഞ്ഞിട്ടുണ്ട്. പുഴയരികിലെ മരങ്ങളെല്ലാം മലവെള്ളപ്പാച്ചിലിൽ വീണുകിടക്കുകയാണ്. വനംവകുപ്പധികൃതർ കഴിഞ്ഞദിവസം മാഞ്ചീരി സന്ദർശിക്കുകയും റോഡ് തകർന്നത് സ്ഥിരീകരിക്കുകയും ചെയ്തതാണ്.

ക്ഷീരകർഷകർക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ്

ക്ഷീരകർഷകർക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ് ഇടുക്കി: മഴക്കെടുതിയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീര വികസനവകുപ്പ്. ഇടുക്കി ജില്ലയില്‍ 8 പശുക്കളും 3 കിടാരികളും 1 കന്നുകുട്ടിയും നഷ്ടമായിട്ടുണ്ട്. 28 കാലിത്തൊഴുത്തുകള്‍ പൂര്‍ണ്ണമായും 2 തൊഴുത്ത് ഭാഗികമായും തകര്‍ന്നു. 35 ഹെക്ടറോളം സ്ഥലത്തെ പുല്‍ക്കൃഷി നശിച്ചു. ദുരിതങ്ങള്‍ നേരിട്ട വിവിധ ക്ഷീരകര്‍ഷകരെ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ ,ക്ഷീരസംഘം ഭാരവാഹികള്‍ എന്നിവര്‍ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ച് ക്ഷീരവികസനവകുപ്പിന്റെ ധനസഹായം വിതരണം ചെയ്തു. പശുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് പതിനയ്യായിരം രൂപയും കാലിത്തൊഴുത്ത് തകര്‍ന്നവര്‍ക്ക് അയ്യായിരം രൂപയും ആണ് ധനസഹായം നല്‍കിയത്. വിവിധ സ്ഥലങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരും സംഘം ഭാരവാഹികളും സന്ദര്‍ശനം നടത്തി സഹായം നല്‍കി. പ്രളയ ദുരിത ബാധിതര്‍ക്ക് നല്‍കാനായി 500 ചാക്ക് കേരളാ ഫീഡ്‌സ് കാലിത്തീറ്റ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രളയബാധിതനായ കര്‍ഷകനു 10 ദിവസം വരെ കൊടുക്കാനുള്ള കാലിത്തീറ്റ…

ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ പെൻഷൻ തുക കൈമാറി ഇന്നസെന്റ്

ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ പെൻഷൻ തുക കൈമാറി ഇന്നസെന്റ് തിരുവനന്തപുരം: ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചാലക്കുടി മുന്‍ എംപിയും നടനുമായ ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് പെന്‍ഷന്‍ തുക സംഭാവന ചെയ്യുന്ന കാര്യം ഇന്നസെന്‍റ് വ്യക്തമാക്കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടര്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും സിഎംഡിആർഎഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്‍റെ ഗുണഭോക്താവാണെന്നും അദ്ദേഹം പറഞ്ഞു. കെ വി അബ്ദുൾ ഖാദർ എംഎൽഎയും ചടങ്ങിൽ പങ്കെടുത്തു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എം.പി പെൻഷൻ ഞാൻ നൽകുകയാണ്. മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുകയാണ് നൽകിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ…

ദുരിതാശ്വാസം സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കൽ; ഒരാൾ അറസ്റ്റിൽ

ദുരിതാശ്വാസം സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കൽ; ഒരാൾ അറസ്റ്റിൽ തിരുവനന്തപുരം : ദുരിതാശ്വസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളിൽ ഒരാൾ പിടിയിൽ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 27 ആയി. സാമൂഹ്യമാധ്യമങ്ങളിലെ കുപ്രചരണം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു(48) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ്…

എറണാകുളം ജില്ലയിൽ നാളെ യെല്ലോ അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി, എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ആഗസ്റ്റ് 14) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പിഎസ്‍സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്ന് കളക്ടര്‍ അറിയിച്ചു. കൂടാതെ അവധി ആഘോഷിക്കാൻ കുളത്തിലേക്കും പുഴയിലേക്കും കുട്ടികള്‍ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിര്‍ദ്ദേശം നല്‍കി. മുൻകരുതൽ നടപടി എന്ന നിലയ്ക്ക് മാത്രമാണ് അവധി…

മജിസ്ട്രറ്റിന്റെ വീട്ടിൽ മോഷണം; മോഷണം ജനൽ തകർത്ത്

കൊച്ചി: കൂത്താട്ടുകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണം നടന്നു. വീട്ടില്‍ നിന്ന് പതിനായിരം രൂപ നഷ്ടപ്പെട്ടു.മജിസ്ട്രേറ്റ് ജോജി തോമസിന്‍റെ തിരുമാറാടിയിലെ വസതിയിലാണ് മോഷണം നടന്നത് . ജനല്‍ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. രണ്ടുദിവസമായി മജിസ്ട്രേറ്റും കുടുംബവും വീട്ടിൽ താമസം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.