ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് താഴാത്തതും ഗതാഗത തടസ്സവും മൂലമാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകമാവുക. കൂടാതെ ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ വിപിന്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. സി പി ഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം എല്‍ എ യെ മര്‍ദിച്ചതിനാണ് നടപടി. ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് എം എല്‍ എ യ്ക്ക് പോലീസിന്‍റെ മര്‍ദനമേറ്റത്. എം എല്‍ എ യെ മര്‍ദിച്ച കൊച്ചി സെന്‍ട്രല്‍ എസ് ഐ വിപിന്‍ ദാസിനെതിരെ നടപടി വേണമെന്ന് സി പി ഐ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട്‌ വന്നതിന് ശേഷം ആലോചിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെയും സി പി എം നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ കടുത്ത പരാമര്‍ശം ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകിലെന്ന് കഴിഞ്ഞ…

സര്‍ക്കാരിനെതിരെ വാദിച്ച് ജയിച്ചു; ഇനി അഭിഭാഷകന്‍റെ കുപ്പായത്തില്‍

സര്‍ക്കാരിനെതിരെ വാദിച്ച് ജയിച്ചു; ഇനി അഭിഭാഷകന്‍റെ കുപ്പായത്തില്‍ മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് മറ്റ് 270 അഭിഭാഷകര്‍ക്കൊപ്പമായിരുന്നു സെന്‍ കുമാര്‍ എന്‍ റോള്‍ ചെയ്തത്. സര്‍ക്കാരിനെതിരെ കേസ് നടത്തി വിജയിച്ച് തിരികെ ഡി ജി പി ആയ വ്യക്തിയാണ് ടി പി സെന്‍കുമാര്‍. സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തി വിജയിച്ച പരിചയവും സെന്‍ കുമാറിന് പുതിയ ജോലിയില്‍ സഹായകമാവും. ജസ്റ്റിസ്‌ പി ഉബൈദില്‍ നിന്നും സെന്കുംമാര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഐ പി എസ് കിട്ടി ആദ്യ നാളുകളിലാണ്‌ സെന്‍കുമാര്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയത്. എന്നാല്‍ എന്‍ റോള്‍ ചെയ്തിരുന്നില്ല. സെന്കുമാറും സര്‍ക്കാരും തമ്മില്‍ ഇപ്പോഴും കേസുകള്‍ നിലവിലുണ്ട്. സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ഇനി സ്വന്തമായി…

അധ്യാപകരെ ‘നിഷ്ഠ’ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

അധ്യാപകരെ ‘നിഷ്ഠ’ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അധ്യാപകരെ പരിശീലിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ തന്നെ ഏറ്റവും വലിയ പരിശീലന പദ്ധതിയാണ് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം ആവിഷ്ക്കരിച്ചിരിക്കുന്നത്‌. അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ‘നിഷ്ഠ’ (നാഷണല്‍ ഇനിഷ്യേറ്റിവ് ഓണ്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് ഹെഡ് ഹോളിസ്റ്റിക് അഡ്വാന്‍സ്‌മെന്റ്)ക്കാണ് തുടക്കമിടുന്നത്. ഓഗസ്റ്റ് 22ന് പദ്ധതിക്ക് തുടക്കമാകും. നാല്‍പതു ലക്ഷം അധ്യാപകരാണ് പരിശീലനത്തിന്റെ ഭാഗമാവുക. രാജ്യത്തെ വിദ്യാഭ്യാസ ഗുണ നിലവാരം ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ പരിശീലന പദ്ധതി. പാഠ്യപദ്ധതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായികൂടിയാണ് പ്രത്യേക പരിശീലന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ ഇരുപതിനായിരത്തോളം വരുന്ന ട്രെയിനിംഗ് ഇന്‍സ്ടിട്യൂട്ടുകള്‍ വഴിയാകും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക. അധ്യാപകരുടെ നൈപുന്ന്യം കാലാനുസൃതമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മദ്യം പിടികൂടി

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മദ്യം പിടികൂടി ദില്ലി: ഡല്‍ഹി എക്സൈസ് വകുപ്പ് നടത്തിയ റെയിഡില്‍ അനതികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടി. ഡല്‍ഹി ദ്വാരകയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ നൈറ്റ് ക്ലബില്‍ നിന്നാണ് മദ്യം പിടികൂടിയത്. കൂടാതെ നെബ് സരായിലെ എൻ‌ഐ‌വി ആർട്ട് കൾച്ചർ എന്നിവിടങ്ങളില്‍ നിന്നുമാണ് മുന്തിയ ഇനം മദ്യം പിടികൂടിയത്. മതിയായ ലൈസൻസില്ലാതെ മദ്യം വിൽക്കുകയും വിതരണം ചെയ്യുന്നു എന്ന വിവരത്തെ തുടര്‍ന്നാണ്‌ എക്സൈസ് വകുപ്പ് റെയിഡ് നടത്തിയത്. ഇവിടങ്ങളില്‍ നിന്നും 639 കുപ്പി മദ്യവും ബിയറും പിടിച്ചെടുത്തു.

വെള്ളപ്പൊക്കത്തില്‍ കഷ്ട്ടത്തിലായത് താറാവ് കര്‍ഷകര്‍; ചത്തത് പതിനായിരത്തിലധികം താറാവുകള്‍

വെള്ളപ്പൊക്കത്തില്‍ കഷ്ട്ടത്തിലായത് താറാവ് കര്‍ഷകര്‍; ചത്തത് പതിനായിരത്തിലധികം താറാവുകള്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരുതതിലായത് താരവു കര്‍ഷകര്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം താറാവ് കൃഷി നടത്തുന്ന ജില്ലയാണ് ആലപ്പുഴ. കഴിഞ്ഞ പ്രളയത്തിലും ആയിരക്കണക്കിന് താറാവുകളാണ് കുട്ടനാട്ടില്‍ ചത്തത്. പലിശയ്ക്ക് പണം വാങ്ങിയും ബാങ്ക് ലോണ്‍ എടുത്തുമാണ് പലരും താറാവ് കൃഷി നടത്തുന്നത്. തങ്ങളുടെ ഉപജീവന മാര്‍ഗമായ കൃഷി ഒറ്റയടിയ്ക്ക് നഷ്ട്ടപ്പെട്ടത്‌ താങ്ങാനാവാത്ത അവസ്ഥയിലാണ് പലരും. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ലോണ്‍ തിരിച്ചടവ് മുടങ്ങുന്നതിനാല്‍ തന്നെ ഇനിയൊരു വായ്പ്പയും ഇവര്‍ക്ക് ലഭിക്കില്ല. കുട്ടനാട്ടില്‍ താറാവ് കൃഷിക്കാര്‍ക്ക് മാത്രമല്ല. കൃഷി ഉപജീവന മാര്‍ഗമായി എടുത്ത എല്ലാവരും ദുരുതതിലാണ്. വെള്ളം വന്ന് എല്ലാം നശിപ്പിച്ചു കളഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട ഇവര്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിച്ചു വരുന്നതിനിടെയാണ് ഈ വര്‍ഷവും അപ്രതീക്ഷിതമായി കനത്ത മഴയില്‍ എല്ലാം നശിച്ചു…

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി ബിഗ്‌ ബോസിന്റെ തമിഴ് പതിപ്പില്‍ ആത്മഹത്യാ ശ്രമം. ബിഗ്‌ ബോസില്‍ മത്സരാര്‍ത്ഥിയായ നടിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സഹ മത്സരാര്‍ത്ഥികളുമായുണ്ടായ തര്‍ക്കമാണ് നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈത്തണ്ടയിലെ ഞരന്പ് മുറിച്ചാണ് നടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌. തമിഴ് നടി മധുമിതയാണ് ബിഗ്‌ ബോസ് റീയാലിറ്റി പരിപാടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ നടിയെ ബിഗ്‌ ബോസില്‍ നിന്നും പുറത്താക്കി. ഇന്ത്യയില്‍ തന്നെ ഏറെ ഹിറ്റായ ടെലിവിഷന്‍ ഷോയാണ് ബിഗ്ബോസ്. തമിഴില്‍ ബിഗ്ബോസിന്‍റെ മൂന്നാം പതിപ്പിലാണ് ഏറെ വിവാദവും വിമര്‍ശനവും നേരിട്ട സംഭവം ഉണ്ടായത്. ഉലക നായകന്‍ കമലഹാസനാണ് തമിഴ് ബിഗ്ബോസിന്റെ അവതാരകന്‍. ഈ സംഭവത്തില്‍ താന്‍ ഏറെ ദുഖിതനാണെന്നും സ്വയം മുറിവേല്‍പ്പിച്ച് മറ്റുള്ളവരെ കാണിക്കുന്നത് മോശം പ്രവര്‍ത്തിയാണെന്നും കമലഹാസന്‍ അഭിപ്രായപ്പെട്ടു. വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ…