കനത്ത മഴക്ക് സാധ്യത: നാല് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട്

കനത്ത മഴക്ക് സാധ്യത: നാല് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴ പെയ്യുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. ഈ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ അധ്യയനം സാധ്യമാകുന്ന പക്ഷം അവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നു: അടുത്ത സെപ്റ്റംബറില്‍ കളിക്കളത്തിലിറങ്ങാം

ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നു: അടുത്ത സെപ്റ്റംബറില്‍ കളിക്കളത്തിലിറങ്ങാം ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ വിലക്ക് അവസാനിക്കും. ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് താരത്തിന് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ അവസരമൊരുങ്ങുന്നത്. ബിസിസിഐ ഓംബുഡ്സുമാന്‍ ഡികെ ജെയിനാണ് ഉത്തരവിറക്കിയത്. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബി.സി.സി.ഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ ശ്രീശാന്തിന് സാധിക്കും. 2013 സെപ്റ്റംബര്‍ 13നായിരുന്നു ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയത്. ശ്രീശാന്ത് കളത്തിലിറങ്ങിയിട്ട് ആറു വര്‍ഷമായി. ആ വര്‍ഷത്തെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു ഈ വിലക്ക്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക് വിടുകയായിരുന്നു. എന്തു നടപടി…

ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ

ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് 15 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കടത്തിയ കേസിലാണ് സജി മോഹന്‍ ഐ പി എസിനെ കോടതി ശിക്ഷിച്ചത്. 2009 ലാണ് സംഭവം. പന്ത്രണ്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ഇയാളെ പ്രത്യേക സേന പിടികൂടുകയായിരുന്നു. ഇയാള്‍ നേരത്തെ ചണ്ഡിഗഡില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മേധാവിയായിരുന്നു. Also Read: ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി ഈ കാലയളവില്‍ പിടികൂടിയ മയക്കുമരുന്ന് മറിച്ചു വിറ്റതിന് മറ്റൊരു കേസുകൂടി ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാളുടെ കൂട്ടാളിയായ പോലീസുകാരനെ കോടതി നേരത്തെ പത്തു കൊല്ലം ശിക്ഷിച്ചിരുന്നു. എറണാകുളത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കലഞ്ഞൂര്‍…