പെണ്‍സുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിന് ആള്‍ക്കൂട്ടമര്‍ദ്ദനം

പെണ്‍സുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിന് ആള്‍ക്കൂട്ടമര്‍ദ്ദനം പെണ്‍സുഹൃത്തിന്റെ സമ്മതമില്ലാതെ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിനെ പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ഹലിഗെര സ്വദേശിയായ ബുഗ്ഗപ്പയെയാണ് മര്‍ദ്ദനത്തിനിരയായത്. ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍സുഹൃത്ത് പലതവണ യുവാവിന്റെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിച്ചു. മര്‍ദ്ദനത്തില്‍ അവശനിലയിലായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

സൈമ അവാര്‍ഡ്സില്‍ തിളങ്ങി മലയാളത്തിന്റെ സ്വന്തം അനുശ്രീ

സൈമ അവാര്‍ഡ്സില്‍ തിളങ്ങി മലയാളത്തിന്റെ സ്വന്തം അനുശ്രീ സൈമ അവാര്‍ഡ്സില്‍ തിളങ്ങി മലയാളത്തിന്റെ സ്വന്തം നടി അനുശ്രീ. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത ചടങ്ങിലാണ് അനുശ്രീയും മികച്ച് നിന്നത്. സ്റ്റീവ്ലെസ് ബ്ലൗസും സാരിയും അണിഞ്ഞാണ് നടി പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അനുശ്രീ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. നടിയുടെ പുതിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നായികയായും സഹനടിയായുമൊക്കെ മലയാളത്തില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത അനുശ്രീ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ചെയ്ത മധുരരാജയാണ് ഇക്കൊല്ലം വലിയ വിജയമായി മാറിയത്. ചിത്രത്തിലെ വാസന്തി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ഇത്തവണ മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ നിരവധി താരങ്ങള്‍ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മലയാളം, തമിഴ് സിനിമയിലെ അവാര്‍ഡുകള്‍…

നടി സുജ കാര്‍ത്തിക ഇനി ഡോക്ടര്‍ സുജ കാര്‍ത്തിക

നടി സുജ കാര്‍ത്തിക ഇനി ഡോക്ടര്‍ സുജ കാര്‍ത്തിക നടിയും നര്‍ത്തകിയുമായ സുജ കാര്‍ത്തിക ഇനി മുതല്‍ ഡോ.സുജ കാര്‍ത്തിക. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുമാണ് സുജ കാര്‍ത്തികക്ക് ഡോക്ട്രേറ്റ് ലഭിച്ചത്. തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പറ്റിയായിരുന്നു ഗവേഷണം. ഏഴ് വര്‍ഷം മലയാള ചലച്ചിത്ര മേഘലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികക്ക് 2009 ല്‍ പി.ഡി എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2013 ലാണ് ജെ.ആര്‍.എഫ് നേടി കുസാറ്റില്‍ ഗവോഷണം ആരംഭിക്കുന്നത്. എക്‌സെല്ലാര്‍ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും മുഖ്യ പരിശീലകയുമാണ് സുജ കാര്‍ത്തിക. 2010ലാണ് സുജ വിവാഹിതയാകുന്നത്. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയറായ രാകേഷ് കൃഷ്ണനാണ് ഭര്‍ത്താവ്. 2013ല്‍ ലിസമ്മയുടെ വീട് എന്ന ചിത്രത്തില്‍ വീണ്ടും അഭിനയിച്ചിരുന്നു.

ഇരുതലമൂരിയെ വിൽപ്പന നടത്താൻ ശ്രമം; സ്ത്രീകളടക്കമുള്ളവർ പോലീസ് പിടിയിൽ

കൊല്ലം: ഇരുതലമൂരിയെ വിൽപ്പന നടത്താൻ ശ്രമിച്ച സ്ത്രീകളടക്കമുള്ളവരെ പിടികൂടി, ഇരുതലമൂരി പാമ്പിനെ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേർപിടിയില്‍. കൊല്ലം നിലമേലില്‍ ഉള്ള ഒരുവീട്ടില്‍ വച്ചാണ് സംഘം വനംവകുപ്പിന്‍റെ പിടിയിലായത്. Also Read: ഒരു സംഘം ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയതായി സൂചന: കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം െസംഘത്തില കിളിമാനൂർ സ്വദേശി സിന്ധു, നിലമേല്‍ സ്വദേശിനി സജീന, കല്ലമ്പലം സ്വദേശി അജീബ്, പത്തനംതിട്ട സ്വദേശി അർഷാദ് എന്നിവരാണ് പിടിലായത്. പോലീസ് പിടിയിലായ ഇവരിൽ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപയും സ്വർണവും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. അഞ്ചല്‍ റയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഒരു സംഘം ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയതായി സൂചന: കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഒരു സംഘം ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയതായി സൂചന: കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം ഒരു സംഘം ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്ബറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കൊച്ചിയില്‍ അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണ യുവാവുമായി കാര്‍ സഞ്ചരിച്ചത് 400 മീറ്റര്‍

കൊച്ചിയില്‍ അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണ യുവാവുമായി കാര്‍ സഞ്ചരിച്ചത് 400 മീറ്റര്‍ അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണ യുവാവുമായി കാറിന്റെ മരണപ്പാച്ചില്‍. കൊച്ചി നഗരമധ്യത്തിലാണ് സംഭവം. മരോട്ടിച്ചോട് ജംഗ്ഷന് സമീപം ഓട്ടോയില്‍ വന്നിറങ്ങിയ യുവാവിനെ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. Also Read: ട്രെയിന്‍ യാത്രക്കിടെ യുവാവിന് മയക്കുമരുന്ന് നല്‍കി പണവും ആഭരണവും കവര്‍ന്നു തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍ വീണ യുവാവുമായി പാഞ്ഞ കാര്‍ ഏകദേശം 400 മീറ്റര്‍ സഞ്ചരിച്ചു. ശേഷം യുവാവിനെ റോഡില്‍ ഉപേക്ഷിച്ചു. യുവാവിന്റെ ഇരുകാലുകള്‍ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. സമീപത്തെ സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ശബരിമല യുവതീ പ്രവേശനം: നിലപാട് മാറ്റി സിപിഎം

ശബരിമല യുവതീ പ്രവേശനം: നിലപാട് മാറ്റി സിപിഎം ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി സിപിഎം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശം. വിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ലോക്സഭാ തെരഞ്ഞടുപ്പ് പരാജയം വിലയിരുത്തുന്നതിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ചര്‍ച്ചയാണ് മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന കമ്മറ്റിയില്‍ നടന്നത്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പരാജയത്തിന്റെ മുഖ്യകാരണം ശബരിമലയാണെന്ന നിലപാടാണ് ഭൂരിപക്ഷം പേരും കൈക്കൊണ്ടത്. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവാദ നിലപാടുകളാല്‍ വിശ്വാസികളായ പാര്‍ട്ടി അനുഭാവികളെ അകറ്റരുതെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുതെന്നുമാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണമെന്നും സിപിഎം വ്യക്തമാക്കുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിധി…

സാമ്പത്തിക പ്രതിസന്ധിയിലും 45 ലക്ഷം രൂപ ചിലവഴിച്ച് വീണ്ടും പുതിയ കാര്‍ വാങ്ങി സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധിയിലും 45 ലക്ഷം രൂപ ചിലവഴിച്ച് വീണ്ടും പുതിയ കാര്‍ വാങ്ങി സര്‍ക്കാര്‍ പുതിയ വാഹനം വാങ്ങുന്നതിനുള്ള നിയന്ത്രണം മറികടന്നു രണ്ടു പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങി സര്‍ക്കാര്‍. ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളിയാണ് ടൂറിസം വകുപ്പിന്റെ നിര്‍ബന്ധത്തില്‍ 45 ലക്ഷം രൂപ ചിലവിട്ട് സര്‍ക്കാര്‍ കാര്‍ വാങ്ങിയത്. മന്ത്രിമാര്‍ക്കും വിവിഐപിമാര്‍ക്കുമുള്ള വാഹനമാണ് ടൂറിസം വകുപ്പ് വാങ്ങുന്നത്. എന്നാല്‍ പുതിയ കാര്‍ ആര്‍ക്കാണെന്ന് വ്യക്തമല്ല. ഇനി ഏതെങ്കിലും മന്ത്രി വാഹനം മാറ്റുകയാണോ എന്നും വ്യക്തമല്ല. ജൂലൈ 11നാണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ രണ്ടു പുതിയ കാര്‍ വാങ്ങാനുള്ള അനുമതിക്കായി ധന വകുപ്പിനെ സമീപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ധന വകുപ്പ് ആവശ്യം തള്ളി. പത്തു ലക്ഷത്തിനു മുകളില്‍ ഉള്ള ബില്ലുകളില്‍ ധനവകുപ്പിന്റെ പ്രത്യക അനുമതി ആവശ്യമാണ്. അനുമതി നിഷേധിച്ചതോടെ ടൂറിസം വകുപ്പ് രണ്ടാഴ്ച്ചമുന്‍പ് ക്യാബിനെറ്റിന്റെ പരിഗണനയില്‍…

ശ്രീകൃഷ്ണ ജയന്തി ആഘോഷം: സംസ്ഥാനത്ത് ഒട്ടാകെ 7500 ശോഭായാത്രകള്‍; കോഴിക്കോട് മഹാശോഭായാത്ര മോഹന്‍ഭാഗവത് ഉദ്ഘാടനം ചെയ്യും

ശ്രീകൃഷ്ണ ജയന്തി ആഘോഷം: സംസ്ഥാനത്ത് ഒട്ടാകെ 7500 ശോഭായാത്രകള്‍; കോഴിക്കോട് മഹാശോഭായാത്ര മോഹന്‍ഭാഗവത് ഉദ്ഘാടനം ചെയ്യും ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് ഒട്ടാകെ 7500 ശോഭായാത്രകള്‍ ബാലഗോകുലം സംഘടിപ്പിക്കും. കോഴിക്കോട് നടക്കുന്ന മഹാശോഭായാത്ര സംഗമം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് ഉദ്ഘാടനം ചെയ്യും. തലസ്ഥാന നഗരിയില്‍ നടക്കുന്ന ശോഭായാത്രാ സംഗമത്തിന്റെ ഉദ്ഘാടനം മുന്‍ ഡിജിപി ഡോ. ടിപി സെന്‍കുമാര്‍ നിര്‍വഹിക്കും. കോട്ടയത്ത് പന്തളം കൊട്ടാരം പ്രതിനിധി പി രാഘവവര്‍മ്മ, എറണാകുളത്ത് മേയര്‍ സൗമിനി ജയിന്‍, ആലപ്പുഴയില്‍ സി അജിത്ത്, കൊല്ലത്ത് ഡി നാരായണ ശര്‍മ, തൃശൂരില്‍ കെപി ബാബുരാജന്‍, കണ്ണൂര്‍ ടൗണില്‍ സ്മിത വത്സലന്‍, പാലക്കാട് ഡോ. ആശ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ട്രെയിന്‍ യാത്രക്കിടെ യുവാവിന് മയക്കുമരുന്ന് നല്‍കി പണവും ആഭരണവും കവര്‍ന്നു

ട്രെയിന്‍ യാത്രക്കിടെ യുവാവിന് മയക്കുമരുന്ന് നല്‍കി പണവും ആഭരണവും കവര്‍ന്നു ട്രെയിന്‍ യാത്രക്കിടെ യുവാവിനു മയക്കുമരുന്നു നല്‍കി മയക്കി ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ആലപ്പുഴ സ്വദേശി ജിതിന്‍ലാലാണ് തട്ടിപ്പിനിരയായത്. ജിതിന്‍ലാല്‍ ജോലിയുടെ ഭാഗമായി മംഗലാപുരത്തേക്കു പോയി തിരികെ വരുമ്പോഴാണ് സംഭവം. Also Read: കൊച്ചിയില്‍ അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണ യുവാവുമായി കാര്‍ സഞ്ചരിച്ചത് 400 മീറ്റര്‍ ജിതിന്റെ ഒരുപവന്‍ വരുന്ന സ്വര്‍ണമാല, 18000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍, 3600 രൂപ വിലയുള്ള രണ്ടുജോഡി ഷൂസും നഷ്ടമായി. പോക്കറ്റിലുണ്ടായിരുന്ന പഴ്സിലെ പണം മുഴുവന്‍ എടുത്ത ശേഷം പഴ്സ് തിരിച്ചുവച്ചിട്ടുണ്ട്. ആലപ്പുഴയിലേക്കു നേരിട്ടുള്ള ട്രെയിന്‍ പോയതിനെത്തുടര്‍ന്ന് അടുത്ത ട്രെയിന്‍ കാത്തിരിക്കുമ്പോഴാണ് തട്ടിപ്പിനിരയായത്. മാന്യമായി വസ്ത്രം ധരിച്ച രണ്ടുപേര്‍ അടുത്തു വന്നിരിക്കുകയും അവര്‍ നല്‍കിയ ചായ കുടിച്ചയുടന്‍ ബോധം നഷ്ടപ്പെട്ടുവെന്നും യുവാവ് പറഞ്ഞു. അബോധാവസ്ഥയില്‍…