നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരത്തുവെച്ച് തിങ്കളാഴ്ച്ച വിവാഹ സല്‍ക്കാരവിരുന്ന് നടക്കും. മിമിക്രിയിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആര്‍ജ്ജിച്ച സെന്തില്‍ കൃഷ്ണ, വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമായത്. ആഷിക് അബു ചിത്രം വൈറസിലും സെന്തില്‍ മികച്ച വേഷത്തില്‍ എത്തിയിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

മദ്യലഹരിയില്‍ മാതാപിതാക്കളെ പറ്റിക്കാന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

മദ്യലഹരിയില്‍ മാതാപിതാക്കളെ പറ്റിക്കാന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം വീട്ടുകാരെ ഭയപ്പെടുത്താന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം കളിച്ച യുവാവിന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. എടക്കര സാബു ആണ് മരിച്ചത്. മദ്യലഹരിയില്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതായി കാണിച്ച്, അരകല്ല് കിണറ്റിലിടുന്നതിനിടെയാണ് യുവാവ് കാല്‍വഴുതി കിണറ്റിലേയ്ക്ക് വീണ് മരിച്ചത്. കുമളി അട്ടപ്പളളം ലക്ഷം വീട് കോളനിക്ക് സമീപമുള്ള വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ മദ്യലഹരിയില്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം നടന്ന വ്യാഴാഴ്ച്ചയും പതിവ് പോലെ സാബു മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ മാതാപിതാക്കള്‍ ഇയാളെ പുറത്താക്കി വാതിലടക്കുകയായിരുന്നു. വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് സാബു ഇരുവരെയും ഭീഷണിപ്പെടുത്തി. ശോഷവും വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ താന്‍…

ഇടപ്പള്ളിയില്‍ ഭവന ബോര്‍ഡിന്റെ വനിതാ ഹോസ്റ്റല്‍

ഇടപ്പള്ളിയില്‍ ഭവന ബോര്‍ഡിന്റെ വനിതാ ഹോസ്റ്റല്‍ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഇടപ്പള്ളിയിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ സെപ്തംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. റെയില്‍വെ സ്റ്റേഷന്‍, ലുലു മാള്‍, അമൃത ആശുപത്രി എന്നിവയ്ക്ക് സമീപമാണ് ഹോസ്റ്റല്‍. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപവനങ്ങളിലെ സ്ത്രീ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും പ്രവേശനം നല്‍കും. താല്‍പര്യമുള്ളവര്‍ പനമ്പിള്ളി നഗറിലെ എറണാകുളം ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04842314179

പ്രസവിച്ചയുടന്‍ ഭാര്യയും കുഞ്ഞുമായി കൊടൈക്കനാലിന് ടൂര്‍ പോകാന്‍ വാശി പിടിച്ച യുവാവ് അറസ്റ്റില്‍

പ്രസവിച്ചയുടന്‍ ഭാര്യയും കുഞ്ഞുമായി കൊടൈക്കനാലിന് ടൂര്‍ പോകാന്‍ വാശി പിടിച്ച യുവാവ് അറസ്റ്റില്‍ പ്രസവം കഴിഞ്ഞ ഉടന്‍ ഭാര്യയും കുഞ്ഞുമായി വിനോദയാത്ര പോകണമെന്ന് യുവാവിന് വാശി. സംഭവം ഗുരുതരമായപ്പോള്‍ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. മൂന്നാര്‍ പെരിയവര എസ്‌റ്റേറ്റില്‍ താമസിക്കുന്ന നവീണ്‍ തോമസ് (23), സുഹൃത്ത് മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന സെല്‍വം (25) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് നവീന്‍ തോമസിന്റെ ഭാര്യ പ്രസവിച്ചത്. വിവരമറിഞ്ഞ സന്തോഷത്തില്‍ നവീനും സെല്‍വവും തൊട്ടടുത്ത ബാറില്‍ കയറി ആഘോഷിച്ചു. തിരികെ ആശുപത്രിയിലെത്തിയ നവീന്‍ ഭാര്യയെയും നവജാത ശിശുവിനെയും കൊണ്ട് കൊടൈക്കനാലിന് ടൂറിന് പോകണമെന്ന് ഡ്യൂട്ടി നഴ്‌സിനോട് ആഗ്രഹം പ്രകടിപ്പിച്ചു. സംഭവം ആദ്യം തമാശയെന്ന് മട്ടില്‍ നഴ്‌സ് ചിരിച്ചുതള്ളി. എന്നാല്‍, ഇരുവരും ലേബര്‍ റൂമിലേക്ക്…

കെവിന്‍ വധക്കേസ്: വിധി പറയുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി

കെവിന്‍ വധക്കേസ്: വിധി പറയുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി കെവിന്‍ വധക്കേസില്‍ ശിക്ഷാവിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കേസിനെ കാണേണ്ടി വരുമെന്ന് കോടതി പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തിനിടെ കോടതി മുറിയില്‍ പ്രതികള്‍ പൊട്ടിക്കരഞ്ഞു. കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികളെ വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ബൈബിള്‍ വചനം അടക്കം ഉരുവിട്ടുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ച് അവര്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിഭാഗം പറഞ്ഞു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. പ്രതികളെ അശ്രയിച്ച് കഴിയുന്ന കുടുംബം ഉണ്ട്. ഇവയെല്ലാം പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ കെവിന്റെ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതേസമയം ശിക്ഷ ഇളവു ചെയ്യണമെന്നും തങ്ങളെ ആശ്രയിച്ച് കഴിയുന്ന…

BREAKING NEWS: ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു ന്യൂദല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഇന്ന് പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു അന്ത്യം. എയിംസിലായിരുന്നു അന്ത്യം. അറുപത്തിയാറു വയസ്സായിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഈ മാസം ഒന്‍പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷവര്‍ദ്ധന്‍, പീയുഷ് ഗോയല്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ ആശുപത്രിയിലെത്തി അദ്ധേഹത്തെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായതിനാല്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെയെന്ന് കണ്ടെത്തി

അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെയെന്ന് കണ്ടെത്തി വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണപ്പെട്ട അപകടത്തില്‍ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയെന്ന് കണ്ടെത്തി. ഫോറന്‍സിക് പരിശോധന ഫലത്തിലാണ് ഇത് സ്ഥിരീകരിച്ചത്. ഡ്രൈംവിഗ് സീറ്റില്‍ ഇരുന്നതിനാലാണ് അര്‍ജ്ജുന്റെ തലയ്ക്ക് പരിക്കേറ്റതെന്നും കണ്ടെത്തല്‍. അര്‍ജുനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തും. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ 120 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ ബാലഭാസ്‌കറിന്റ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടുന്നവയാണ്.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

വൃഷ്ടി പ്രദേശത്ത് കനത്ത മഴ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു. രാവിലെ 11.30 ഓടെയാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 17,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പത്ത് സെമീ ഉയരത്തിലാണ് ഷട്ടര്‍ തുറന്നത്. രണ്ട് ഷട്ടറുകള്‍ തുറന്നതോടെ ഡാമില്‍ നിന്നുള്ള വെള്ളം കൊണ്ടു പോകുന്ന കരമാന്‍ തോടിലെ ജലനിരപ്പ് 10 സെ.മീ മുതല്‍ 15 സെമീ വരെ വര്‍ധിക്കുമെന്നും അതിനാല്‍ പരിസരവാസികള്‍ പുഴയില്‍ ഇറങ്ങാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി

മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി കിഴക്കമ്പലം- മുവാറ്റുപുഴ റൂട്ടിൽ മത്സരഓട്ടം നടത്തിയ സ്വകാര്യ  ബസുകളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി .  ഇന്നലെ വൈകിട്ട് 6 മണിയോടെ  കിഴക്കമ്പലം പ്രൈവറ്റ്  ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്റ്റാൻഡിൽ നിന്ന് ഇറങ്ങി വന്ന ബസിനു കുറുകെ പിറകിൽ നിന്ന് വന്ന മറ്റൊരു സ്വകാര്യ ബസ് വട്ടം വെച്ച്  ഗതാഗത തടസം സൃഷ്ടിക്കുകയും പരസ്പരം പോർവിളി നടത്തുകയും ചെയ്യുകയായിരുന്നു.  ഇതിന് ശേഷം വീണ്ടും  മുവാറ്റുപുഴ റൂട്ടിൽ അപകടകരമായി  മത്സരയോട്ടം നടത്തിനിടെയാണ് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരായ  ജോസഫ് ചെറിയാൻ,  സുനിൽകുമാർ, ജോർളിഷ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി ഷെല്‍ട്ടര്‍ ഹോമിലാക്കി

പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി ഷെല്‍ട്ടര്‍ ഹോമിലാക്കി 19 വയസ്സുകാരനൊപ്പം ഒളിച്ചോടിയ ഇരുപതുകാരിയെ പൊലിസ് കണ്ടെത്തി വനിതാ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് മാറ്റി. ശാന്തന്‍പാറ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി കാമുകനൊപ്പം ഏതാനും ദിവസം മുന്‍പ് തൊടുപുഴയിലേയ്ക്ക് പോയിരുന്നു. ഇതേത്തുടര്‍ന്ന് മകളെ കാണാനില്ലെന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയില്‍ കൗമാരക്കാരന്റെ ബന്ധുവിന്റെ വീട്ടില്‍ ഇരുവരും ഉണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ വിളിച്ചുവരുത്തി. അമ്മയോടൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് അറിയിച്ചതോടെ ആണ്‍കുട്ടിയ്ക്ക് വിവാഹപ്രായം ആകുമ്പോള്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് ബന്ധുക്കള്‍ തമ്മില്‍ ധാരണയായി. ആണ്‍കുട്ടിയെ താക്കീത് നല്‍കി ബന്ധുക്കള്‍ക്കൊപ്പം അയച്ചു. മാതാവിന്റെ പരാതിയിന്‍മേല്‍ കേസ് എടുത്തിരുന്നതിനാല്‍ പെണ്‍കുട്ടിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നിരുന്ന പെണ്‍കുട്ടിയെ വനിതാ ഷേല്‍ട്ടര്‍…