കടവരാന്തയില്‍ കിടന്നുറങ്ങിയ വയോധികയെ തെരുവുനായ കടിച്ചുകീറി

കടവരാന്തയില്‍ കിടന്നുറങ്ങിയ വയോധികയെ തെരുവുനായ കടിച്ചുകീറി കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി വയോധികയെ തെരുവുനായ കടിച്ചുകീറി. ചെന്നൈ സ്വദേശിനിയായ സരസ്വതി (80) ക്കാണ് നായയുടെ കടിയേറ്റത്. കണ്ണൂര്‍ പുതിയ തെരുവില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു ദാരുണസംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈയ്ക്കും തെരുവുനായയുടെ കടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന സരസ്വതിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലെത്തിച്ചത്. അതുവഴി ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ ഗുരുതര പരിക്കേറ്റ സരസ്വതിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഒരു കുടുംബത്തിലെ 16 പേര്‍ക്കുനേരെ ആസിഡ് ആക്രമണം

ഒരു കുടുംബത്തിലെ 16 പേര്‍ക്കുനേരെ ആസിഡ് ആക്രമണം ഒരു കുടുംബത്തിലെ 16 പേര്‍ക്കുനേരെ ആസിഡ് ആക്രമണം. പെണ്‍കുട്ടിക്കുനേരെയുള്ള അതിക്രമം ചെറുത്തതിനാണ് കുടുംബത്തിലെ 16 പേര്‍ക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. ബിഹാറിലെ വൈശാലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാവിലെ കൂട്ടുകുടുംബമായി താമസിക്കുന്ന നന്ദകിഷോറിന്റെ വീട്ടിലേക്ക് ഒരു സംഘം യുവാക്കള്‍ അതിക്രമിച്ചു കടക്കുകയും കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമായ പെണ്‍കുട്ടിയുടെ നേര്‍ക്ക് അതിക്രമത്തിന് തുനിയുകയും ചെയ്തു. തടയാന്‍ ശ്രമിച്ച മുഴുവന്‍ അംഗങ്ങളുടെയും നേര്‍ക്ക് ഇവര്‍ ആഡിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഹാജിപുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20ഓളം വരുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും നേരത്തേയും ഇവര്‍ കലഹത്തിലേര്‍പ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ഏതാനും യുവാക്കള്‍ ഈ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു ഇത്. കുടുംബാംഗങ്ങള്‍ ഇവരെ താക്കീതുചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. സംഭവവുമായി…

ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി അവസരത്തിനായി എന്തിനും വഴങ്ങുമെന്ന് കരുതരുത്; വെളിപ്പെടുത്തലുമായി പായല്‍ രജ്പുത്

ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി അവസരത്തിനായി എന്തിനും വഴങ്ങുമെന്ന് കരുതരുത്; വെളിപ്പെടുത്തലുമായി പായല്‍ രജ്പുത് ആര്‍എക്‌സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് പായല്‍ രജ്പുത്. തനിക്ക് സിനിമാ ലോകത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ലൈംഗിക ഒത്താശയ്ക്ക് നിന്ന് കൊടുത്താല്‍ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ അവസരം നല്‍കാമെന്ന് ചിലര്‍ തന്നോട് പറഞ്ഞെന്ന് ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. ആര്‍എക്‌സ് 100 എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ കൂടുതലായി നേരിടേണ്ടി വന്നതെന്നും പായല്‍ വെളിപ്പെടുത്തി. ഞാന്‍ ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് വേണ്ടി എന്തിനും വഴങ്ങുമെന്ന് ധരിക്കരുതെന്ന് താരം പറഞ്ഞു. ബോളിവുഡിലും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി എന്നെ സമീപിക്കുന്നവരോട്…

2018ലെ പ്രളയത്തിന്റെ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

2018ലെ പ്രളയത്തിന്റെ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. പ്രളയത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം തുക നല്‍കണമെന്നാണ് കോടതി സര്‍ക്കരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പുതുതായി ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, ഈ വര്‍ഷവും പ്രളയം ഉണ്ടായതിനാല്‍ വിവരങ്ങള്‍ തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായുണ്ടായ പ്രളയം ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിച്ചെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിട്ട ജോലികളുണ്ടാരുന്നു എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. തുടര്‍ന്ന് വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കോടതി ഒന്നരമാസം…

ഭര്‍ത്താവിന് വയറിളക്കാനുള്ള മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി: ഭാര്യമാരില്‍ ഒരാള്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു

ഭര്‍ത്താവിന് വയറിളക്കാനുള്ള മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി: ഭാര്യമാരില്‍ ഒരാള്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു ഭക്ഷണത്തില്‍ വയറിളക്കാനുള്ള മരുന്ന് കലര്‍ത്തി നല്‍കിയതിലുള്ള ദേഷ്യത്തില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യമാരില്‍ ഒരാള്‍ മരിച്ചു. രണ്ടാമത്തെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം ഉണ്ടായത്. തിരുപ്പൂരില്‍ ഇറച്ചിക്കട നടത്തുന്ന രമേശാണ് ഭാര്യമാരില്‍ ഒരാളായ ശാന്തിയെ അടിച്ചു കൊന്നത്. ഭാര്യമാരായ ശാന്തി, തിലകവതി, മക്കളും രമേശും അടക്കം എല്ലാവരും ഒരേ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. മദ്യത്തിന് അടിമയായിരുന്ന രമേശ് ഭാര്യമാരുടെ സഹായത്തോടെയാണ് ഇറച്ചിക്കട നടത്തിയിരുന്നത്. മദ്യപാനിയായ ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാനാണ് ഭാര്യമാര്‍ ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിന് വയറിളക്കാനുള്ള മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയത്. എന്നല്‍ ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോള്‍ തന്നെ രുചിയില്‍ വ്യത്യാസം മാനസിലാക്കിയ ഭര്‍ത്താവ് ഭാര്യാമാരെ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതയായ ശാന്തി ചൊവ്വാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍…

താമരശ്ശേരിയില്‍ ദേശീയപാതയോരത്ത് പഴയ കെട്ടിടം തകര്‍ന്ന് വീണു

താമരശ്ശേരിയില്‍ ദേശീയപാതയോരത്ത് പഴയ കെട്ടിടം തകര്‍ന്ന് വീണു താമരശ്ശേരി ചുങ്കത്ത് ദേശീയപാതയോരത്ത് ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം തകര്‍ന്ന് വീണു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സ്വകാര്യ കെട്ടിടം ഭാഗികമായി തകര്‍ന്ന് വീണത്. ബാര്‍ബര്‍ഷാപ്പ്, കോഴിക്കട തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുമരുകളും അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചാണ് കെട്ടിടം നിലനിര്‍ത്തിയിരുന്നത്. കെട്ടിടം തകര്‍ന്നു വീഴുന്ന സമയത്ത് കോഴിക്കടയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അതിനുള്ളിലുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ ഇല്ലാത്ത ഭാഗമാണ് മേല്‍ക്കൂരയും ചുമരും ഉള്‍പ്പെടെ നിലംപൊത്തിയത്. തുടര്‍ന്ന് സമീപത്തെ കടയിലും പരിസരത്തും ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി പേര്‍ കടന്നുപോവുന്ന ദേശീയപാതയോരത്തെ കെട്ടിടം അപകടാവസ്ഥിയിലായതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

സാനിയ മിര്‍സയെ പി.ടി ഉഷയാക്കി ഫ്‌ളക്‌സ്; ദേശീയ കായിക ദിനാഘോഷത്തില്‍ പുലിവാല് പിടിച്ച് ആന്ധ്രാ സര്‍ക്കാര്‍

സാനിയ മിര്‍സയെ പി.ടി ഉഷയാക്കി ഫ്‌ളക്‌സ്; ദേശീയ കായിക ദിനാഘോഷത്തില്‍ പുലിവാല് പിടിച്ച് ആന്ധ്രാ സര്‍ക്കാര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ആന്ധ്രാ പ്രദേശില്‍ ഒരുക്കിയ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡില്‍ പുലിവാല് പിടിച്ച് സര്‍ക്കാര്‍. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ഇതിന് തയ്യാറാക്കിയ ഫ്ളക്സില്‍ സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി.ടി ഉഷ എന്ന് എഴുതുകയായിരുന്നു. ഫ്‌ളക്‌സിന്റെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. സാനിയയെ ഉഷയാക്കിയ ആന്ധ്ര സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. ഇതിനു പിന്നാലെ പിന്നാലെ നിരവധിപേര്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തി. സാനിയ മിര്‍സയെയും പി.ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചിലര്‍ ചോദിച്ചു. പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച…

ഭീകരാക്രമണ മുന്നറിയിപ്പ്: ഗുജറാത്ത് തീരങ്ങളില്‍ കനത്ത ജാഗ്രത

ഭീകരാക്രമണ മുന്നറിയിപ്പ്: ഗുജറാത്ത് തീരങ്ങളില്‍ കനത്ത ജാഗ്രത പാകിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനേ തുടര്‍ന്ന് ഗുജറാത്തിലെ എല്ലാ തുറമുഖ തീരങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കടല്‍ മാര്‍ഗം കച്ച് മേഖലയിലൂടെ കമാന്‍ഡോകള്‍ നുഴഞ്ഞു കയറുമെന്നാണ് മുന്നറിയിപ്പ്. വര്‍ഗീയ ലഹളയോ ഭീകരാക്രമണമോ ആകാം പാക് ലക്ഷ്യമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തീരസംരക്ഷണ സേനയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. സമുദ്രാന്തര്‍ ആക്രമണങ്ങള്‍ നടത്താന്‍ പരീശീലനം ലഭിച്ച കമാന്‍ഡോകളാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തുറമുഖങ്ങളിലെ മുഴുവന്‍ കപ്പലുകളും ഏത് അവസ്ഥയേയും നേരിടാന്‍ സജ്ജമായിരിക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

കോയമ്പത്തൂരില്‍ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്കുനേരെ ഡ്യൂട്ടിക്കിടെ അക്രമണം

കോയമ്പത്തൂരില്‍ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്കുനേരെ ഡ്യൂട്ടിക്കിടെ അക്രമണം കോയമ്പത്തൂരില്‍ എട്ടിമട റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്ററെ കുത്തി പരിക്കേല്‍പ്പിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ അഞ്ജനയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മോഷണം ശ്രമം ചെറുക്കുന്നതിനിടെയാണ് ആക്രമണം. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനായി പുറത്ത് പോയ സമയത്താണ് അക്രമി സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെത്തിയത്. അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തിലും നെഞ്ചിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സഹ ജീവനക്കാരന്‍ തിരിച്ചെത്തുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ അഞ്ജനയെ പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പത്ത് വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍. ബംഗളൂരുവിലേക്ക് പോകാനെത്തിയ തൃശൂര്‍ സ്വദേശി രഘുരാമനാണ് പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ യാത്രക്കാരന് തോക്ക് ലൈസന്‍സ് ഉണ്ടെന്ന് ബോധ്യമായി. എന്നാല്‍ വെടിയുണ്ടയും തോക്കും വിമാനത്താവളം വഴി കൊണ്ടുപോകുന്നതിന് ഇയാള്‍ അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.