കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ തുടങ്ങി; ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തന സജ്ജം

കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ തുടങ്ങി; ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തന സജ്ജം കളമശേരി കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ കിടത്തി ചികിത്സ തുടങ്ങി. തുടക്കത്തില്‍ ആറു കിടക്കകളാണ് തയാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് 20 കിടക്കകളാക്കുമെന്നും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ മോനി എബ്രഹാം കുര്യാക്കോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇവിടുത്തെ ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തന സജ്ജമായി. ആദ്യഘട്ടത്തില്‍ ചെറിയ ശസ്്ത്രക്രിയകളാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ നടത്തുക. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്താനുള്ള സൗകര്യം ഈ വര്‍ഷാവസാനം പൂര്‍ത്തിയാകും. ശസ്ത്രക്രിയകള്‍ വേണ്ടി വരുന്ന രോഗികള്‍ക്കു മാത്രമേ കിടത്തി ചികിത്സ ലഭ്യമാകൂ. കിടത്തി ചികിത്സ ആരംഭിക്കുന്നതോടെ ഡോക്ടര്‍മാരടക്കം 23 പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. നിലവില്‍ 32 ജീവനക്കാരാണുള്ളത്. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 55 ആയി. ഈ വര്‍ഷം തന്നെ ജീവനക്കാരുടെ എണ്ണം 100 ആക്കും. കളമശേരി മെഡിക്കല്‍…

സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു

സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ പിവിസി ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കും. നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ ഇവ കഴിയുമ്പോള്‍ നീക്കം ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

പ്രഭാസ് ചിത്രം സാഹോ തമിഴ് റോക്കേഴ്സ് ചോര്‍ത്തി; ചിത്രം ഇന്റര്‍നെറ്റില്‍

പ്രഭാസ് ചിത്രം സാഹോ തമിഴ് റോക്കേഴ്സ് ചോര്‍ത്തി; ചിത്രം ഇന്റര്‍നെറ്റില്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തന് ശേഷം പ്രഭാസ് നായകനായി ഇന്ന് തീയ്യേറ്ററുകളിലെത്തിയ ‘സാഹോ’ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സാണ് ചിത്രം ചോര്‍ത്തിയത്. തീയ്യേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കകമാണ് ചിത്രം തമിഴ്റോക്കേഴ്സ് ചോര്‍ത്തിയത്. തെന്നിന്ത്യന്‍ സിനിമകള്‍ ഇതാദ്യമായല്ല പ്രദര്‍ശന ദിവസം തന്നെ തമിഴ് റോക്കേഴ്സ് ചോര്‍ത്തുന്നത്. അജിത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ നേര്‍ക്കൊണ്ട പാര്‍വൈയും റിലീസ് ദിവസം തന്നെ നെറ്റില്‍ വന്നിരുന്നു. സിനിമാ വ്യവസായത്തിന് വെല്ലുവിളിയായി തുടരുന്ന ഓണ്‍ലൈന്‍ പൈറസിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതേ സമയം ഇന്ന് തീയ്യേറ്ററുകളിലെത്തിയ ‘സാഹോ’യ്ക്ക് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. 150 കോടി ബഡ്ജറ്റിലാണ്…

പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്റര്‍

പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്റര്‍ പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിംഗ് നല്‍കുന്നതിന് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ മാതൃകയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്രയും വേഗം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ സേവനം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1800 ഓളം പേര്‍ പ്രയോജനപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥരും പോലീസ് വകുപ്പിലെ മറ്റു ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. ജോലിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനാണ് ഹാറ്റ്‌സ് (Help and Assistance To combat Stress in police officers-HATS) എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്.എ.പി ക്യാമ്പില്‍ ദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു…

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കേരളത്തില്‍ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ കേരളത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലും, ആഗസ്റ്റ് 31 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും സെപ്റ്റംബര്‍ 1 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്ട്രോള്‍ റൂം താലൂക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നു: പ്രഖ്യാപനവുമായി നിര്‍മല സീതാരാമന്‍

പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നു: പ്രഖ്യാപനവുമായി നിര്‍മല സീതാരാമന്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മഹാലയനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പൊതുമേഖലയില്‍ പത്തോളം ബാങ്കുള്‍ ലയിച്ച് നാലായി മാറും. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും. കനാറാ, സിന്‍ഡിക്കേറ്റ് എന്നീ ബാങ്കുകള്‍ ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയും ഇന്ത്യാ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയും പരസ്പരം ലയിക്കും. പഞ്ചാബ്, ഓറിയന്റല്‍, യുണൈറ്റഡ് ബാങ്കുകള്‍ ലയിക്കുന്നതോടു കൂടി 17.95 ലക്ഷം കോടിയുടെ വ്യാപാരലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാകും. നിലവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വ്യവഹാരത്തിന്റെ 1.5 ഇരട്ടിയാണിത്. ഈ മഹാലയനത്തിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് 12 ആയി മാറും. പൊതുമേഖലാ ബാങ്കുകളുടെ ശാക്തീകരണാര്‍ത്ഥം, ഓരോ ബാങ്കിലെയും…

അതിരൂപത ഭരണചുമതലയില്‍ നിന്ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒഴിഞ്ഞു; മാര്‍ ആന്റണി കരിയില്‍ എറണാകുളം – അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ്‌

അതിരൂപത ഭരണചുമതലയില്‍ നിന്ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒഴിഞ്ഞു; മാര്‍ ആന്റണി കരിയില്‍ എറണാകുളം – അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ്‌ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതലയില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ ആന്റണി കരിയിലിനെ നിയമിച്ചു. സീറോ മലബാര്‍ സഭയുടെ സിനസഡിന്റെ സമാപന വേളയിലാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിയുന്ന പ്രഖ്യാപനമുണ്ടായത്. മാണ്ഡ്യ ബിഷപ്പായിരുന്ന മാര്‍ ആന്റണി കാരിയിലിനായിരിക്കും ഇനി അതിരൂപതയുടെ ഭരണച്ചുമതല. സ്വതന്ത്ര ചുമതലയുളള മെത്രൊപ്പൊലീത്തയാകും മാര്‍ കരിയില്‍. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി തന്നെയാണ് പുതിയ ആര്‍ച്ച് ബിഷപ്പിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളില്‍ ജോലി ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോള്‍ മാര്‍ ആന്റണി കരിയിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. ചേര്‍ത്തല ചാലില്‍ സ്വിദേശിയായ മാര്‍ കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍…

സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല: യുവനടി ആത്മഹത്യ ചെയ്തു

സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല: യുവനടി ആത്മഹത്യ ചെയ്തു സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ മനംനൊന്ത് യുവനടി ഫ്‌ലാറ്റിന് മുകളില്‍ നിന്ന് ചാടിമരിച്ചു. പേള്‍ പഞ്ചാബി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഓഷിവാരയില്‍ അപാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്ന് ഇന്നലെ രാത്രിയാണ് യുവതി ചാടിയത്. സിനിമയില്‍ അവസരങ്ങള്‍ തേടി പേള്‍ പഞ്ചാബി ഏറെക്കാലമായി മുംബൈയിലായിരുന്നു താമസം. ഇതുവരെ നല്ല അവസരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് യുവതി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പേള്‍ പഞ്ചാബിയും അമ്മയും സ്ഥിരമായി വഴക്കിടുമായിരുന്നെന്നും ഇന്നലെയും ചില ശബ്ദങ്ങള്‍ കേട്ടിരുന്നതായും അപ്പാര്‍ട്മെന്റിലെ സെക്യൂരിറ്റി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇതിന് മുന്‍പ് യുവതി രണ്ട് തവണ ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍ പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍. സൂരജിനെ കൂടാതെ മേല്‍പ്പാലം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന കിറ്റ്കോയുടെ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, പണിയുടെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്ബനിയുടെ പ്രോജക്ട്സ് എംഡി സുമിത് ഗോയല്‍, പദ്ധതിയുടെ നിര്‍മാണ ചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. അഴിമതി, ഗുഢാലോചന, വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പതിനേഴു പേരെയാണ് വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. മേല്‍പ്പാലത്തിന്റെ ടെന്‍ഡര്‍ നടപടിമുതല്‍ അഴിമതി നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സൂരജ് പൊതുമരാമത്ത് വകുപ്പു സെക്രട്ടറിയായിരുന്ന കാലത്താണ് പാലാരിവട്ടം മേല്‍പ്പാലത്തിന് കരാര്‍ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സൂരജിനെ ഇന്നലെ അഞ്ചു മണിക്കൂര്‍…

അമരാവതിയില്‍ പുലിയിറങ്ങി

അമരാവതിയില്‍ പുലിയിറങ്ങി കുമളിക്ക് സമീപം അമരാവതിയില്‍ പുലിയിറങ്ങി. നെല്ലിക്കുഴിയില്‍ ഷിബു ദേവസ്യയുടെ ആടിനെയാണ് പുലി പിടിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആടിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പുറത്തെ ലൈറ്റിട്ട് ഇറങ്ങി നോക്കുമ്പോള്‍ കൂടിനുള്ളില്‍ ആട് ചത്തു കിടക്കുന്നതാണ് കണ്ടത്. കഴുത്തിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു. തുടര്‍ന്ന് ആട്ടിന്‍ കൂടിന് സമീപത്തുള്ള കോഴിക്കുടിനുള്ളിലെ 3 കോഴികളുടെ കാലിലും മുറിവേറ്റതായി കണ്ടെത്തി. തറയില്‍ നിന്ന് ഉയര്‍ത്തി വച്ചിരുന്ന കോഴിക്കൂടിന്റെ കീഴില്‍ നിന്ന് ഇവയെ കടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് കാലില്‍ മുറിവേല്‍ക്കാന്‍ കാരണമെന്നാണ് നിഗമനം. സംഭവത്തിനു ശേഷം നാട്ടുകാരാകെ ഭീതിയിലാണ്. എന്നാല്‍ ഭയപ്പെടാനില്ലെന്ന് വനംവകുപ്പ് അറിയിച്ചു.