സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കുന്നതിന് ഉത്തരവായി

സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കുന്നതിന് ഉത്തരവായി സിനിമ ടിക്കറ്റുകള്‍ക്ക് നാളെ മുതല്‍ വിനോദ നികുതി ഈടാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമ രംഗത്തെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവ് ഭേദഗതി വരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവുമാണ് വിനോദ നികുതി ഈടാക്കുന്നത്. ഇ ടിക്കറ്റിംഗ് നിലവില്‍ വരുന്നതുവരെ ടിക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ട. ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തിയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഒടുക്കണം.

യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍ ഇലഞ്ഞിക്കോട് ഹരീഷ് ഭവനില്‍ ഹരീഷ് (40) നെയാണ് കാറിന്റെ പിന്‍ സീറ്റില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയത്. ഓട്ടോ റിക്ഷ തൊഴിലാളിയാണ് മരിച്ച ഹരീഷ്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഹരീഷിനെ പിന്നീട് കാറിലിരുത്തി പുറത്ത് പോയ സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ കാറിന്റെ പിന്‍ സീറ്റില്‍ ഹരീഷ് അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നും ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വിശദ വിവരങ്ങള്‍ ലഭ്യമാവുകയുള്ളുവെന്നും എഴുകോണ്‍ പൊലീസ് പറഞ്ഞു. എഴുകോണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

‘കൊച്ചിയിലെ കുഴിയില്‍ ജീവിതം ധന്യമാവും, എല്ലാം അധികൃതരുടെ പുണ്യം’; റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് അതേ കുഴിയില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു

‘കൊച്ചിയിലെ കുഴിയില്‍ ജീവിതം ധന്യമാവും, എല്ലാം അധികൃതരുടെ പുണ്യം’; റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് അതേ കുഴിയില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് അതേ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. ‘താങ്ക് യു കൊച്ചി, പിഡബ്ല്യൂഡി & കോര്‍പ്പറേഷന്‍’ എന്ന ബാനര്‍ പിടിച്ചാണ് യുവാവ് പ്രതിഷേധിച്ചത്. വൈറ്റില ജംഗ്ഷന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം ഷെയര്‍ ചെയ്തത്. വാഹനം ഘട്ടറില്‍ വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് കാലിന് പരുക്കേറ്റിരുന്നു. ‘കൊച്ചിയിലെ കുഴിയില്‍ ജീവിതം ധന്യമാവും. എല്ലാം അധികൃതരുടെ പുണ്യം’ എന്ന് തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂവായിരത്തിലധികം പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നിരവധി ആളുകളാണ് യുവാവിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.

ട്രേഡ് ലൈസന്‍സ് ദുരുപയോഗം ചെയ്ത ഡീലറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ട്രേഡ് ലൈസന്‍സ് ദുരുപയോഗം ചെയ്ത ഡീലറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു സ്വന്തം ട്രേഡ് ലൈസന്‍സ് മറ്റ് അനധിക്യത സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സ്ഥാപനത്തിന്റെ ട്രേഡ് ലൈസന്‍സ് ഗതാഗത വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം വഴുതക്കാടുള്ള പയനിയര്‍ മോട്ടോഴ്‌സിനെതിരെയാണ് നടപടി. ഒരുമാസത്തെ സസ്‌പെന്‍ഷന്‍ കൂടാതെ അന്‍പത്തി രണ്ടായിരം രൂപ പിഴയും ഗതാഗതവകുപ്പ് ഒടുക്കി. പയനിയര്‍ മോട്ടോഴ്‌സിന്റെ ട്രേഡ് ലൈസന്‍സ് ഉപയോഗിച്ച് വില്‍പന നടത്തിയ ബൈക്കുകള്‍ പിടിച്ചെടുക്കാനും മോട്ടോര്‍ വാഹന വകുപ്പ് തിരുമാനിച്ചു. പയനിയര്‍ മോട്ടോഴ്‌സിന്റെ ട്രേഡ് ലൈസന്‍സ് ഉപയോഗിച്ച് ഒന്‍പതോളം സ്ഥാപനങ്ങളാണ് അനധിക്യത വാഹനവിപണനം നടത്തി വന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ധേശത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സോണ്‍ ടെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഇതു സമ്പന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അത്താഘോഷം: തൃപ്പൂണിത്തുറയില്‍ തിങ്കളാഴ്ച്ച അവധി

അത്താഘോഷം: തൃപ്പൂണിത്തുറയില്‍ തിങ്കളാഴ്ച്ച അവധി അത്താഘോഷത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ രണ്ട് തിങ്കളാഴ്ച്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

എ.ആര്‍ ക്യാമ്പിലെ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

എ.ആര്‍ ക്യാമ്പിലെ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി എ.ആര്‍ ക്യാമ്പിലെ കുമാറിന്റെ മരണത്തില്‍ സസ്‌പെന്‍ഷനിലായ ഏഴ് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി സ്‌പെഷ്യല്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുമാറിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ സാധനങ്ങള്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മാറ്റിയതിന് ഇവരില്‍ മൂന്ന് പേര്‍ക്കെതിരെ ഭവനഭേദനത്തിനും കേസെടുത്തിരുന്നു. നേരത്തെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്ത മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്ന എല്‍. സുരേന്ദ്രനെ കഴിഞ്ഞ ദിവസം കോടതി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്. സസ്‌പെന്‍ഷനിലുള്ള മറ്റു ഉദ്യോഗസ്ഥര്‍കൂടി അറസ്റ്റിലായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം 25ന് രാത്രിയാണ് സിവില്‍ പൊലീസ് ഓഫീസറായ കുമാറിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്കിടി റെയില്‍വേ പാളത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. മാസങ്ങളായി അനുഭവിച്ച ജാതീയ വിവേചനവും…

സെപ്തംബര്‍ 1 മുതല്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടിവീഴും

സെപ്തംബര്‍ 1 മുതല്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടിവീഴും മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതികള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ റോഡിലെ നിയമലംഘനത്തിനു ചെറിയ പിഴ അടച്ച് തടിയൂരാന്‍ കഴിയാതാവുകയാണ് വാഹന യാത്രക്കാര്‍. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ആറു മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000 രൂപ പിഴയോടൊപ്പം രണ്ടുവര്‍ഷം തടവും അനുഭവിക്കേണ്ടി വരും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000 രൂപ നല്‍കണം. ചുവപ്പു ലൈറ്റ് മറികടക്കുക, സ്റ്റോപ്പ് സിഗ്നല്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയ്ക്ക് 5000 രൂപ പിഴയും 1 വര്‍ഷം വരെ തടവുമാണു ശിക്ഷ.…

ഭിന്നശേഷിക്കാരനായ യുവാവിന്റെ ഫോണ്‍ പിടിച്ചു പറിച്ച ശേഷം ഓടി രക്ഷപെട്ട യുവതി പിടിയില്‍

ഭിന്നശേഷിക്കാരനായ യുവാവിന്റെ ഫോണ്‍ പിടിച്ചു പറിച്ച ശേഷം ഓടി രക്ഷപെട്ട യുവതി പിടിയില്‍ ഭിന്നശേഷിക്കാരനായ യുവാവിന്റെ ഫോണ്‍ പിടിച്ചു പറിച്ച ശേഷം ഓടി രക്ഷപെട്ട യുവതി പിടിയില്‍. വടകര ചാനിയംകടവ് സ്വദേശി കണ്ണംകുറുങ്ങോട് അഫ്‌സത്ത് (അര്‍ഫി-37) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കോഴിക്കോട് മിഠായി തെരുവിലാണ് സംഭവം. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ പാളയം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് അഫ്‌സത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും സമാന കുറ്റകൃത്യങ്ങളില്‍ ഇവര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഫ്‌സത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിക്കുന്ന ഭര്‍ത്താവ് ശ്രദ്ധിക്കുന്നില്ല: വിവാഹമോചനം തേടി യുവതി

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിക്കുന്ന ഭര്‍ത്താവ് ശ്രദ്ധിക്കുന്നില്ല: വിവാഹമോചനം തേടി യുവതി സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിക്കുന്ന ഭര്‍ത്താവ് ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനത്തിനൊരുങ്ങി യുവതി. മധ്യപ്രദേശിലാണ് സംഭവം. കോച്ചിങ് സെന്റര്‍ ഉടമ കൂടിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. യുവതിയുടെ പരാതി ലഭിച്ചതായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വ്യക്തമാക്കി. ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പിന്നീട് വിവാഹമോചനത്തിന് ആവശ്യപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. പിഎച്ച്ഡി ബിരുദധാരിയായ ഭര്‍ത്താവ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ സമയവും പഠനത്തിനും വായനയ്ക്കുമായി സമയം ചെലവഴിക്കുകയാണ്. തന്റെ കാര്യങ്ങള്‍ അന്വേഷിക്കാനോ അതില്‍ ശ്രദ്ധയൂന്നാനോ അദ്ദേഹം ശ്രമിക്കുന്നില്ല. ഇതിനാലാണ് വിവാഹമോചനം തേടുന്നതെന്ന് യുവതി പറഞ്ഞു. യുവാവ് ഇയാളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ ധൃതിയില്‍ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍, ഭാര്യ വീട്ടിലേക്ക് മടങ്ങിയതിനു ശേഷം താനുമായി ഒരു ബന്ധവുമില്ലെന്നും തിരികെ…

യുവതിക്കൊപ്പം അപാര്‍ട്ട്മെന്റില്‍ മുറിയെടുത്ത യുവാവ് മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കള്‍

യുവതിക്കൊപ്പം അപാര്‍ട്ട്മെന്റില്‍ മുറിയെടുത്ത യുവാവ് മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കള്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെയാണ് കൊട്ടാരം റോഡിലെ ജവഹര്‍ അപാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നത്. യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നു. അവളുടെ വീട്ടുകാര്‍ യുവാവിനെ ആക്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ച തന്നെയാകും മരണമെന്നും ഇവര്‍ ആരോപിക്കുന്നത്. വ്യാഴാഴ്ച യുവതിക്കൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത രണ്‍ദീപിനെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം മുറിയെടുത്ത വിവരം യുവാവ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടോടെ വിവാഹക്കാര്യം സംസാരിച്ച രണ്‍ദീപ് യുവതിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം നീണ്ടതോടെ യുവാവ് ആത്മഹത്യാ പ്രവണത കാണിക്കാന്‍ തുടങ്ങിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍…