ആയുധങ്ങൾ മൂന്നാം തീയതിക്കകം സറണ്ടർ ചെയ്യണം

ആയുധങ്ങൾ മൂന്നാം തീയതിക്കകം സറണ്ടർ ചെയ്യണം കാക്കനാട്: കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങൾ എല്ലാ ആയുധ ലൈസൻസികളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ഒക്ടോബർ മൂന്നിനകം സറണ്ടർ ചെയ്യണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.  എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ മാതുക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണിത്.  തിരഞ്ഞെടുപ്പു നടക്കുന്നത് എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിൽ മാത്രമാണെങ്കിലും മാതൃകപെരുമാറ്റച്ചട്ടം ജില്ലയ്ക്ക് മുഴുവനായും ബാധകമാണ്.   മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട കമ്മറ്റിയുടെ നോഡൽ ഓഫീസർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ്.  ഇതിന്റെ ഭാഗമായി   കളക്ടറേറ്റിൽ രൂപീകരിച്ച സ്ക്രീനിങ് കമ്മറ്റി എഡിഎം കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.    ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ആയുധ നിയമവും ചട്ടങ്ങളും, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 188 എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.    പണവും മറ്റു വിലപിടിപ്പുള്ള…

വോട്ടര്‍മാരില്‍ മുന്‍തൂക്കം 40-49 ഗ്രൂപ്പിന്

വോട്ടര്‍മാരില്‍ 40-49 ഗ്രൂപ്പിന് മുന്‍തൂക്കം കാക്കനാട് –  നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ 40-49 പ്രായഗ്രൂപ്പില്‍. 32,893 വോട്ടര്‍മാരാണ് സെപ്തംബര്‍ 21 ലെ വോട്ടര്‍ പട്ടിക പ്രകാരം ഈ പ്രായഗ്രൂപ്പിലുള്ളത്. ആകെ വോട്ടര്‍മാരുടെ (153838) 21.38 ശതമാനം വരുമിത്. 30-39 പ്രായക്കാരാണ് തൊട്ടുപിന്നില്‍ – 31582. ഇതിനും പിന്നിലായി 29254 അംഗസംഖ്യയുമായി 50-59 പ്രായക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നു. 20-29 പ്രായക്കാര്‍ 23929 പേര്‍. മുതിര്‍ന്ന പൗരന്‍മാരിലേക്ക് കടക്കുമ്പോള്‍ 60-69 പ്രായഗ്രൂപ്പില്‍ 20706 പേരും 70-79 പ്രായഗ്രൂപ്പില്‍ 9403 പേരും വോട്ടര്‍ പട്ടികയിലുണ്ട്. 80-89 പ്രായക്കാരായി 2859 വോട്ടര്‍മാര്‍. നൂറിന് മുകളില്‍ പ്രായമുള്ള അഞ്ചു പേരാണ് എറണാകുളത്തുള്ളത്. കന്നിവോട്ടര്‍മാരായി കണക്കാക്കാവുന്ന 18-19 പ്രായക്കാര്‍ 2936 പേരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. സ്ത്രീ വോട്ടര്‍മാര്‍ക്ക് തന്നെ പട്ടികയില്‍ മുന്‍തൂക്കം. 78302 സ്ത്രീ വോട്ടര്‍മാരുള്ള പട്ടികയില്‍ പുരുഷ…

ഫിലിം, കര്‍ട്ടന്‍ – വാഹനപരിശോധന കര്‍ശനമാക്കുന്നു

ഫിലിം, കര്‍ട്ടന്‍ – വാഹനപരിശോധന കര്‍ശനമാക്കുന്നു കാക്കനാട് – വാഹനങ്ങളുടെ ഗ്ലാസില്‍ ഫിലിം പതിപ്പിക്കുന്നതിനും കാഴ്ച്ച മറക്കുന്ന രീതിയില്‍ കര്‍ട്ടനോ മറ്റേതെങ്കിലും സാമഗ്രികളോ സ്ഥാപിക്കുന്നതിനുമെതിരെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കര്‍ശന നടപടിക്ക് തുടക്കം കുറിച്ചതായി ആര്‍.ടി.ഒ (എന്‍ഫോഴ്സ്മെന്‍റ്) ജി. അനന്തകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. വാഹനങ്ങളുടെ മുൻഭാഗത്തും പിൻഭാഗത്തുമുള്ള വിന്‍ഡ്‌സ്‌ക്രീന്‍ ഗ്ലാസുകള്‍ 70 ശതമാനത്തില്‍ കുറയാതെ കാഴ്ച ലഭിക്കുന്ന വിധത്തില്‍ സുതാര്യമായിരിക്കണം. ഡോര്‍ ഗ്ലാസുകള്‍ 50 ശതമാനത്തില്‍ കുറയാതെയും കാഴ്ച്ച ലഭിക്കുന്ന തരത്തിലായിരിക്കണം. മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത് പ്രകാരമുള്ള സിഗ്നലിംഗ്, ഡയറക്ഷന്‍ ഇന്‍ഡിക്കേറ്ററുകള്‍, റിഫ്ളക്ടറുകള്‍, റിഫ്ളക്ടീവ് ടേപ്പുകള്‍, ലാമ്പുകള്‍, പാര്‍ക്കിംഗ് ലൈറ്റുകള്‍ എന്നിവയും നിര്‍ബന്ധമായി ഉണ്ടായിരിക്കണം.വിനൈയിൽ ടിന്റ് ഫിലിം ഉപയോഗിച്ച് ലൈറ്റുകളും റിഫ്ലക്ട്ടറുകളും  ആകർഷണീയമാക്കുന്നതും  അനുവദിക്കില്ല. എല്‍.ഇ.ഡി ബാര്‍ ലൈറ്റുകള്‍, എല്‍.ഇ.ഡി ഫ്ളെക്സിബിള്‍ സ്ട്രിപ്പ് ലൈറ്റുകള്‍, വാഹനത്തിന്‍റെ തനതല്ലാത്ത ഹാലജന്‍ ഡ്രൈവിംഗ് ലാമ്പുകള്‍ എന്നിവ…

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി. കൊമ്പനാട് വില്ലേജ് ക്രാരിയേലി കരയിൽ പടിക്കക്കുടി വീട്ടിൽ എബ്രഹാം മകൻ 25 വയസ്സുളള ബിനോയി എബ്രാഹിമിനെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്‍റെ റിപ്പോ]ട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം മേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അവകർകളുടെ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് (1) നാടുകടത്തിയത്. എറണാകുളം റൂറൽ ജില്ലയിലെ കുറുപ്പംപടി, കോതമംഗലം, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, സ്ഫോടകവസ്തു നിയമപ്രകാരമുള്ള കേസ്സ് തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ അദ്ധ്യായ പ്രകാരമുള്ള 5–ഓളം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് തുടർച്ചയായി പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങൾ നടത്തിയും, ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിച്ച പ്രതിയാണ് ഇയാള്‍. സഞ്ചലന…

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അനെര്‍ട്ടിന്റെ പെയിന്റിങ് മല്‍സരം

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അനെര്‍ട്ടിന്റെ പെയിന്റിങ് മല്‍സരം അനെര്‍ട്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടേബര്‍ രണ്ടിന് സര്‍ക്കാര്‍, എയിഡഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗരോര്‍ജം നല്ല ഭാവിക്കായി എന്ന വിഷയത്തില്‍ പെയിന്റിങ് മല്‍സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിമുതല്‍ എസ്.ആര്‍.വി മോഡല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹാളിലാണ് മല്‍സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5,000, 3000, 1500 രൂപവീതം കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും.  പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടെ സാക്ഷ്യപത്രം,  കളര്‍ എന്നിവ സഹിതം എത്തിച്ചേരണം. ഒരു സ്‌കൂളില്‍ നിന്ന് പരമാവധി രണ്ട് പേര്‍ക്ക് പങ്കെടുക്കാം. സമ്മാനദാനത്തിന്റെ സ്ഥലവും സമയവും പിന്നീട് അറിയ്ക്കുമെന്ന് അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. 

മരട് കേസ്; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

മരട് കേസ്; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി മരട് ഫ്‌ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഫ്ളാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും കേരളം നിയമലംഘകരെ സംരക്ഷിക്കുകയാണെന്നും സുപ്രീംകോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടെന്നും ഇത്തരം തീരുമാനങ്ങള്‍ കൊണ്ടാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ചീഫ് സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കേരളത്തിന്റെ പദ്ധതി എന്താണെന്ന് സത്യവാങ്മൂലം കണ്ടാലറിയാമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു. മുംബൈയില്‍ ട്യൂട്ടോറിയല്‍ സ്ഥാപനം നടത്തുകയായിരുന്ന മായങ്ക് മണ്ഡോടാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപെട്ടു ഗണേഷ് പവാര്‍ എന്നയാളെ പന്ത് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം 6.30- ഓടെ മണ്ഡോട്ടിന്റെ സ്ഥാപനത്തിലെത്തിയ ഗണേഷ് പവാര്‍ ഇയാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കത്തി കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ പ്രതി ഗണേഷിനും നിസ്സാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 20-തിനാണ് ഗണേഷ് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ സെപ്തംബര്‍ 18- ന് ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഒരുമാസത്തെ ശമ്പളവും നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ഗണേഷ് പവാര്‍ ആരോപിക്കുന്നു.

കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ടുപേര്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ടുപേര്‍ മരിച്ചു തിരുവനന്തപുരം പൂജപ്പുരയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ രാജന്‍ (36), ഫ്രിന്‍സ് (21) എന്നിവരാണ് മരിച്ചത്. പേയാട് സ്വദേശികളാണ് ഇരുവരും. കാറിനെ മറികടക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിനടിയില്‍ പെടുകയായിരുന്നു.

മരണവീട്ടിലേയ്ക്ക് റീത്തുമായി വന്ന വിദ്യാര്‍ത്ഥിയ്ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

മരണവീട്ടിലേയ്ക്ക് റീത്തുമായി വന്ന വിദ്യാര്‍ത്ഥിയ്ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം മരണവീട്ടിലേക്കുള്ള റീത്തുമായി ബൈക്കില്‍ വന്ന യുവാവ് അപകടത്തില്‍ മരിച്ചു. വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ്‌കുമാറിന്റെ മകന്‍ യദുകൃഷ്ണന്‍ (17) ആണ് മരിച്ചത്. യദുകൃഷ്ണന് ഒപ്പമുണ്ടായിരുന്ന പതിമൂന്നുവയസ്സുകാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ യദുകൃഷ്ണന്‍, ഒഴിവ് സമയത്ത് പൂക്കടയില്‍ സഹായിയായും ജോലിചെയ്ത് വരികയായിരുന്നു. മരണവീട്ടിലേയ്ക്ക് റീത്തുമായി വരുമ്പോഴായിരുന്നു അപകടം. ഞായറാഴ്ച രാവിലെ 11.30ന് ശിവഗിരി-പാങ്ങോട് സംസ്ഥാന പാതയില്‍ കരീപ്ര നടമേല്‍ ജങ്ഷന് സമീപത്താണ് അപകടം. മുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ഇടറോഡിലേക്ക് തിരിയുന്നതുകണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണംവിട്ട് സ്‌കൂട്ടറിലും തുടര്‍ന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നു. വൈദ്യുത തൂണില്‍ തലയിടിച്ച് പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മൂന്നുമണിയോടെ മരിച്ചു. പൂക്കട ഉടമയായ ഇടയ്ക്കിടം ഗുരുനാഥന്‍മുകള്‍…

പാലായില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്

പാലായില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ വോട്ടെടുപ്പ് ആരംഭിച്ചു. കൃത്യം ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരിക്കുന്നത്. ആദ്യ മണിക്കൂറില്‍ പോളിംഗ് ഏഴു ശതമാനം രേഖപ്പെടുത്തി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ മാണി സി. കാപ്പന്‍ തന്റെ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഒന്നാമത് വോട്ട് ചെയ്യാന്‍ എത്തിയത് തിരഞ്ഞെടുപ്പില്‍ ഒന്നാമതാകാന്‍ പോകുന്നതിന്റെ സൂചനയാണെന്നും തനിക്ക് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്നുമാണ് മാണി.സി കാപ്പന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ആകെ 176 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ആകെ 1,79, 107 വോട്ടര്‍മാരുള്ള പാലാ നിയമസഭാ മണ്ഡലത്തില്‍ വനിതാ വോട്ടര്‍മാരുടെ എണ്ണം 91,378ഉം പുരുഷ വോട്ടര്‍മാരുടെ എണ്ണം 87,279ഉം ആണ്. 1557 പേര്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന ഇലക്ട്രോണിക്കലി…