ശക്തമായ മഴ: പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ഓറഞ്ച് അലേര്‍ട്ട്

ശക്തമായ മഴ: പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ഓറഞ്ച് അലേര്‍ട്ട് ശക്തമായ മഴയെ തുടര്‍ന്ന് പേപ്പാറ അണക്കെട്ട് നിറഞ്ഞു. ഡാമിലെ ജലനിരപ്പ് 107.2 മീറ്ററായി ഉയര്‍ന്നു. പരമാവധി സംഭരണശേഷിയായ 107.5 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറക്കുമെന്നു ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കരമനയാറിന്റെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ ജലനിരപ്പ് 107.25 ആയി ഉയരുകയാണെങ്കില്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അനുകൂല മൊഴി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ പാകിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

അനുകൂല മൊഴി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ പാകിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ പാക്കിസ്ഥാന്‍ അനുകൂലമായ മൊഴി നല്‍കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ കള്ളക്കഥ കുല്‍ഭൂഷണിനെ കൊണ്ട് പറയിപ്പിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. പാക് ജയിലില്‍ കഴിയുന്ന ജാദവിന് കോണ്‍സുലാര്‍ സഹായം ലഭ്യമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തില്‍ വച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയാണ് കുല്‍ഭൂഷണെ സന്ദര്‍ശിച്ചത്. രാജ്യാന്തര നീതിന്യായകോടതിയുടെ നിര്‍ദേശപ്രകാരം സ്വതന്ത്രമായി കൂടിക്കാഴ്ച്ച നടത്താന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും. കൂടിക്കാഴ്ച്ചയെ കുറിച്ച് വിദേശകാര്യമന്ത്രി ജാദവിന്റെ അമ്മയോട് സംസാരിച്ചുവെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം,…

കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ് മന്ത് പുരസ്‌ക്കാരം സോണിയക്ക്

കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ് മന്ത് പുരസ്‌ക്കാരം സോണിയക്ക് കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ് മന്ത് പുരസ്‌കാരം കലക്ടറേറ്റിലെ തപാല്‍ വിഭാഗത്തിലെ ടൈപ്പിസ്റ്റ് സോണിയ ചന്ദ്രശേഖറിന്. ജില്ലാ കളക്ടര്‍ എസ്. സുഹാസാണ് വിജയിയുടെ പേര് പ്രഖ്യാപിച്ചത്. മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ നിന്ന് ആറു മാസം മുന്‍പാണ് സോണിയ കളക്ടറേറ്റിലേക്ക് എത്തിയത്. പൊതുജനങ്ങള്‍ക്കു മികച്ച സേവനം നല്‍കാനും കലക്ടറേറ്റിന്റെ കാര്യക്ഷമത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് എംപ്ലോയി ഓഫ് ദ മന്ത് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കളക്ടറേറ്റിലെ അന്വേഷണ കൗണ്ടറില്‍ പുരസ്‌ക്കാരപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം രേഖപ്പെടുത്തി പെട്ടിയിലിടാം. എല്ലാമാസവും പെട്ടി തുറന്ന്, ജനങ്ങളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: പരിശോധനാ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: പരിശോധനാ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച 30 കോണ്‍ക്രീറ്റ് സാമ്പിളുകളില്‍ 80 ശതമാനവും മോശം നിലവാരത്തിലുള്ളതാണെന്ന പരിശോധനാ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിജിലന്‍സ് ജഡ്ജിയുടെ പരാമര്‍ശം. അതേസമയം, കിറ്റ്കോ മുന്‍ എംഡി സിറിയക് ഡേവിസ്, കണ്‍സട്ടന്റ് ആയിരുന്ന ഷാലിമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണര്‍ത്തുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വിജിലന്‍സ് കോടതി ജഡ്ജി അറിയിച്ചു. അഴിമതിക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും വെളിച്ചത്ത് വരാന്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തില്‍ കണ്ണടയ്ക്കാന്‍ കോടതിക്കാവില്ലെന്ന് വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയില്‍ചോദ്യം ചെയ്യണമെന്ന…

വ്യോമസേനാ മേധാവിക്കൊപ്പം മിഗ് 21 പറത്തി അഭിനന്ദന്‍ വര്‍ത്തമാന്‍

വ്യോമസേനാ മേധാവിക്കൊപ്പം മിഗ് 21 പറത്തി അഭിനന്ദന്‍ വര്‍ത്തമാന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്‌ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാന്‍കോട്ട് എയര്‍ബേസില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് വിമാനം പറത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്. ഫെബ്രുവരിയില്‍ പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘര്‍ഷത്തിനിടെ പാകിസ്ഥാന്റെ ഒരു എഫ് -16 വിമാനം അഭിനന്ദന്‍ തകര്‍ത്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ചിടുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. ഇന്ത്യയുടെയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെയും ഫലമായി മാര്‍ച്ച് ഒന്നാം തിയതി അഭിനന്ദനെ പാകിസ്ഥാന്‍ വിട്ടയക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ബംഗളൂരുവിലെ ഐ.എ.എഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ വിഭാഗമാണ് പറക്കുന്നതിനുള്ള ലൈസന്‍സ് നല്‍കിയത്. അഭിനന്ദന് സ്വാതന്ത്രദിനത്തില്‍ രാജ്യം വീര്‍ചക്ര നല്‍കി…

ആരോ​ഗ്യത്തിന് ഉത്തമം കരിമ്പിൻ ജ്യൂസ്

നമ്മളിൽ വണ്ണം കുറക്കണമെന്ന് ആ​ഗ്രഹമില്ലാത്തവർ നന്നേ ചുരുക്കമാണ് , ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അമിത വണ്ണം അത്രത്തോളം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് തന്നെയാണ് അതിന് കാരണവും. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. ചില ഭക്ഷണങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരമൊന്നാണ് കരിമ്പ്. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണ് കരിമ്പിന്‍ ജ്യൂസ്. പക്ഷേ 100 ഗ്രാം ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനപ്രകാരം ഒരു ഗ്ലാസ്സ് (300ml)കരിമ്പിന്‍ ജ്യൂസില്‍ 111 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതില്‍ കാര്‍ബോഹൈഡ്രേറ്റ്സ് , പ്രോട്ടീണ്‍സ് , കാല്‍സ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. കരിമ്പിന്‍ കൊഴിപ്പ് കുറവാണ് അതിനാല്‍ ശരീരത്തിന് നല്ലതാണ്. കരിമ്പിന്…

രാജ്യത്തെ വാഹന വിപണി നഷ്ട്ടത്തിലോ; ട്രാക്ടറിനും ആവശ്യക്കാരില്ല

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണി നഷ്ട്ടത്തിലെന്ന് കണക്കുകൾ, തകര്‍ച്ചയില്‍ നിന്നും കരകയറാനാകാതെ രാജ്യത്തെ വാഹന വിപണി. ഈ വര്‍ഷം ഏപ്രില്‍ മതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ മറ്റ് വാഹനങ്ങള്‍ക്കൊപ്പം രാജ്യത്തെ ട്രാക്ടര്‍ വില്‍പ്പനയിലും വന്‍ ഇടിവ് രേഖപ്പെടുത്തി. ഇത്തവണ ട്രാക്ടര്‍ വില്‍പ്പനയില്‍ 14.1 ശതമാനത്തിന്റെ ഇടിവാണ് ഈ വര്‍ഷം ഉണ്ടായത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത് എന്നാണ് കണക്ക്. ഇന്ത്യന്‍ ഗ്രാമീണ മേഖലയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന്റെ തെളിവുകളാണ് ട്രാക്ടര്‍ വില്‍പ്പനയുടെ ഇടിവിലൂടെ വ്യക്തമാകുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതേസമയം 2019 ഓഗസ്റ്റ് മാസത്തെ വാഹന വില്‍പ്പന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ കനത്ത ഇടിവാണ് ഓഗസ്റ്റിലും. 32.7 ശതമാനം ഇടിവ്. 2018 ഓഗസ്റ്റില്‍ കമ്പനി 1,58,189 വാഹനങ്ങള്‍ വിറ്റിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത്…

​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ്; സുരക്ഷാ പിഴവെന്ന് കണ്ടെത്തൽ

ലണ്ടന്‍: ലോ​കത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിനാണ് ഗൂഗിള്‍ ക്രോം. ലോക ബ്രൗസിംഗ് വിപണിയുടെ 68.80 ശതമാനവും ഗൂഗിളിന്റെ ഈ സെര്‍ച്ച് എഞ്ചിന്‍ കൈകാര്യം ചെയ്യുന്നു എന്നാണ് കണക്ക്. വിപണിയിലെ ഈ മുന്‍തൂക്കം തന്നെയാണ് ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാകുന്നും. ഗൂഗിള്‍ ക്രോമില്‍ ഹാക്കിങ്ങിനുള്ള സാധ്യത കൂടുന്നു എന്നാണ് സെക്യൂരിറ്റി വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ ഇതാ പുതിയ അപ്‌ഡേറ്റ് ഉടന്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ക്രോം. പക്ഷേ ഒരു ഹാക്കര്‍ക്ക് വിദൂരതയില്‍ ഇരുന്ന് പോലും നിങ്ങളുടെ സിസ്റ്റം നിയന്ത്രിക്കാന്‍ കഴിയുന്ന സുരക്ഷ പിഴവ് ക്രോമില്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എല്ലാം ഈ സുരക്ഷ പിഴവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യുരിറ്റി റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബ്രൗസറുകളാണ് ഏറ്റവും…

സന്തോഷ് പണ്ഡിറ്റിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതി; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പ്രവര്‍ത്തനത്തെ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് സ്വന്തം പേരിലാക്കിയെന്നാണ് അനൂജ എന്ന യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. സന്തോഷ് പണ്ഡിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെയില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അനൂജ വ്യക്തമാക്കുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം….. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പരമ ചെറ്റയോട് കുറച്ചു കാര്യം പറയാൻ വേണ്ടിയാണ് ഈ പോസ്റ്റ്‌.. പോസ്റ്റ്‌ ഇടുമുന്നേ അയ്യാളുടെ ഫാൻസ്‌ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അവരോട് രണ്ട് വാക്ക്.. ദയവ് ചെയ്തു അയ്യാളെ നേരിൽ പരിജയം ഇല്ലാ എങ്കിൾ എന്നോട് വഴക്കിനു വരരുത്.. ഇത് ഞങ്ങൾ കുറച്ചു ആളുകളുടെ അനുഭവവും പിന്നെ ഞങ്ങളുടെ അന്വേഷണത്തിൽ കിട്ടിയ വിവരങ്ങളും ആണ് എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു…. കുറച്ചു കാലം മുന്നേ വരെ ഒരു മനസാക്ഷി…

കട അടച്ചുപൂട്ടുന്നുവെന്ന് പ്രചരണം; സത്യാവസ്ഥ വെളിപ്പെടുത്തി നൗഷാദ്

കൊച്ചി: നൗഷാദെന്ന പേര് കേരളീയർ മറക്കില്ല,ഇത്തവണ പ്രളയത്തിൽ അകപ്പെട്ടവർക്ക് സ്വന്തം കടയില്‍ നിന്നും കെട്ടുകണക്കിന് വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കിയ നൗഷാദിന്റെ പുതിയ കട അടച്ചു പൂട്ടുന്നു എന്ന രീതിയിലുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കി നൗഷാദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യമാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ മാധ്യമങ്ങളിലൂടെയും മറ്റും എന്നെ അറിയുന്ന മനുഷ്യര്‍ എന്റെ കട മാത്രം തേടി വരുന്നു. എന്നേക്കാള്‍ മുൻപ് വലിയ വാടക കൊടുത്ത് ഇവിടെ കട നടത്തിയിരുന്നവരുടെ അവസ്ഥ ഞാന്‍ കാരണം വളരെ മോശമായി കൊണ്ടിരിക്കുന്നു. അതെനിക്ക് സമാധാനം തരുന്നതേയില്ല. അതുകൊണ്ട് ഫുട്പാത്തിലേക്ക് കച്ചവടം മാറുന്നു എന്ന രീതിയിൽ നൗഷാദ് പറഞ്ഞതായാണ് വാർത്ത പ്രചരിക്കുന്നത്. പക്ഷേ ആ പ്രചാരണം തെറ്റാണെന്നും ആളുകള്‍ അങ്ങനൊക്കെ പ്രചരിപ്പിച്ചാല്‍ നമ്മളിപ്പോ എന്ത് ചെയ്യാനാണെന്നും നൗഷാദ് ചോദിക്കുന്നു. അത് ഒരു…