സിനിമ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

സിനിമ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ സിനിമ ടിക്കറ്റുകളില്‍ ചരക്കുസേവന നികുതിക്ക്(ജിഎസ്ടി) പുറമെ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെപ്തംബര്‍ ഒന്നിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവാണ് സ്റ്റേ ചെയ്തത്. വിനോദ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താല്‍ക്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്. ഉത്തരവിനെതിരെ തിയറ്റര്‍ ഉടമകളും സിനിമാ പ്രേക്ഷക കൂട്ടായ്മയും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് സ്റ്റ് ചെയ്തത്. നിലവില്‍ 18 ശതമാനം ജിഎസ്ടിയാണ് ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്നത്. ഉത്തരവ് പ്രകാരം 100രൂപയ്ക്ക് താഴെയുളള ടിക്കറ്റിന് അഞ്ച് ശതമാനവും 100രൂപയ്ക്ക് മുകളിലുളള ടിക്കറ്റിന് 8.5 ശതമാനവുമാണ് വിനോദ നികുതി ഏര്‍പ്പെടുത്തേണ്ടത്. ഉത്തരവ് നടപ്പായാല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ച് മുതല്‍ 10രൂപ വരെ വര്‍ധനവുണ്ടാകും.

ചിമ്മിനി ഡാമിന്റെ ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും

ചിമ്മിനി ഡാമിന്റെ ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി അണക്കെട്ടിന്റെ ഷട്ടര്‍ വെള്ളിയാഴ്ച തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് തുറക്കുക. രാവിലെ പത്തു മണിക്ക് ശേഷമായിരിക്കും ഷട്ടര്‍ തുറക്കുക. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുറുമാലിപ്പുഴ, കരുവന്നൂര്‍ പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പുഴകളില്‍ മല്‍സ്യബന്ധത്തിന് പോകരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി ആരോപണം

കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി ആരോപണം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നതായി വിവരം. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപയോക്താക്കളുടേതാണ്. 13.3 കോടി വിവരങ്ങളാണ് ചോര്‍ന്നത്. രണ്ടാം സ്ഥാനത്ത് വിയറ്റ്നാം ആണ് 5 കോടി. മൂന്നാം സ്ഥാനത്ത് യു.കെയാണ് ഇവിടുന്ന 1.8 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. മൊത്തത്തില്‍ 41.9 കോടി പേരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തിയ ഡാറ്റബേസിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും, ഫോണ്‍ നമ്പറും മറ്റും അടങ്ങുന്ന സ്വകാര്യ ഡാറ്റബേസ് കണ്ടെത്തിയത്. ഹേഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഡിഐ ഫൗണ്ടേഷനാണ് ഇത്തരം ഒരു കണ്ടെത്തല്‍ നടത്തിയത്. അതേസമയം ഈ ഡേറ്റാ സെറ്റ് പഴയതാണ്. മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് കണ്ടെത്താനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നു. മാറ്റങ്ങള്‍ വരുത്തുന്നതിനു മുന്‍പ് ലഭിച്ച വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്നും…

ആരോ​ഗ്യം കൂട്ടും ഓട്സ്; അറിയേണ്ടതെല്ലാം

എല്ലാവർക്കും കഴിക്കാവുന്ന ഉത്തമമായൊരു ഭക്ഷണമാണ് ഓട്‌സ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ അത് പെട്ടെന്ന് ദഹിക്കുകയും ചെയ്യും. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണം കൂടിയാണ് ഇത്. കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക അസുഖങ്ങളെയും പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ ഉള്ളവരോട് ഓട്സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്. കൂടാതെ ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവ് ഓട്സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓട്സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. വാങ്ങിക്കുമ്പോൾ യാതൊരുവിധ ഫ്‌ലേവറുകളും ചേര്‍ക്കാത്ത…

പ്രളയബാധിതരായ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനൊരുങ്ങി പ്രമുഖ വാഹനനിർമ്മാതാക്കൾ

ന്യൂഡല്‍ഹി: കനത്ത പ്രളയത്തില്‍ മുങ്ങിയ തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. കേരളം, കര്‍ണ്ണാടകയുടെ വടക്കന്‍ മേഖലകള്‍, മഹാരാഷ്ട്രയുടെ തെക്കന്‍ മേഖലകള്‍ എന്നീ പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം. സര്‍വീസുകള്‍ക്ക് ലേബര്‍ചാര്‍ജ്ജ് ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് 30% ഡിസ്‌കൗണ്ടും അനുവദിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ ദുരിതബാധിത മേഖലകളിലെ ഹീറോ മോട്ടോ കോര്‍പ്പിന്റെ എല്ലാ ഡീസലര്‍ഷിപ്പുകളിലും അംഗീകൃത സര്‍വീസ് സെന്ററുകളിലും ഈ ആനുകൂല്യം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. സെപ്തംബര്‍ 10 വരെ മാത്രമാണ് ഈ ആനുകൂല്യം. ഉത്തരവാദിത്തമുള്ള കോര്‍പ്പറേറ്റ് സ്ഥാപനം എന്ന നിലയില്‍ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത് വരികയാണെന്നും ഹീറോ മോട്ടോകോര്‍പ്പ് എന്നും ഈ മേഖലകളിലെ പുനരധിവാസ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരുമെന്നും കമ്പനി പറഞ്ഞു. തടസരഹിതമായ ഗതാഗത സൗകര്യം ഉറപ്പുവരുത്താനും, പ്രളയബാധിത…

രാജ്യത്ത് വീണ്ടും ജിയോ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങി ജിയോ ഫൈബര്‍

മുംബൈ : രാജ്യത്ത് വീണ്ടും ജിയോ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങി ജിയോ ഫൈബര്‍ ഇന്നു മുതല്‍ എത്തുന്നു. വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്‍കുന്ന ലാന്‍ഡ് ഫോണും സ്മാര്‍ട് ടിവി സെറ്റ് ടോപ് ബോക്‌സും എത്തിക്കുന്ന ‘ജിയോ ഫൈബര്‍’ ആണ് റിലയന്‍സ് ഇന്ന് അവതരിപ്പിക്കുക. രാജ്യത്ത് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ‘ ജിയോ’യ്ക്ക് 3 വയസ് തികയുന്ന ദിവസം തന്നെയാണ് റിലയന്‍സ് പദ്ധതി വിപണിയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് രാജ്യം മുഴുവനും ആ പ്രഖ്യാപനത്തിനായി ഉറ്റുനോക്കുകയാണ്. കൂടാതെ ഒരു വര്‍ഷ പാക്കേജ് എടുക്കുന്നവര്‍ക്ക് ഹൈ ഡെഫിനിഷന്‍ അഥവാ 4കെ വ്യക്തതയുള്ള ടിവിയോ ഡെസ്‌ക്ടോപ് കംപ്യൂട്ടറോ സൗജന്യമായി നല്‍കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കഴിഞ്ഞ മാസം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചിരുന്നു. 100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ വേഗമുള്ള ഇന്റര്‍നെറ്റ്…

മോഹനൻ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടാൻ നിർദേശം

ആലപ്പുഴ: വിവാദ നായകനായ മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. അശാസ്ത്രിയമായ ചികിത്സാ രീതികൾ ആശുപത്രിയിൽ നടക്കുന്നു എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ തുടർന്നാണ് നടപടി. ഇന്ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി പ്രവർത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകുകയായിരുന്നു. ആശുപത്രിക്ക്‌ എതിരെ ആയുർവേദ മെഡിക്കൽ അസോയിയേഷൻ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. പല തരത്തിലുള്ള അശാസ്‌ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയായിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന മോഹനന്‍ നായര്‍ക്കെതിരെ…

മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശം

മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശം മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. അശാസ്ത്രിയമായ ചികിത്സാ രീതികള്‍ ആശുപത്രിയില്‍ നടക്കുന്നു എന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആശുപത്രിയുടെ പ്രവര്‍ത്തനം ഇന്ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി അവസാനിപ്പിക്കണം എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. വൈദ്യര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന മോഹനന്‍ നായര്‍ക്കെതിരെ പരാതികളുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു. ആശുപത്രിക്ക് എതിരെ ആയുര്‍വേദ മെഡിക്കല്‍ അസോയിയേഷന്‍ പഞ്ചായത്തിന് പരാതി…

യുഎന്‍എ സാമ്പത്തീക തട്ടിപ്പ് : ജാസ്മിന്‍ ഷാ രാജ്യം വിട്ടെന്ന് സംശയം

തിരുവനന്തപുരം: സാമ്പത്തീക തട്ടിപ്പ് കേസില്‍ ജാസ്മിൻ ഷാ രാജ്യം വിട്ടെന്ന് സംശയം. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ രാജ്യം വിട്ടതായി സൂചന.യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം കേസെടുത്തത്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സമിതിയുടെ അക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം. ജാസ്മിന്‍ഷാ രാജ്യം വിട്ടെന്നാണ് സംശയം. സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ആളാണ് പ്രതിപട്ടികയിലുള്ള ഷോബി ജോസ്, ജാസ്മിന്‍ ഷായുടെ ഡ്രൈവറായിരുന്ന…

മില്‍മ പാലും മറ്റ് പാല്‍ ഉല്‍പന്നങ്ങളും ഓൺലൈൻ വഴി വീട്ടിലെത്തും

ഇനി മുതൽ മില്‍മ പാലും മറ്റ് പാല്‍ ഉല്‍പന്നങ്ങളും കൊച്ചിയില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാവും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിര്‍വ്വഹിക്കും. മൈബൈല്‍ അപ്ലിക്കേഷന്‍ വഴി മില്‍മ പാലും പാല്‍ ഉല്‍പന്നങ്ങളും ആവശ്യാനുസരണം ഓര്‍ഡര്‍ ചെയ്യാനുള്ള സൌകര്യം ഇന്ന് മുതല്‍ കൊച്ചിയില്‍ ലഭ്യമാവും. എ.എം നീഡ്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ പണമടച്ച് മില്‍മ ഉല്‍പന്നങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്ക് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ രാവിലെ അഞ്ച് മണിക്കും എട്ട് മണിക്കും ഇടയില്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തും. കൂടാതെ ഇതിന് പ്രത്യേകമായ ഫീസുകള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അദ്യഘട്ടത്തില്‍ ഇടപ്പള്ളി, കലൂര്‍, കളമശ്ശേരി, പാലാരിവട്ടം, വൈറ്റില, തൃപ്പുണിത്തുറ, കാക്കനാട്, പനമ്പള്ളി നഗര്‍, തേവര എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ സൌകര്യം ലഭ്യമാവും. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.രാജു…