സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി ഇന്ദ്രന്‍സ്

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി ഇന്ദ്രന്‍സ് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ (ട.ട.അ.ക.എ.എ) മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സ് സ്വന്തമാക്കി. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം കൂടിയാണ് ഇത്. മുന്‍പ് ചൈനയില്‍ നടന്ന ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. വെയില്‍മരങ്ങളില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് ലഭിച്ചത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്റെ പുതിയ നേട്ടം.

ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടി: മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍

ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടി: മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്സുമാരായ ഷമീര്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ 10000 ത്തില്‍ അധികം രൂപയുടെ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നല്‍കിയാണ് നഴ്സുമാര്‍ പണം തട്ടിയെടുത്തത്. മെഡിക്കല്‍ കോളേജ് എസ് ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നഴ്സുമാരുടെ തട്ടിപ്പ് കണ്ടെത്തിയത്. പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.

ഒന്നര കിലോ കഞ്ചാവുമായി കൊച്ചിയില്‍ മൂന്നംഗ സംഘം പിടിയില്‍

ഒന്നര കിലോ കഞ്ചാവുമായി കൊച്ചിയില്‍ മൂന്നംഗ സംഘം പിടിയില്‍ കൊച്ചിയില്‍ ഒന്നര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍. സൗത്ത് പുതുവൈപ്പ് സ്വദേശികളായ രാഹുല്‍.ടി.എസ്, നഹാസ്, പി.എസ്, വിനീഷ് നായര്‍ എന്നിവരെ കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നംഗ സംഘം പുതുവൈപ്പിന്‍ പ്രിയദര്‍ശനി റോഡിലുള്ള വീട് കേന്ദ്രമാക്കി കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു. ഓണക്കാലത്ത് വിറ്റഴിക്കാനായി പ്രതികള്‍ തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ പല ഭാഗങ്ങളിലായി ഇരുപത് കിലോ കഞ്ചാവ് വിറ്റഴിച്ചെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കി. ഇത്തരത്തില്‍ ഓണവിപണി ലക്ഷ്യമിട്ട് നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി…

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം അനുവദിച്ചു. ഒട്ടോറിക്ഷ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഈ ചിഹ്നം കൈക്കലാക്കിയതോടെ ജോസ് ടോമിന് കൈതച്ച ചിഹ്നമായി അനുവദിക്കുകയായിരുന്നു. പി ജെ ജോസഫ് വിഭാഗം ജോസ് ടോമിന് പാര്‍ട്ടിയുടെ രണ്ടില ചിഹ്നം നല്‍കാത്തതിനെ തുടര്‍ന്ന് കൈതച്ച, ഓട്ടോറിക്ഷ, ഫുടബോള്‍ എന്നീ ചിഹ്നങ്ങള്‍ ജോസ് ടോം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടിങ്ങ് മെഷീനില്‍ ജോസ് ടോമിന്റെ പേര് ഏഴാമതാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെതാണ് ആദ്യത്തെ പേര്. ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു. പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും നോക്കിയാണ് ജനം വോട്ടു ചെയ്യുന്നത്, കെഎം മാണിയുടെ പിന്‍ഗാമിയായാണ് താന്‍ മത്സരിക്കുന്നത്, കൈതച്ചക്ക മധുരമുള്ളതാണെന്നും ജോസ് ടോം പറഞ്ഞു.

തൃശൂരില്‍ കടപ്പുറത്തുനിന്നും തലയില്ലാത്ത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

തൃശൂരില്‍ കടപ്പുറത്തുനിന്നും തലയില്ലാത്ത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി തൃശൂര്‍ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞു. തലയ്ക്കു പുറമെ ഒരു കാലിന്റെ പാദവും നഷ്ടപ്പെട്ടിട്ടുണ്ട്. കടപ്പുറത്തുനിന്നും പുലര്‍ച്ചെ 6.30 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാല്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുനക്കക്കടവ് തീരദേശ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന്റെ പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം

പാലാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന്റെ പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനായുള്ള പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് എം. ജോസഫ് വിഭാഗം. യു.ഡി.എഫ് കണ്‍വന്‍ഷനിടെ മാണി വിഭാഗം പി.ജെ.ജോസഫിനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി. യൂത്ത് ഫ്രണ്ട് നേതാവ് സജി മഞ്ഞകടമ്പിലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ജോസ് ടോമിനെ വിജയിപ്പിക്കാന്‍ പ്രത്യേകമായി പ്രചാരണം നടത്തുന്ന കാര്യം ആലോചിക്കുമെന്നും സജി മഞ്ഞകടമ്പില്‍ പറഞ്ഞു. യു.ഡി.എഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാലായില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ജോസഫിനെ ജോസ് കെ. മാണി വിഭാഗം നേതാക്കള്‍ കൂക്കി വിളിക്കുകയും ഗോബാക്ക് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ജോസ് കെ.മാണി വിഭാഗത്തിലുള്ള 25 നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും ജോസഫ് പക്ഷം അറിയിച്ചു. പി.ജെ ജോസഫിനെതിരെ ഭീഷണിപ്പെടുത്തി, പൊതുവേദിയില്‍ അസഭ്യം…

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും 60 കുപ്പി മദ്യം പിടിച്ചെടുത്തു

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും 60 കുപ്പി മദ്യം പിടിച്ചെടുത്തു കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 60 കുപ്പി മദ്യം പിടിച്ചെടുത്തു. ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 60-ഓളം അനധികൃത മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. ഷൊര്‍ണൂര്‍ ഐആര്‍പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വെ സബ് ഇന്‍സ്പെക്ടര്‍ ജംഷീദ്, അപ്പുട്ടി, മൂസക്കോയ, മനോജ്, റഷീദ് എന്നിവരടങ്ങിയ ഗ്രൂപ്പ് 4 അംഗങ്ങളാണ് പരിശോധന നടത്തിയത്. ഓണത്തോടനുബന്ധിച്ച് ട്രെയിനുകളും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ചുള്ള പരിശോധന റെയില്‍വെ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട്് ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും മദ്യം കടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും റെയില്‍വെ സബ്ബ് ഇന്‍സ്പെക്ടര്‍ ജംഷിദ് പറഞ്ഞു.

ഷൂട്ടിംഗിനിടെ തല കറങ്ങി വീണു; നടന്‍ ജയസൂര്യയ്ക്ക് പരിക്ക്

ഷൂട്ടിംഗിനിടെ തല കറങ്ങി വീണു; നടന്‍ ജയസൂര്യയ്ക്ക് പരിക്ക് സിനിമ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കുപറ്റിയത്. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിറകില്‍ പരുക്കേല്‍ക്കുകയായിരുന്നു. ജയസൂര്യയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ക്ഷീണമുണ്ടായിരുന്നുവെന്നും ജയസൂര്യ പറയുന്നു. വൈകുന്നേരത്തോടെ തലകറങ്ങി വീണു. ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തി. കുഴപ്പമൊന്നുമില്ല…തലയ്ക്ക് പിറകില്‍ ചെറിയ വേദനയുണ്ട്. ഓണം കഴിഞ്ഞ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കും-ജയസൂര്യ പറഞ്ഞു.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; സംഭവം കൊല്ലത്ത്

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; സംഭവം കൊല്ലത്ത് കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ (40) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയന്‍ (45) ജീവനൊടുക്കി. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

തഹസീല്‍ദാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

തഹസീല്‍ദാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതിയുമായി താല്‍ക്കാലിക ജീവനക്കാരി. കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ക്കെതിരെയാണ് യുവതിയെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വീപ്പര്‍ തസ്തികയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണ് പരാതിനല്‍കിയത്. പരാതിയില്‍ ഉറച്ച് നിന്നതോടെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. റവന്യൂ റിക്കവറി തഹസില്‍ദാറായ എസ് ശ്രീകണ്ഠന്‍ നായര്‍ ജോലിക്കിടെ ഓഫീസിനകത്ത് വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതി പറയുന്നത്. യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയില്‍ കഴിഞ്ഞമാസമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. അതേസമയം ജോലി കൃത്യമായി ചെയ്യാത്തതിന് പരാതിക്കാരിയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇതാണ് ആരോപണത്തിന് കാരണമെന്നുമാണ് തഹസില്‍ദാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് തിരുവനന്തപുരത്തേക്ക് ജോലിമാറ്റവും ലഭിച്ചു.