പുതുക്കിയ മോട്ടോര്‍ വാഹന നിയമം: മുക്കാല്‍ ലക്ഷത്തിനുമുകളില്‍ പിഴയടച്ച് അശോക്

പുതുക്കിയ മോട്ടോര്‍ വാഹന നിയമം: മുക്കാല്‍ ലക്ഷത്തിനുമുകളില്‍ പിഴയടച്ച് അശോക് പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമമനുസരിച്ച് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തിവരുന്ന സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവര്‍ക്ക് ലഭിച്ചിരിക്കുന്നത് 86,500 രൂപ പിഴയാണ്. ഒഡിഷയിലെ സാംബാല്‍പൂര്‍ ജില്ലയിലാണ് സംഭവം. മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കിയ ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണിത്. ട്രക്ക് ഡ്രൈവറായ അശോക് ജാദവിനാണ് പുതിയ പിഴ ഘടന പ്രകാരം ഭീമമായ തുക പിഴ ചുമത്തിയത്. അനുമതിയില്ലാത്തയാളെ വണ്ടി ഓടിക്കാന്‍ അനുവദിക്കല്‍ (5000 രൂപ), ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കല്‍ (5000), 18 ടണ്‍ ഓവര്‍ലോഡ് (56,000), അനുവദിച്ചതിലും ഉയരത്തിലുള്ള ലോഡ് വഹിക്കല്‍ (20,000), പൊതു നിയമലംഘനം (500) എന്നിങ്ങനെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്ന് റീജിയണല്‍ ഗതാഗത ഓഫിസര്‍ ലളിത് മോഹന്‍ ബെഹ്‌റ പറഞ്ഞു. 86,500 രൂപയാണ് പിഴ ചുമത്തിയതോടെ…

ശബരിമല യുവതീപ്രവേശനം: നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് സദാനന്ദ ഗൗഡ

ശബരിമല യുവതീപ്രവേശനം: നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് സദാനന്ദ ഗൗഡ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ഉന്നത നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് സര്‍ക്കാരിന് ബില്ല് കൊണ്ടുവരാനാകില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെ സുപ്രിംകോടതി വിധിക്കെതിരെ സമരം നടത്തിയത് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ പാലാ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. പാലായില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും ഗൗഡ പറഞ്ഞു. പ്രളയ സഹായവുമായുള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇരുന്ന് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പ്രളയ സഹായം വേണമെന്ന് മുഖ്യമന്ത്രി ഇതുവരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ പിണറായി വിജയന്‍ പ്രാപ്തനല്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ താന്‍ അയക്കുന്ന കത്തുകള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും സദാനന്ദ…

കോഴിക്കോട് ചെമ്പനോടയില്‍ കയാക്കിംഗ് സംഘം ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് ചെമ്പനോടയില്‍ കയാക്കിംഗ് സംഘം ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു കോഴിക്കോട് ചെമ്പനോടയില്‍ കയാക്കിംഗ് പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണു മരിച്ചത്. മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. പരാതിക്കാരന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹര്‍ജി കോടതി തള്ളിയത്. പരാതിക്കാരനായ നാസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോര്‍ട്ട് തുഷാറിന് തിരിച്ചു നല്‍കുകയും ചെയ്തു. നീതിയുടെ വിജയമാണെന്ന് തുഷാര്‍ പ്രതികരിച്ചു. വലിയ ചതിയില്‍ നിന്നാണ് രക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും എം.എ. യൂസുഫലിക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

541 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി സൊമാറ്റോ

541 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 541 തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. സപ്പോര്‍ട്ട് വിഭാഗത്തില്‍നിന്നാണ് കൂട്ടപിരിച്ചുവിടല്‍ നടത്തുന്നത്. തൊഴിലാളികള്‍ക്ക് പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് തൊഴിലാളികളെ പിരിച്ചു വിടുന്നത്. 10 ശതമാനം തൊഴിലാളികള്‍ക്ക് ഇതുമൂലം സൊമാറ്റോയിലെ ജോലി നഷ്ടപ്പെടും. ഈ തീരുമാനം വേദനാജനകമായ ഒന്നാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഉപഭോക്തൃ സേവനങ്ങള്‍ക്കായി നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിടുക. കൂടുതല്‍ കാര്യക്ഷമതയോടെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് കസ്റ്റമര്‍ കെയര്‍ സംവിധാനം മുന്നോട്ടു കൊണ്ടുപോകാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ഇതോടെ സേവനത്തില്‍ വേഗത കൈവരിക്കാനായെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ സ്‌കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍

അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ സ്‌കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ സ്‌കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ശനിയാഴ്ചയാണ് പാഠഭാഗങ്ങള്‍ കാണാതെ പഠിക്കാത്തതിന് അധ്യാപകനായ കമ്രാന്റെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ കൊല്ലപ്പെട്ടത്. ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വയറിന് തൊഴിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തെന്നാണ് ആരോപണം. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിട്ടു. സ്‌കൂളിലെ രണ്ട് മുറികള്‍ കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി ചന്ദ്രയാന്‍ 2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തില്‍ സ്ഥാനം കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു. അതേസമയം ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനായിട്ടില്ലെന്നാണ് വിവരം. രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ അവസാന ഘട്ടത്തിലാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ സമീപം വരെ വിക്രം ലാന്‍ഡറില്‍നിന്നു സിഗ്‌നലുകള്‍ ലഭിച്ചെങ്കിലും പിന്നീട് ബന്ധം നഷ്ടമാകുകയായിരുന്നു. ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍-2 ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.

സദാചാര ഗുണ്ടായിസം: മാവേലിക്കരയില്‍ ദമ്പതിമാര്‍ക്ക് ക്രൂര മര്‍ദ്ദനം

സദാചാര ഗുണ്ടായിസം: മാവേലിക്കരയില്‍ ദമ്പതിമാര്‍ക്ക് ക്രൂര മര്‍ദ്ദനം മാവേലിക്കരയില്‍ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണ് സദാചാര പോലീസ് ചമഞ്ഞെത്തിയ യുവാക്കളുടെ ക്രൂരമായി മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ദമ്പതികള്‍ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് സംഗീതയോടും സംഗീതയുടെ സഹോദരന്‍ അഭിജിത്തിനുമൊപ്പമാണ് ടിക്കറ്റ് സംബന്ധിച്ച ആവശ്യത്തിനായി മാവേലിക്കരയിലെത്തിയത്. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ മൂവരും കണ്ടിയൂര്‍ കടവിലെത്തി. കടവില്‍ ഉണ്ടായിരുന്ന ഒരാള്‍ ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായി. പിന്നീട് കൂടുതല്‍ ആളുകള്‍ എത്തുകയും ദമ്പതികളെ മര്‍ദ്ദിക്കുകയുമായിരുന്നു.

നടന്‍ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റില്‍

നടന്‍ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റില്‍ സിനിമാ നിര്‍മ്മാതാവില്‍ നിന്നും 1.2 കോടി രൂപ വഞ്ചിച്ച കേസില്‍ ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍. സിനിമാ നിര്‍മാതാവായ തോമസ് പണിക്കറിന്റെ പരാതിയിലാണ് നടപടി. കണ്ണൂര്‍ സ്വദേശിയാണ് പ്രശാന്ത് നാരായണന്‍. കണ്ണൂര്‍ എടക്കാട് പൊലീസ് മുംബൈയില്‍ നിന്നാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. സിനിമാ നിര്‍മാതാവിനെ മുംബൈയിലുള്ള ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ചത്. ആറുമാസത്തിനുള്ളില്‍ വന്‍തുക ലാഭമായി നല്‍കുമെന്നും പ്രശാന്ത് പറഞ്ഞു. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്ത് നിന്നും കൈമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്. തോമസ് പണിക്കര്‍ നിര്‍മ്മിച്ച സൂത്രക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് പ്രശാന്ത് നാരായണന്‍ പണം വാങ്ങിയത്. മുംബൈയില്‍ എത്തി കമ്പനിയെ കുറിച്ചന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരു സ്ഥാപനം നിലവില്‍ ഇല്ലെന്ന് തോമസ്…

മത വികാരം വ്രണപ്പെടുത്തി: രാമായണം സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

മത വികാരം വ്രണപ്പെടുത്തി: രാമായണം സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് മത വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചാബില്‍ രാമയണ കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. വാല്‍മീകി സമുദായത്തിന്റെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് രാം സിയാ കേ ലവ കുശ് എന്ന സീരിയല്‍ നിര്‍ത്തിവെച്ചത്. വാല്‍മീകി മഹര്‍ഷിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് കളേസ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്തര്‍ സിങ് നിരോധിക്കുകയായിരുന്നു. സീരിയലിനെതിരെയുള്ള പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം ജലന്ധറില്‍ ഒരാള്‍ക്ക് വെടിയേറ്റിരുന്നു. സീരിയലിനെതിരേ ശനിയാഴ്ച്ച പഞ്ചാബില്‍ 24 മണിക്കൂര്‍ ബന്ത് പ്രഖ്യാപിച്ചിരുന്നു. സീരിയല്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും സംവിധായകനെയും നിര്‍മാതാവിനെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. വാല്‍മീകി ആക്ഷന്‍ കമ്മിറ്റിയുടെ ബന്തില്‍ ജലന്തര്‍, അമൃത്സര്‍,…