ഭാര്യയുടെ ചിത്രങ്ങള്‍ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസ്

ഭാര്യയുടെ ചിത്രങ്ങള്‍ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസ് ഭാര്യയുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫറൂഖ്നഗറിലാണ് സംഭവം. ഇരുവരുടേയും വിവാഹമോചന കേസ് കോടതിയില്‍ നടക്കുകയാണ്. ഭര്‍ത്താവിനെതിരെ യുവതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെ അപമാനിക്കാന്‍ ഭര്‍ത്താവ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. ഭര്‍ത്താവിന്റെ പ്രൊഫൈലിലല്ല, മറ്റൊരാളുടെ പ്രൊഫൈലിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം സൈബര്‍ ക്രൈമിലാണ് പരാതി നല്‍കിയത്. ശേഷം കേസ് മനേസറിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 12 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഗുരുഗ്രാമില്‍ ഒരു വസ്ത്രനിര്‍മ്മാണശാലയിലാണ് യുവതി ജോലിചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറയുന്നു.

ഓണനാളുകളിലെ പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

ഓണനാളുകളിലെ പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു ഓണനാളുകളില്‍ പ്രത്യേക പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു. ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ അഗ്‌നി തെളിച്ച ശേഷം, ഇരുമുടി കെട്ടേന്തി ശരണം വിളികളുമായി കാത്തുനിന്ന അയ്യപ്പഭക്തര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എന്‍.വിജയകുമാര്‍, എന്നിവര്‍ അയ്യപ്പദര്‍ശനത്തിനെത്തിയിരുന്നു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഉത്രാടദിനമായ…

പാറ ഖനനവും നിലം നികത്തലും തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് കളക്ടര്‍

പാറ ഖനനവും നിലം നികത്തലും തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് കളക്ടര്‍ ഓണാവധിയുടെ മറവില്‍ അനധികൃതമായി പാറ, മണ്ണ് ഖനനവും നിലം നികത്തലും നടത്തുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്. എല്ലാ താലൂക്കുകളിലും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

‘ഓണത്തിനൊരു പൂക്കൂട’: ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടത്തി വടക്കേക്കര

‘ഓണത്തിനൊരു പൂക്കൂട’: ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടത്തി വടക്കേക്കര വടക്കേക്കര പഞ്ചായത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ചെണ്ടുമല്ലിപ്പൂവ് കൃഷി വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് നിര്‍വ്വഹിച്ചു. വനിതാ ഗ്രൂപ്പ് പദ്ധതിയായ ‘ഓണത്തിനൊരു പൂക്കൂട’ ജനകീയാസൂത്രണ പദ്ധതി 2019 പ്രകാരമാണ് ചെണ്ടുമല്ലിപ്പൂവ് കൃഷി ചെയ്തത്. പഞ്ചായത്തിലെ ഇരുപത് വാര്‍ഡുകളിലായി മുപ്പതോളം കുടുംബശ്രീ, തൊഴിലുറപ്പ് ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് പൂകൃഷി ചെയ്തത്. കൃഷി വകുപ്പിന്റെ ഓണ സമൃദ്ധി – കാര്‍ഷിക വിപണിയിലും, കുടുംബശ്രീ വഴിയും പൂക്കളുടെ വിപണനം നടത്തി വരുന്നു. ഒരു കിലോയ്ക്ക് നൂറ് രൂപ നിരക്കിലാണ് വില്‍പ്പന. കഴിഞ്ഞ പ്രളയത്തില്‍ പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളും വെള്ളം കയറിയ അവസ്ഥയായിരുന്നു. 25,000 ബന്ദിതൈകള്‍ അന്ന് നശിച്ചുപോയിരുന്നു. ഈ വര്‍ഷവും മഴക്കെടുതി ചെറിയ തോതില്‍ പഞ്ചായത്തിനെ ബാധിച്ചു. സ്ത്രീ…

പബ്ജി കളിക്കാന്‍ സമ്മതിക്കാതിരുന്ന പിതാവിനെ മകന്‍ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു, കൈ കാലുകളും വെട്ടിമാറ്റി..!

പബ്ജി കളിക്കാന്‍ സമ്മതിക്കാതിരുന്ന പിതാവിനെ മകന്‍ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു, കൈ കാലുകളും വെട്ടിമാറ്റി..! പബ്ജി കളിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് പിതാവിനെ മകന്‍ ക്രൂരമായി വെട്ടിക്കൊന്നു. കര്‍ണാടകയിലെ കകതി ഗ്രാമത്തിലെ സിദ്ധേശ്വര്‍ നഗറില്‍ തിങ്കളാഴ്ചയാണ് സംഭവം. 25 കാരനും പോളി ടെക്നിക് വിദ്യാര്‍ത്ഥിയുമായ മകന്‍ രഘുവീര്‍ കുമ്പാര്‍ ആണ് പിതാവ് 61കാരനായ ശങ്കര്‍ ദേവപ്പ കുമ്പാറിനെ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നപ്പോള്‍ കൊലപ്പെടുത്തിയത്. പഠനത്തില്‍ പിന്നിലായ രഘുവീര്‍ കുമ്പാര്‍ മൂന്ന് പരീക്ഷകളില്‍ പരാജയപ്പെട്ടിരുന്നു. മകന്‍ പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു. ഇതിനിടെ ഞായറാഴ്ച വൈകിട്ട് പബ്ജി കളിക്കാനായി രഘുവീര്‍ പിതാവിനോട് പണം ചോദിച്ചു. എന്നാല്‍ പണം നല്‍കില്ലെന്ന് പിതാവ് ശങ്കര്‍ ദേവപ്പ കുമ്പാര്‍ തറപ്പിച്ച് പറഞ്ഞു. ഇതോടെ ക്ഷുഭിതനായ രഘുവീര്‍ അയല്‍വാസിയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് അയല്‍വാസി…

അമിത വേഗം; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ വാഹനം പോലീസ് പിടികൂടി പിഴ ചുമത്തി

അമിത വേഗം; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ വാഹനം പോലീസ് പിടികൂടി പിഴ ചുമത്തി ഗതാഗതനിയമ ലംഘനം നടത്തിയതിന് തന്റെ വാഹനം മുംബൈ ട്രാഫിക് പൊലീസ് പിടികൂടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. തുടര്‍ന്ന് പിഴ ചുമത്തി വാഹനം വിട്ടയക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ നൂറ് ദിനപരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഗതാഗത നിയമലംഘനത്തന്റെ പേരില്‍ വാഹനം പിടികൂടിയതായി ഗഡ്ഗരി വ്യക്തമാക്കിയത്. വാഹനം തന്റെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും ഗഡ്ഗരി വ്യക്തമാക്കി. പുതുക്കിയ മോട്ടോര്‍ വാഹനനിയമപ്രകാരം നിയമലംഘനം നടത്തുന്നവരില്‍ നിന്ന് വലിയ പിഴയാണ് ഈടാക്കുന്നത്. ഇതിനെ ഗഡ്ഗരി ന്യായീകരിക്കുകയും ചെയ്തു. അഴിമതി വര്‍ധിക്കുമെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതൊരിക്കലും സാധ്യമല്ല. എല്ലായിടത്തും സിസിടിവി ക്യാമറകള്‍ വെച്ചിട്ടുണ്ട്. പിന്നെങ്ങനെയാണ് അഴിമതി നടക്കുകയെന്നും ഗഡ്ഗരി ചോദിച്ചു.

ഇനി മുതല്‍ കേസിന്റെ പുരോഗതി പരാതിക്കാരന് തല്‍സമയം അറിയാം; സംവിധാനമൊരുക്കി കേരള പോലീസ്

ഇനിമുതല്‍ കേസിന്റെ പുരോഗതി പരാതിക്കാരന് തല്‍സമയം അറിയാം; സംവിധാനമൊരുക്കി കേരള പോലീസ് കേസിന്റെ പുരോഗതി തല്‍സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കി കേരള പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നത് വരെ അല്ലെങ്കില്‍ പ്രതിയെ വെറുതെ വിടുന്നതുവരെയുള്ള വിവരങ്ങള്‍ പരാതിക്കാരന്റെ മൊബൈലില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലീസ് രൂപം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് അറിയിച്ചത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫീസറും ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയുമായ പി.പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഈ നടപടിയിലൂടെ പൂര്‍ത്തീകരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരാതി നല്‍കുമ്പോള്‍ തന്നെ…

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിപ്പ്

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിപ്പ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിപ്പ്. ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. ഈ ബോട്ടുകളില്‍ ഭീകരര്‍ എത്തിയെന്ന സംശയമാണ് സൈന്യം പങ്കുവയ്ക്കുന്നത്. എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ എസ്.കെ സെയിനി അറിയിച്ചു. രണ്ടാഴ്ച മുന്‍പും കച്ച് മേഖലയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, ചരിഞ്ഞ നിലയില്‍: ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഐഎസ്ആര്‍ഒ

വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, ചരിഞ്ഞ നിലയില്‍: ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍-2ന്റെ വിക്രം ലാന്‍ഡറിനെ കുറിച്ച് ആശാവഹമായ അറിയിപ്പ്. ലാന്‍ഡര്‍ പൊട്ടി തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ലാന്‍ഡിംഗിനിടെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ് കിടക്കുകയാണ്. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഓര്‍ബിറ്റുകള്‍ അയച്ച തെര്‍മല്‍ ഇമേജുകള്‍ വിലയിരുത്തിയാണ് ഐഎസ്ആര്‍ഒ ഈ നിഗമനത്തിലെത്തിയത്. ഏത് വിധേനയും വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാന്‍ഡി0ഗ്. എന്നാല്‍ നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിംഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡറിന് സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനായില്ല.

വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി; കാസര്‍ഗോഡ് സ്വദേശിക്കെതിരെ കേസ്

വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി; കാസര്‍ഗോഡ് സ്വദേശിക്കെതിരെ കേസ് വാട്സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കാസര്‍കോട് സ്വദേശിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഭാര്യാ സഹോദരിയുടെ വാട്‌സ്ആപ്പിലേക്ക് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം യുവാവ് അയച്ചതായാണ് പരാതി. മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഡ്ലുവിലെ ബളിനീര്‍ ബി.എം അഷ്റഫിനെതിരെയാണ് കാസര്‍കോഡ് ടൗണ്‍ പൊലീസ് കേസെടുത്തത്. മുത്വലാഖ് നിരോധന നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന അഷ്റഫ് മാര്‍ച്ച് 15നാണ് ഭാര്യാ സഹോദരിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് അഷ്റഫിനെതിരെ ടൗണ്‍ പൊലിസ് പരാതി നല്‍കിയിരുന്നു. മുത്വലാഖ് നിയമം പ്രാബല്യത്തില്‍ വരാത്തതിനാല്‍ ഈ നിയമപ്രകാരം അന്ന് കേസെടുത്തിരുന്നില്ല. എന്നാല്‍ ഒരു മാസം മുമ്പ് നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെ ഞായറാഴ്ച യുവതി വീണ്ടും…