പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കൾ ഇന്നും സ്മരണയിൽ

പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കൾ ഇന്നും സ്മരണയിൽ ഓണം എന്നും മനസ്സിലേക്ക് ഓടിയെത്തുന്ന മധുരം മാത്രം നിറഞ്ഞ ഒരനുഭവമാണ്. അതിന്റെ മാസ്മരികത വർണ്ണിക്കാനെളുപ്പമല്ല.’അത്തം’ നാൾ മുതൽ തന്നെ സ്കൂൾ ഒഴിവ് തുടങ്ങാത്തതെന്തെന്ന് കുഞ്ഞുമനസ്സിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. മിക്കവാറും ‘മൂലം’ ആകുമ്പോഴേ സ്കൂൾ ഒഴിവ് തുടങ്ങാറുള്ളൂ…പാടത്തും പറമ്പിലുമായി പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കളും, ഓണപ്പൂക്കളും ഇന്നും സ്മരണയിൽ അതേ പുതുമയോടെ നിൽക്കുന്നു. കിഴക്കുഭാഗത്തെ പറമ്പുകളിൽ പൂക്കൾ പറിക്കാൻ കൂട്ടരുമൊത്ത് പോകുന്നതാണ് ഊഷ്മളമായ ഓർമ്മ.ചെമ്പരത്തിപ്പൂക്കൾ, തുമ്പപ്പൂക്കൾ,കോളാമ്പിപ്പൂക്കൾ,അരിപ്പൂവ്,സുന്ദരിപ്പൂവ്, ഇന്ന് എവിടെയും കണാനില്ലാത്ത കുറ്റിച്ചെടിയിലെ പച്ചതണ്ടിൽ ഉണ്ടാകുന്ന കുഞ്ഞുവൈലറ്റ് പൂക്കൾ… ഇവയെല്ലാം തേടി നടന്ന് കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന ആനന്ദം അതേ അളവിൽ ഇന്നില്ലെങ്കിലും ഒരു മിന്നലായെങ്കിലും മനസ്സിൽ തെളിയാറുണ്ട്.ബാല്യത്തിലെ ഈ നിഷ്കളങ്കമായ ഓർമ്മകൾ ദൈവത്തിന്റെ സാമീപ്യമാണ്.ഇന്നും ഓർത്തെടുക്കുമ്പോൾ ആ സാമീപ്യം ഞാൻ അനുഭവിക്കാറുണ്ട്. ഉച്ചകഴിഞ്ഞ് സദ്യക്ക് ശേഷം വീട്ടിലെ ബന്ധുക്കളും എല്ലാവരുംകൂടി വീടിന്റെ…