സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച സ്ത്രീ ബസ്സിടിച്ചു മരിച്ചു

സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച സ്ത്രീ ബസ്സിടിച്ചു മരിച്ചു സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ബസ്സിടിച്ചു മരിച്ചു. മണക്കാട് ശാസ്താനഗര്‍ ടി സി 40 / 1444ല്‍ വത്സല (56) ആണ് മരിച്ചത്. ഓവര്‍ ബ്രിഡ്ജിനു സമീപത്തുവച്ച് തിങ്കളാഴ്ച വൈകിട്ട് 4.30നാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഇവര്‍ ബസിടിച്ച് വീഴുകയായിരുന്നു. ഉടനെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വത്സലയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. നിര്‍മിതി കേന്ദ്രത്തിലെ ജീവനക്കാരിയായ വത്സല അവിവാഹിതയാണ്. സുഹൃത്തിനെ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

കയറുന്നതിനിടെ കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍പെട്ട് വൃദ്ധ മരിച്ചു

കയറുന്നതിനിടെ കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍പെട്ട് വൃദ്ധ മരിച്ചു കെ എസ് ആര്‍ ടി സി ബസ്സില്‍ കയറുന്നതിനിടെ വീണ് ചക്രം കാലില്‍ കയറിയിറങ്ങി വൃദ്ധ മരിച്ചു. ഒറ്റശേഖരമംഗലം മണ്ഡപത്തിന്‍ കടവ് പുല്ലാന്നി വിളവീട്ടില്‍ വിജയമ്മ (70) ആണ് മരിച്ചത്. കാട്ടാക്കട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ബസില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ വൃദ്ധയുടെ കാലില്‍ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ മോട്ടോര്‍ വാഹന വകുപ്പ് അദാലത്ത് 25, 26 തീയതികളില്‍

എറണാകുളം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ മോട്ടോര്‍ വാഹന വകുപ്പ് അദാലത്ത് 25, 26 തീയതികളില്‍ ഡ്രൈവിങ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് തുടങ്ങിയവയില്‍ എറണാകുളം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജൂലൈ 31വരെ ലഭിച്ച വിവിധ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് സെപ്റ്റംബര്‍ 25, 26 തീയതികളില്‍ അദാലത്ത് നടത്തുമെന്ന് ആര്‍ ടി ഒ അറിയിച്ചു. താല്‍പര്യമുള്ളവര്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20 നകം അപേക്ഷിക്കണം. ഇ-മെയില്‍ വിലാസം:KL07.rto@keralamvd.gov.in ഫോണ്‍: 04842422246

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിയിച്ചു. ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ഇന്ന് പൂജകള്‍ ഒന്നും തന്നെ ഇല്ല. നാളെ മുതല്‍ നെയ്യഭിഷേകവും, പൂജകളും നടക്കും. 21ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണത്തിന്റെ പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 10 ന് തുറന്നിരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഈ ദിവസം സന്നിധാനത്ത് എത്തിയിരുന്നത്. ഓണത്തിന്റെ പൂജകള്‍ കഴിഞ്ഞ് സെപ്റ്റംബര്‍…

ഷോളയാര്‍ ഡാം തുറക്കാന്‍ അനുമതി: ചാലക്കുടിപ്പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

ഷോളയാര്‍ ഡാം തുറക്കാന്‍ അനുമതി: ചാലക്കുടിപ്പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം കേരള ഷോളയാര്‍ ഡാം തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടര്‍ ചാലക്കുടിപ്പുഴയോരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2661.20 അടിയായതിനെ തുടര്‍ന്നാണ് നടപടി. ജലനിരപ്പ് 2663 അടിക്ക് മുകളിലായാല്‍ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്ന് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിന് കളക്ടര്‍ അനുമതി നല്‍കി. സെക്കന്റില്‍ പരമാവധി 100 ഘനമീറ്റര്‍ അധികജലം ഡാമില്‍നിന്ന് തുറന്നുവിടുന്നതിനാണ് അനുമതി. തമിഴ്നാട് ഷോളയാര്‍ ഡാമില്‍നിന്ന് സെക്കന്റില്‍ 500 ഘന അടി ജലം ഒഴുകിയിയെത്തുന്നതിനാലാണ് കേരള ഷോളയാറില്‍ ജലനിരപ്പുയര്‍ന്നത്. ഡാമുകള്‍ തുറന്നാല്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ജലം തുറന്നുവിടുമ്പോള്‍ ചാലക്കുടി പുഴയില്‍ രണ്ട് അടി വരെ ജലനിരപ്പ് ഉയരും. പുഴയില്‍ ഇറങ്ങുന്നവരും മീന്‍ പിടിത്തത്തില്‍ ഏര്‍പ്പെടുന്നവരും ജാഗ്രത…

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു: ഐ.ടി ആക്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷന്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു: ഐ.ടി ആക്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷന്‍ ഐ.ടി ആക്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷന്‍. സൈബര്‍ കേസുകളില്‍ ശിക്ഷ ദുര്‍ബലമാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണത ആളുകളില്‍ കൂടുകയാണെന്നും ഈ സാഹചര്യത്തിന് മാറ്റം വരണമെങ്കില്‍ കനത്തശിക്ഷ നല്‍കണമെന്നും വനിത കമ്മീഷന്‍ അംഗം എം. എസ് താര പറഞ്ഞു. ടൗണ്‍ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തിലെത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അദാലത്തില്‍ 57 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 12 എണ്ണം പരിഹരിച്ചു. 3 എണ്ണം റിപ്പോര്‍ട്ടിനായി അയച്ചു. 1 കേസ് ഫുള്‍ ബെഞ്ച് സിറ്റിംഗിലും 41 എണ്ണം അടുത്ത അദാലത്തിലും പരിഗണിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാല് കന്യാസ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയുമായി അദാലത്തിലെത്തി. തെളിവ് സഹിതമാണ് ഇവര്‍ പരാതി ഹാജരാക്കിയത്. പരാതിയില്‍…

നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറി: ടയറിനുള്ളില്‍ അകപ്പെട്ടയാള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറി: ടയറിനുള്ളില്‍ അകപ്പെട്ടയാള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ബസില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡിലാണ് സംഭവം. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിവച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ നിന്നും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം. ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങിനീങ്ങി. വഴിയാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. ടയറിനുള്ളില്‍ കുടുങ്ങിയയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ഏതാനും ബൈക്കുകളും അശ്രദ്ധമായി വന്ന ബസ്സിടിച്ച് തകര്‍ന്നിട്ടുണ്ട്. ഇന്നു രാവിലെയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യം കാണാം.

പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കും; മുഖ്യമന്ത്രി

പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കും; മുഖ്യമന്ത്രി പാലാരിവട്ടം പാലം പൂര്‍ണമായും പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തില്‍ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരന്‍ തന്നെ പാലത്തിന്റെ പണിയും മേല്‍നോട്ടം വഹിക്കും. ഡിസൈനും എസ്റ്റിമേറ്റും ഇ.ശ്രീധരന്‍ തയ്യാറാക്കും. പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരം നിര്‍മ്മാണം തുടങ്ങുമെന്നും ഒരു വര്‍ഷം കൊണ്ട് പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നുമാണ് വിവരം. നിര്‍മാണത്തിനും മേല്‍നോട്ടത്തിനും വിദഗ്ധ സമിതികളെ രൂപീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി ഗുരുവായൂര്‍ മേല്‍ശാന്തിയായി പഴയത്ത് മന സുമേഷ് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. സുമേഷ് നമ്പൂതിരി ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമാണ്. 41 വയസ്സാണ്. ഈ ഒക്ടോബര്‍ 1ന് മേല്‍ശാന്തിയായിചുമതലയേല്‍ക്കും. ഇദ്ദേഹം ഇത് മൂന്നാം തവണയാണ് മേല്‍ശാന്തിയാകുന്നത്. 2012 ഏപ്രിലിലും 2016 ഒക്ടോബറിലുമാണ് ഇതിനു മുന്‍പ് മേല്‍ശാന്തിയായിരുന്നത്. ആറ് മാസമാണ് മേല്‍ശാന്തിയുടെ കാലാവധി. മുന്‍പ് രണ്ടു തവണ മേല്‍ശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകനാണ് സുമേഷ് നമ്പൂതിരി. 59 അപേക്ഷകളാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് ലഭിച്ചത്. അതില്‍ 50 പേരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ സുമേഷ് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്.

പി എസ് സി പരീക്ഷാ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും

പി എസ് സി പരീക്ഷാ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും പി എസ് സി നടത്തുന്ന കെഎഎസ് അടക്കമുള്ള എല്ലാ പരീക്ഷകളുടേയും ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ വേണമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചതായി അറിയിച്ചത്. ഇക്കാര്യം നടപ്പിലാക്കാമെന്ന് പിഎസ്സി ചെയര്‍മാന്‍ അറിയിച്ചതായും അതേസമയം അത്തരത്തില്‍ മാറ്റം വരുത്തുമ്പോള്‍ നേരിടുന്ന വിഷമതകള്‍ ചൂണ്ടികാണ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് പരിഹരിക്കാന്‍ സര്‍വ്വകലാശാല വൈസ് ചെയര്‍മാന്‍മാരുടെ യോഗം വിളിക്കും. പിഎസ്സി ചെയര്‍മാനെയും അതില്‍ പങ്കെടുപ്പിക്കും. ചോദ്യം തയ്യാറാക്കുന്ന അധ്യാപകരെ തയ്യാറെടുപ്പിക്കാന്‍ സമയം വേണം. കൂടാതെ ശാസ്ത്ര, കംപ്യൂട്ടര്‍ വിഷയങ്ങളില്‍ മലയാളത്തിനായി വിജ്ഞാന ഭാഷാനിഘണ്ടു ഉണ്ടാക്കുവാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.