കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും: ജാഗ്രതാ നിര്‍ദേശം

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും: ജാഗ്രതാ നിര്‍ദേശം കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒരു അടിവീതമാണ് തുറക്കുക. ഡാം തുറക്കുന്ന സാഹചര്യത്തില്‍ കക്കയം ഡാമിന് താഴെ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കക്കയം റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.

സെപ്റ്റംബര്‍ 20 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സെപ്റ്റംബര്‍ 20 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു എറണാകുളം ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ സ്വകാര്യബസ്സുടമകള്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസ് ബസ്സുടമകളും തൊഴിലാളി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം. വൈറ്റിലയില്‍ ബസുകളുടെ ഗതാഗത ക്രമീകരണത്തിലും സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതിലും പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നത്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടാകുമെന്നതിനാല്‍ പണിമുടക്കില്‍ നിന്ന് പിന്തിരിയാന്‍ ജില്ലാ കളക്ടര്‍ സ്വകാര്യ ബസുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി, എസിപി ഫ്രാന്‍സിസ് ഷെല്‍ബി, ആര്‍ടിഒ കെ മനോജ് കുമാര്‍ തുടങ്ങിയവരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്തു. അണ്ടര്‍പാസിലൂടെ ബസുകള്‍ കടത്തിവിടുന്നതിന്റെ ആവശ്യകത…

പതങ്കയം വെള്ളച്ചാട്ടത്തിനടുത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പതങ്കയം വെള്ളച്ചാട്ടത്തിനടുത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി താമരശ്ശേരി പതങ്കയം വെള്ളച്ചാട്ടത്തിനടുത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പതങ്കയം ജലവൈദ്യുത പദ്ധതിക്ക് സമീപം പാറക്കെട്ടിനുള്ളില്‍നിന്നുമാണ് കൊണ്ടോട്ടി പറമ്പില്‍ പീടിക സ്വദേശി ആഷിഖിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കാണാതിയി എട്ടാം ദിവസം NDRF ഉം, ഫയര്‍ ഫോയ്‌സും, റവന്യൂ അധികൃതതരും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ കലക്ടറും സ്ഥലത്ത് എത്തിയിരുന്നു.

ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മില്‍ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു

ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മില്‍ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ആലുവ യു.സി. കോളേജ് വി.എച്ച്. കോളനി സതീശ് സദനം സുബ്രഹ്മണ്യന്റെ മകന്‍ ചിപ്പി (34) ആണ് കുത്തേറ്റ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വിശാല്‍ (35), കൃഷ്ണപ്രസാദ് (28) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം വരാന്തയോട് ചേര്‍ന്നാണ് സംഭവം നടന്നത്. ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയതാണ് ഇവര്‍. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം ഉള്ളതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എ.എസ്.പി. എം.ജെ സോജന്‍, ഡി.വൈ.എസ്.പി. ജി. വേണു എന്നിവര്‍ സ്ഥലത്തെത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയ്ഡ്…

പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ; വിമര്‍ശനവുമായി ഹൈക്കോടതി… കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ; വിമര്‍ശനവുമായി ഹൈക്കോടതി… കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണം തുടരുകയാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അറസ്റ്റുണ്ടാവുമോയെന്ന കോടതി ചോദ്യത്തിനായിരുന്നു വിജിലന്‍സിന്റെ മറുപടി. പാലാരിവട്ടം പാലം അഴിമതിയില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായല്ലോയെന്നും സിനിമാക്കഥ യാഥാര്‍ഥ്യമാവുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. അഴിമതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പാലം നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കായിരുന്നുവെന്ന് കോടതി ചോദിച്ചു. ഓരോരുത്തര്‍ക്കും ഇതിലുള്ള പങ്കെന്ത്, ആര്‍ക്കെല്ലാമാണ് വീഴ്ച വന്നത് എന്നീ കാര്യങ്ങള്‍ വിശദമാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം അന്വേഷണം തുടരുകയാണെന്നും കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിജിലന്‍സ് അറിയിച്ചു.

പിഎസ്സി; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി

പിഎസ്സി; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി പി എസ് സി പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരും പിഎസ് സിയും പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ്. പി എസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും ഡിജിപിയ്ക്കും സിബിഐയ്ക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പിഎസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്‌ബോഴായിരുന്നു ഹെക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഒരു പ്രധാന പരീക്ഷ നടത്തിപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പരീക്ഷാത്തട്ടിപ്പിനെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് കോടതി പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് ഇപ്പോള്‍ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും കോടതി…

ദുരഭിമാന ആക്രമണം: ഇടുക്കിയില്‍ താഴ്ന്ന സമുദായക്കാരുമായി ഇടപഴകിയ വയോധികന്റെ കാല്‍ സഹോദര പുത്രന്‍ വെട്ടിമാറ്റി

ദുരഭിമാന ആക്രമണം: ഇടുക്കിയില്‍ താഴ്ന്ന സമുദായക്കാരുമായി ഇടപഴകിയ വയോധികന്റെ കാല്‍ സഹോദര പുത്രന്‍ വെട്ടിമാറ്റി ഇതരസമുദായക്കാരുടെ വീട്ടില്‍ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് വയോധികന്റെ കാല്‍ സഹോദര പുത്രന്‍ വെട്ടിമാറ്റി. മറയൂര്‍ കോവില്‍ക്കടവിലാണ് സംഭവം. കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ(68) കാലിന്റെ മുട്ടിന് താഴെയാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ പ്രതിയായ ഇദ്ദേഹത്തിന്റെ സഹോദരപുത്രന്‍ മുരുകന്‍ (28) ഒളിവിലാണ്. ചൊവ്വാഴ്ച രാവിലെ 9.45നാണ് സംഭവം. കാലിന്റെ 95 ശതമാനം ഭാഗവും അറ്റു. തമിഴ് തേവര്‍ സമുദായാംഗമാണിവര്‍. കോവില്‍ക്കടവ് ദണ്ഡുകൊമ്പ് ജംഗ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പില്‍ ഇരിക്കുകയായിരുന്നു മുത്തുപാണ്ടിയെ വാക്കത്തിയുമായിവന്ന മുരുകന്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടു. പതിനഞ്ച് മിനിട്ടോളം മുത്തുപാണ്ടി ചോരവാര്‍ന്ന് ഇവിടെ കിടന്നു. തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ അകലെനിന്ന് മറയൂര്‍ പൊലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. മുരുകനെ ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ഫിംസിലേക്ക് മാറ്റി. ഇതര…

ഫീസ് അടക്കാത്ത കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവ്

ഫീസ് അടക്കാത്ത കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവ് രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ സ്‌കൂള്‍ ഫീസ് അടക്കാത്ത കാരണത്താല്‍ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരേയാണ് നടപടി. കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു സംഭവം. രണ്ടാം ക്ലാസിലെ രണ്ട് കുട്ടികളെയാണ് ഫീസ് അടക്കാത്തതിന്റെ പേരില്‍ പരീക്ഷ ഹാളിന് വെളിയില്‍ നിര്‍ത്തിയത്. കനത്ത ചൂടില്‍ പുറത്തുനിന്ന കുട്ടികള്‍ അവശരായി. ഒരു വിദ്യാര്‍ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവോടുകൂടി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചുപൂട്ടുന്ന സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടേയും സംരക്ഷണ ചുമതലയും ബന്ധപ്പെട്ടവര്‍ മുഖേനെ ഏറ്റെടുത്ത് നടപ്പാക്കണമെന്നും…

പുലര്‍ച്ചെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു; കുടുംബത്തിന് രക്ഷയായത് തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍

പുലര്‍ച്ചെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു; കുടുംബത്തിന് രക്ഷയായത് തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. രാജപുരം മാലക്കല്ല് മുണ്ടാപ്ലാവിലാണ് സംഭവം. ഉറുമ്പേല്‍ ലിസി ചാക്കോയുടെ വീട്ടിലാണ് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചത്. പിഞ്ചു കുട്ടിയടക്കം അഞ്ചംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞ് കരഞ്ഞതാണ് കുടുംബത്തിന് രക്ഷയായത്. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ ഉറക്കാന്‍ വീട്ടുകാര്‍ എണീറ്റു. ശേഷം വാതില്‍ ഭദ്രമായി അടച്ച് വീണ്ടും ഉറങ്ങുകയായിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചത് കണ്ടത്. റഫ്രിജിറേറ്റര്‍ ഉള്ള അടുക്കളയുടെ തെട്ടടുത്ത മുറിയിലാണ് ലിസി ചോക്കോയുടെ മകള്‍ സോഫിയയും, ഭര്‍ത്താവ് സജീഷ് ഫിലിപ് മക്കള്‍ എന്നിവര്‍ കിടക്കുന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നതിനാല്‍ തീയും പുകയും അകത്ത് കയറിയില്ല. അതുപോലെ അടുക്കളയില്‍ ഉണ്ടായിരുന്ന രണ്ട് ഗ്യാസ്…

മലപ്പുറം ഡിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പ് കടിച്ചു…!

മലപ്പുറം ഡിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പ് കടിച്ചു…! മലപ്പുറം സിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പ് കടിച്ചു. ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനെയാണ് (46) പാമ്പ് കടിച്ചത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാല്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം സുബ്രഹ്മണ്യനെ വിട്ടയച്ചു. ഓഫിസിന്റെ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ തിരയുന്നതിനിടയിലാണ് സുബ്രഹ്മണ്യന് പാമ്പുകടിയേറ്റത്. ഡി.ഡി.ഇ. ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്. ചോര്‍നൊലിക്കുന്ന കെട്ടിടങ്ങളുടെ മേല്‍പ്പാളി പലയിടത്തും അടര്‍ന്നനിലയിലാണ്. ഫയലുകള്‍ മുഴുവന്‍ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. കാട് കയറി പലപ്പോഴും പാമ്പുകളെ ഓഫീസിനുള്ളില്‍ കണ്ടിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച ജീവനക്കാരന് കടിയേറ്റത്.