ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി: 21ന്

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി: 21ന് കാക്കനാട്: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടറുടെ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. കേരളം, തമിഴ്‌നാട് , ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ 22 വയസു പൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 21 രാവിലെ ആറിനും പത്തിനും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യണം. 21 ന് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും, എഴുത്തുപരീക്ഷയും നടക്കും. 22 ന് ഒന്നാം അഡാപ്റ്റബിലിറ്റി ടെസ്റ്റും   23 ന് രണ്ടാം അഡാപ്റ്റബിലിറ്റി ടെസ്റ്റും നടക്കും.  കൂടുതല്‍ വിവരങ്ങള്‍ www.airmenselection.cdav.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 21 രാവിലെ ആറിനും പത്തിനും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യണം. 21 ന് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും, എഴുത്തുപരീക്ഷയും…

ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി

ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടിതിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവനുസരിച്ച് കളക്ട്രേറ്റില്‍ രൂപീകരിച്ചിട്ടുള്ള സ്‌ക്രീനിങ് കമ്മറ്റിയുടെ അനുമതിയോടെയല്ലാതെ ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാ ആയുധ ലൈസന്‍സികളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അവ സറണ്ടര്‍ചെയ്യണമെന്ന് എ.ഡി.എം അറിയിച്ചു. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ആയുധ നിയമചട്ടം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 എന്നിവ പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. സ്‌ക്രീനിങ് കമ്മറ്റി മുമ്പാകെ ലഭിച്ച 11 അപേക്ഷകളില്‍ എട്ടെണ്ണം  അനുവദിച്ചു. മൂന്നെണ്ണം നിരസിച്ചു. അടുത്ത സ്‌ക്രീനിങ് കമ്മറ്റി 10ാം തിയതി എ.ഡി.എമ്മിന്റെ ചേംബറില്‍ ചേരും. ആയുധം കൈവശം വയ്ക്കുന്നതിന് അനുമതി ആവശ്യമുള്ളവര്‍ അതിനുള്ള അപേക്ഷ ആയുധ ലൈസന്‍സിന്റെ പകര്‍പ്പ്, മറ്റ് രേഖകള്‍ എന്നിവ സഹിതം 9ാം തിയിക്ക് മുമ്പായി ജില്ലാ കളക്ടര്‍ക്ക്  സമര്‍പ്പിക്കണം.

കൈയില്ലാത്ത കസേരയ്ക്ക് ആറു രൂപ; പ്രചാരണത്തിന് ഒരാള്‍ക്ക്‌ 1000 രൂപ

കൈയില്ലാത്ത കസേരയ്ക്ക് ആറു രൂപ; പ്രചാരണത്തിന് ഒരാള്‍ക്ക്‌ 1000 രൂപ കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ പ്രചരണാവശ്യ ത്തിനുപയോഗിക്കുന്ന വിവിധ വസ്തുക്കളുടെ നിരക്ക് പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചതു പ്രകാരം ഒരു കസേരക്ക് ആറു രൂപയാണ് പ്രതിദിനവാടക .  ഊണിന് 80 രൂപയും സ്റ്റിക്കർ പതിച്ച ഒരു കുടക്ക് 150  രൂപയും ചെലവ് കണക്കാക്കും.  കൈയില്ലാത്ത കസേരക്കാണ് ആറു രൂപ. കൈയുള്ള കസേരക്ക് എട്ടുരൂപയാണ് ഒരു ദിവസത്തെ വാടക.  വിഐപി കസേരയാണെങ്കിൽ 50 രൂപ നൽകണം.  മേശയ്ക്ക് 25 രൂപയും സോഫയ്ക്ക് 250 രൂപയുമാണ് നിരക്ക്.  ഒരു ബാഡ്ജിന് മൂന്നു രൂപ കണക്കാക്കും. ആംപ്ലിഫൈയറോടു കൂടിയ സ്പീക്കറിന് 1500 രൂപയും സ്റ്റാന്റോടു കൂടിയ മൈക്രോഫോണിന് 250 രൂപയും എക്കോ മിക്സറിന് 650 രൂപയും സി.ഡി.പ്ലേയറിന് 200 രൂപയുമാണ് നിരക്ക്.  എൽ സി ഡി പ്രൊജക്ടർ 1500 രൂപ, എൽഇഡി…

യൂ ഡി എഫ് സ്ഥാനാര്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റോഡ് നിര്‍മ്മാണം തടസപ്പെടുത്തിയെന്നാ കാട്ടിയാണ് പൊലീസ് കേസ് എടുത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന് പിഡബ്ലയുഡി എഞ്ചിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.