വണ്ണം കുറക്കാൻ കഴിക്കാം പെരുംജീരകം

വണ്ണം കുറക്കാൻ കഴിക്കാം പെരുംജീരകം കറികളിൽ ചേർക്കാൻ മാത്രമല്ല പെരും ജീരകം ,അറിയാം പെരും ജീരകത്തിന്റെ ​ഗുണങ്ങളെക്കുറിയ്ച്ച്, വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഉച്ചയൂണിന് ശേഷം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് പണ്ട് നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്ന ശീലങ്ങളില്‍ ഒന്നായിരുന്നു. വായ്ക്ക് ഉന്മേഷം തരുന്നത് മാത്രമല്ല വെറെയും പല ഗുണങ്ങളും ഇവയ്ക്കുണ്ട്. നന്നായി തിളപ്പിച്ച ജീരകവെള്ളം കുടിക്കുന്നതും പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു. ദാഹശമനിയായി കുടിക്കാന്‍ നല്‍കിയിരുന്നത് ഈ വെള്ളമാണ്. എന്നാല്‍ കാലക്രമേണ ജീരകവെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു. പതിമുഖം ഉള്‍പ്പടെയുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള ദഹശമനികള്‍ ഇപ്പോള്‍ വിപണിയില്‍ വ്യാപകമാണ്. എന്നാൽ വൈറ്റമിനുകളും മിനറലുകളും ധാരാളം അടങ്ങിയ പെരുംജീരകം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നിങ്ങളിലെ അമിത വിശപ്പ് നിയന്ത്രിക്കാന്‍ പെരുംജീരകം സഹായിക്കും. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ കൊറിക്കണം എന്ന് തോന്നുമ്പോള്‍ പെരുംജീരകം എടുത്ത് വായിലിട്ട് വെറുതേ ചവച്ചാല്‍ മതി. ഒരു സ്പൂണ്‍…

പി സി ഓ ഡി എന്നാല്‍ എന്താണ് ?…കൂടുതലറിയാം

പി സി ഓ ഡി എന്നാല്‍ എന്താണ് ?…കൂടുതലറിയാം ഇന്ന് സ്ത്രീകളില്‍ വളരെയധികം കാണുന്ന രോഗമായി മാറിയിരിക്കുകയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. അതുകൊണ്ട് തന്നെ ഇത് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ പലരും ഈ കാര്യങ്ങള്‍ അറിയുന്നില്ല. രോഗത്തെകുറിച്ച് പോലും ചിലര്‍ക്ക് അറിയില്ല. അതായത്, വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍. കൂടാതെ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പാതി വഴിയില്‍ നിന്നു പോകുന്നതുമൂലം അണ്ഡാശയത്തില്‍ മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. നിലവില്‍ 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡിയാണ്. സ്ത്രീകളിലെ വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫുഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗം എന്നിവ പ്രധാനമായും പിസിഒഡിക്ക് കാരണമാകുന്നു. കൂടാതെ, പാരമ്പര്യമായി പിസിഒഡി ഉള്ളവരിലും രോഗത്തിന് സാധ്യതയുണ്ട്. അതിനുപുറമെ, ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും…

കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ജയില്‍ അധികൃതര്‍ ആശങ്കയില്‍?

കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ജയില്‍ അധികൃതര്‍ ആശങ്കയില്‍ കോഴിക്കോട് കൂടത്തായിലെ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയായ ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍ മാനസിക അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്നാണ്‌ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും പറയുന്നു. ജയിലില്‍ എത്തിയത് മുതല്‍ ഇവര്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. ഒറ്റപ്പെടലും ആഢംബര ജീവിതത്തില്‍ നിന്ന് ജയിലിലെത്തിയതും ഇവരെ കടുത്ത മാസസ്സിക സമ്മര്‍ദത്തിലാക്കിയിരുന്നു. മാനസിക സമ്മര്‍ദ ആത്മഹത്യാ പ്രവണതയും കാരണം ഇവര്‍ക്ക് കനത്ത സുരക്ഷയും കാവലുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവരുടെ ആരോഗ്യ നിലയില്‍ പോലീസിന് കടുത്ത ആശങ്കയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഇവര്‍ക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടെന്ന് ജോളി പരാതിപ്പെട്ടത് പ്രകാരമാണ് ജയില്‍ അധികൃതര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…