നിസാരമെന്ന് കരുതരുത് ഈ രോ​ഗത്തെ

ഏറെ കരുതൽ വേണ്ട രോ​ഗമാണ് അണ്ഡാശയ കാന്‍സര്‍. നിശബ്ദകൊലയാളിയെന്ന് വിശേഷിപ്പിക്കാവുന്ന രോഗമാണ് അണ്ഡാശയ കാന്‍സര്‍. രോഗം അതിന്റെ എല്ലാ തീവ്രതയോടെയും വ്യാപിക്കുന്നതുവരെ സൂചന നല്‍കുന്ന കൃത്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഓരോ വര്‍ഷവും 20,000 സ്ത്രീകള്‍ക്കാണ് ഗര്‍ഭാശയ ക്യാന്‍സര്‍ രോഗ ര്‍ണ്ണയിക്കപ്പെടുന്നത്. ഏറ്റവും അപകടകരമായ ക്യാന്‍സര്‍ ആയതിനാല്‍ അല്‍പ്പം മുന്‍കരുതല്‍ എടുക്കുന്നത് ഉചിതമാകും. എന്നാൽ സ്തനാര്‍ബുദത്തില്‍ അനുഭവപ്പെടുന്നതുപോലെ തിരിച്ചറിയാന്‍ കഴിയുന്ന രോഗലക്ഷണങ്ങളില്ല എന്നതാണ് ഈ രോഗം കൂടുതല്‍ ഗൗരവമാക്കുന്നത്. മലശോധന സൃഷ്ടിക്കാത്ത ഭക്ഷണം കഴിക്കാത്ത സാഹചര്യത്തിലും മലബന്ധം സ്ഥിരമായി അനുഭവപ്പെടുന്നു എങ്കില്‍ ശ്രദ്ധിക്കണം. ട്യൂമര്‍ വളരുന്നുണ്ടെങ്കില്‍ ശോധന തടസ്സപ്പെടും. ഗര്‍ഭാശയ ക്യാന്‍സര്‍ പടര്‍ന്നുകഴിയുന്ന അവസ്ഥ എല്ലായ്പ്പോഴും ഛര്‍ദിക്കണമെന്ന തോന്നലുണ്ടാക്കും. മലവിസര്‍ജ്ന വ്യവസ്ഥയെ രോഗം തകരാറിലാക്കുന്നതിനാലാണിത്. കൂടാതെ യൂറിന്‍ പാസ് ചെയ്യാനായി നിങ്ങള്‍ക്ക് ടോയിലറ്റിലേക്ക് അടിക്കടി പോകേണ്ടിവരുന്ന അവസ്ഥയും ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയത്തിലെ അര്‍ബുധ ബാധ…

സ്കൂട്ടർ വിൽപ്പന; ഹീറോയെ പിന്നിലാക്കി സുസുക്കിയുടെ കുതിപ്പ്: 1ആം സ്ഥാനം കൈവരിച്ച് ഈ കമ്പനി

സുസുക്കി ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി . രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പനയുമായി ബന്ധപെട്ടു SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) പുറത്തുവിട്ട. 2019 ഏപ്രില്‍ മുതല്‍ സെപ്‍‍തംബര്‍ വരെയുള്ള കണക്കു പ്രകാരം സുസുക്കി മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഹോണ്ട ഒന്നാം സ്ഥാനം നില നിർത്തി. ടിവിഎസാണ് രണ്ടാം സ്ഥാനത്ത്. ഹീറോ ഇത്തവണ നാലാം സ്ഥാനത്തായി. എന്നാൽ മുന്‍വര്‍ഷത്തെക്കാള്‍ ഹോണ്ട ഉള്‍പ്പെടെ എല്ലാ മുന്‍നിര കമ്പനികള്‍ക്കും വില്‍പന കുറഞ്ഞിട്ടുണ്ട്. ഒന്നാംസ്ഥാനത്തുള്ള ഹോണ്ട കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആകെ 17,32,579 യൂണിറ്റ് സ്‌കൂട്ടറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 21,82,860 യൂണിറ്റുകളാണ് വിറ്റത്. രണ്ടാംസ്ഥാനത്തുള്ള ടിവിഎസ് 598,617 യൂണിറ്റ് സ്‌കൂട്ടറുകൾ വിൽപ്പന നടത്തി. കൂടാതെ 341,928 യൂണിറ്റ് സ്‌കൂട്ടറുകളാണ് 2019 ഏപ്രില്‍ മുതല്‍ സെപ്‍തംബര്‍ വരെ സുസുക്കി വിൽപ്പന നടത്തിയത്. ആക്സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറുകളുടെ വില്‍പന മുന്നേറാൻ…

​ഗൂ​ഗിളിന്റെ വാച്ച് ഉടനെന്ന് റിപ്പോർട്ടുകൾ

അടിപൊളി വാച്ചും പുറത്തിറക്കാൻ ​ഗൂ​ഗിൾ, പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കും. വിദേശ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാച്ചിന്റെ പേര് പിക്സല്‍ വാച്ച് എന്ന് തന്നെ ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും പേര് ആയിരിക്കുമോ എന്നത് വ്യക്തമല്ല. എന്നാൽ ഗൂഗിളിന്റെ ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങള്‍ പിക്സല്‍ എന്ന പേരിൽ തന്നെ പുറത്തിറക്കാറുള്ളതിനാൽ സാമ്രത് വാച്ചും ഇതേ പേരിൽ തന്നെ പുറത്തിറക്കാനാണ് സാധ്യത. കൂടാതെ നേരത്തെ പ്രമുഖ വാച്ച് ബ്രാന്റ് ആയ ഫോസിലിന്റെ ഒരു ഹൈബ്രിഡ് വാച്ച് സാങ്കേതികവിദ്യയും 20 എഞ്ചിനീയര്‍മാരേയും ഗൂഗിള്‍ സ്വന്തമാക്കിയതിനാൽ പുറത്തിറക്കുക ഒരു ഹൈബ്രിഡ് വാച്ച് ആയിരിക്കുമെന്നും സൂചനയുണ്ട്.വാച്ച് പുറത്തിറങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

ഇടുക്കി: പതിനാലുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. ഇടുക്കി ഉപ്പുതറയില്‍ കണ്ണംപടി, കത്തിതേപ്പന്‍ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് 14 വയസ്സുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍ ഉപ്പുതറ പോലീസില്‍ വിവരമറിയിക്കുകയും കട്ടപ്പനയില്‍ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. എന്നാൽ സൗഹൃദം നടിച്ച്‌ വീട്ടിലെത്തിയ ബിനീഷ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. കുട്ടികള്‍ക്കെത്തിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ വകുപ്പ് പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്.

തൊഴിലുറപ്പ് ജോലിക്കിടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; തലനാരിഴക്ക് രക്ഷപ്പെട്ട് തൊഴിലാളി

കാട്ടാക്കട: തൊഴിലാളിയുടെ കഴുത്തില്‍ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പ് ചുറ്റി. ജോലിക്കിടെ കണ്ട പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെയാണ് കഴുത്തില്‍ ചുറ്റിയത്. നെയ്യാര്‍ഡാമിന് സമീപം മരക്കുന്നത്ത് ആണ് സംഭവം. പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. നിസാര പരിക്കുകളോടെ ഭുവനചന്ദ്രന്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നാല് മണിക്കായിരുന്നു സംഭവം. നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഭുവന ചന്ദ്രന്‍നായരുള്‍പ്പെടുന്ന 55 അംഗ തൊഴിലാളി സംഘം. എന്നാൽ സ്ഥലത്ത് പെരുമ്പാമ്പിനെ കണ്ട തൊഴിലുറപ്പ് ജോലിക്കാര്‍ 10 അടിയിലേറെ നീളമുള്ള പാമ്പിനെ പിടിച്ച് വനപാലകരെ ഏല്പിക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് വാല്‍ കഴുത്തില്‍ ചുറ്റി. ആദ്യം പകച്ചെങ്കിലും ഇവര്‍ ധൈര്യം കൈവിട്ടില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പാമ്പിനെ വനപാലകരെ ഏല്‍പ്പിച്ചു.

നവജാത ശിശുവിനെ ബാ​ഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പോലീസ്

തൊടുപുഴ: നവജാത ശിശുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടിക്കു സമീപം വാത്തിക്കുടിയില്‍ ആണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. ഇടുക്കി മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി ജില്ല ആശുപത്രിയിലേക്കു മാറ്റി.

അജ്ഞാതന്‍ ട്രൈന്‍ തട്ടി മരിച്ച നിലയില്‍

അജ്ഞാതന്‍ ട്രൈന്‍ തട്ടി മരിച്ച നിലയില്‍ ഊരും പേരും തിരിച്ചറിയാത്തതും ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്നതും 160 സെ മീ ഉയരമുള്ളതുമായ ഒരു പുരുഷനെ 14.09.2019 തീയതി ആലുവ ടൌണ്‍ ഹാളിന് വടക്കു വശം തുരുത്ത് പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അടയാള വിവരം ഇരു നിറം,. ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടണ്ടതാണ്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ – 0484 2624006. എസ്.എച്ച്.ഒ – ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ – 9497987114

ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം ബഹുമാനപ്പെട്ട നൈതർലൻറ് രാജാവിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 17.10.2019 പകൽ 12.30 മണി മുതൽ എറണാകുളം റൂറൽ ജില്ലയിൽ എയർപ്പോർട്ട് ജംഗ്ഷൻ മുതൽ മുട്ടം വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഈ സമയം അങ്കമാലി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ടവർക്ക് അത്താണി ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് മാഞ്ഞാലി, വെടിമറ, പറവൂർ, വരാപ്പുഴ പാലം വഴി എറണാകുളത്തേക്ക് പോകാവുന്നതാണ്.

സൈനിക സ്കൂള്‍ പ്രവേശനം അപേക്ഷ സമര്‍പ്പിക്കുന്നത് ഒക്ടോബര്‍ 31 വരെ നീട്ടി

സൈനിക സ്കൂള്‍ പ്രവേശനം അപേക്ഷ സമര്‍പ്പിക്കുന്നത് ഒക്ടോബര്‍ 31 വരെ നീട്ടി തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്കൂളിലെ 2020-21 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേയ്ക്കുള്ള ഓള്‍ ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. പ്രോസ്പെക്റ്റസും അപേക്ഷഫോമും ഓണ്‍ലൈന്‍ വഴി മാത്രമേ ലഭ്യമാകുകയുള്ളു. അപേക്ഷഫോം ംംം.മെശിശസരെവീീഹമറാശശൈീി.ശി എന്ന സ്കൂള്‍ വെബ്സൈറ്റില്‍ 2019 ഒക്ടോബര്‍ 31-വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സീറ്റുകളുടെ എണ്ണം : ആറാം ക്ലാസ്സിലേക്ക്-80. ഒന്‍പതാം ക്ലാസിലേക്ക്-10. പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം. 2020 ജനുവരി 5-ന് (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മെശിശസരെവീീഹ്ാേ.ിശര.ശി എന്ന സ്കൂള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്കൂള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവേശന…