നിര്‍മ്മാതാവില്‍ നിന്നു വധഭീഷണിയെന്ന് നടൻ ഷെയ്ൻ നി​ഗം

കൊച്ചി: നിര്‍മ്മാതാവില്‍ നിന്നു വധഭീഷണിയെന്ന് നടൻ ഷെയ്ൻ നി​ഗം താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന്‍ ഷെയ്ന്‍ നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെയാണ് ഷെയ്ന്‍ പരാതി നല്കിയിരിക്കുന്നത്. . കൂടാതെ ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ഷെയ്ന്‍ നിഗം പരാതിപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന്‍ പരാതി നല്‍കി. ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വധ ഭീഷണിയുമായി നിര്‍മ്മാതാവ് രംഗത്ത് എത്തിയതെന്നാണ് ആരോപണം. തന്റെ മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്‌നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫേസ്‌ബുക് ലൈവിലും ഷെയ്ന്‍ പറഞ്ഞു. പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്റെ പേരിലാണ് നിര്‍മ്മാതാവ് തന്നെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഷെയ്ന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ താരസംഘടനയായ അമ്മയ്ക്ക് പരാതി…

ബസിനുള്ളിൽ ബാ​ഗ് മറന്നുവെച്ചു: തിരഞ്ഞെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

മൂവാറ്റുപുഴ: വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു, ബസില്‍ മറന്നുവെച്ച ബാഗ് തിരികെ എടുക്കാനുള്ള ഓട്ടത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ബസില്‍ മറന്നുെവച്ച പണവും രേഖകളടങ്ങിയ ബാഗും അന്വേഷിച്ച് നഗരം ചുറ്റിയ മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ സ്‌കൂളിലെ ജീവനക്കാരിയായ വീട്ടമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായാണ് തങ്കമ്മ ബസില്‍ മൂവാറ്റുപുഴയിലെത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബാഗ് ബസില്‍ വെച്ച് മറന്നു പോയ വിവരം ഓര്‍ക്കുന്നത്. ഉടനെ തന്നെ ഓട്ടോറിക്ഷ പിടിച്ച് ബസ് തിരഞ്ഞ് ഇറങ്ങി. എന്നാൽ ഇതിനിടെ തങ്കമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.