കുട്ടികൾക്ക് നൽകാം നാലുമണിപലഹാരം; കുഴിപനിയാരം

കുട്ടികൾക്ക് നൽകാം നാലുമണിപലഹാരം; കുഴിപനിയാരം വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാന്‍ അടിപൊളി സ്നാക്സ് ഉണ്ടാക്കാം. വെജിറ്റബിള്‍ കുഴി പനിയാരം. ഇഡ്ഡലിയുടെയും ഉണ്ണിയപ്പത്തിന്റെയും ഇടയ്ക്കുള്ള ഒരു പതിപ്പ് എന്ന് പനിയാരത്തെ വിളിക്കാം.പുറമെ ക്രിസ്പിയും അകത്ത് മൃദുലവുമാണ്. ഇഡ്ഡലിയുടെയും ദോശയുടെയും മാവുകൊണ്ട് തന്നെയാണ് കുഴി പനിയാരം ഉണ്ടാക്കുന്നത്. തങ്ങാച്ചമ്മന്തിയോ തക്കാളി ചമ്മന്തിയോ ചേര്‍ത്തു കഴിക്കാം. ചേരുവകള്‍ ഇഡലി / ദോശ മാവ്, കാരറ്റ് ചീകി എടുത്തത് – 1 /4 കപ്പ് മല്ലിയില അരിഞ്ഞത് – 1 ടീസ്പൂണ്‍, കടുക് – 1 ടീസ്പൂണ്‍ കറിവേപ്പില – 1 ടീസ്പൂണ്‍, ഉപ്പ് – ആവശ്യത്തിന് എണ്ണ – ആവശ്യത്തിന് തയ്യാരാക്കുന്നവിധം ഒരു പാനില്‍എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകു പൊട്ടിക്കുക. അതിലേക്കു കറിവേപ്പില ഇടുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയ കാരറ്റ് ഇഡലി/ദോശ…

സ്ത്രീകൾക്ക് സ്വയംഭോ​ഗത്തിലൂടെ നേടാം ആരോ​ഗ്യം

സ്ത്രീകൾക്ക് സ്വയംഭോ​ഗത്തിലൂടെ നേടാം ആരോ​ഗ്യം ശരീരത്തിനെയും മനസിനെയും കൂടുതൽ ഊർജസ്വലമാക്കുന്നു, നല്ല ഉറക്കം ലഭിയ്ക്കാനുളള ഒരു സ്വാഭാവിക പ്രക്രിയയാണിത്. ഓക്‌സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. സ്ത്രീകളിൽ സ്വയംഭോഗത്തിലൂടെ കുടൂതല്‍ യോനീസ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. അനാരോഗ്യകരമായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇതുവഴി യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍ വരുന്നതു തടയും. നല്ല രീതിയിലുള്ള സ്വയംഭോഗം സ്ത്രീകളില്‍ പങ്കാളിയുമായുള്ള ലൈംഗികബന്ധം കൂടുതല്‍ സുഖകരമാക്കും. സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. പെല്‍വിക് മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമം കൂടിയാണിത്. ഇതിനു പുറമെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

ചൂടുചായ ഇടവിട്ട് കുടിക്കുന്നത് നല്ലതോ?

ചൂടുചായ ഇടവിട്ട് കുടിക്കുന്നത് നല്ലതോ? ഇടക്കിടെ ചായ കുടിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ് നമ്ളിൽ പലരും. നല്ല കിടിലൻ ചൂട് ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനം പറയുന്നത്. ഇത്തരത്തിൽ ചട് ചായ കുടിക്കുന്നത് അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കൻ ക്യാൻസർ സൊസെെറ്റിയിലെ ​ഗവേഷകനായ ഡോ. ഫർഹാദ് ഇസ്ലാമി പറയുന്നു. കൂടാതെ 2004 മുതൽ 2017 വരെ 50,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 60 തെന്ന് ​ഗവേഷകർ പറയുന്നു.. ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെറുചൂട് ചായ കുടിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും പഠനത്തിൽ പറയുന്നു. ചായ മാത്രമല്ല, കാപ്പിയും ചൂടോടെ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് ​ഗവേഷകർ പറയുന്നു.