പല്ല് വെളുപ്പിക്കാം ദാ ഇങ്ങനെ

പല്ല് വെളുപ്പിക്കാം ദാ ഇങ്ങനെ നമ്മുടെ പല്ലുകളുടെ നിറവും സൌന്ദര്യവും തമ്മിൽ ബന്ധമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണവും ജീവിത രീതിയിൽ വരുന്ന മാറ്റങ്ങളുമെല്ലാം പല്ലിന്റെ വെളുത്ത നിറം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. പല്ലിന്റെ നിറം വീണ്ടെടുക്കാൻ ശക്തിയായി പല്ലുതേക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും എന്നാൽ ഇത് ആരോഗ്യത്തിന് ദോഷകരമാണ്. എന്നാൽ പല്ല് വെളുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് ഒട്ടേറെ ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ ഇതൊന്നും സുരക്ഷിതമല്ല. പക്ഷേ സങ്കടം വേണ്ട. നമ്മുടെ അടുക്കളിയിലുള്ള ചില ചേരുവകൾ തന്നെ പല്ലിന്റെ നിറം വീണ്ടെടുക്കാൻ നമ്മേ സഹായികും. പല്ലിന് നല്ല നിറം നൽകുന്ന ഒരു കൂട്ടിനെ കുറിച്ചാണ് ഇനി പറയുന്നത്. നാല് ടിസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ മിക്സ് ചെയ്തെടുക്കുക. ഈ…

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ആഷിക് തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും, ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. കേരളത്തിൽ ഇതെന്തൊക്കെയാണാവോ നടക്കുന്നത്…..

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റി; ഇനി അറിയപ്പെടുക ഈ പേരില്‍

ഏറെ പ്രസിദ്ധിയുള്ള വഴിപാടാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇതിന്‍റെ മാഹാത്മ്യവും പ്രസിദ്ധിയും മറയാക്കി പലരും വ്യാജ പാല്‍പ്പായസം വരെ വിറ്റ വാര്‍ത്ത ഇടയ്ക്ക് വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്ബലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസത്തിന്‍റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് ദേവസ്വംബോര്‍ഡ്. അമ്ബലപ്പുഴ പാല്‍പ്പായസം പേര് മാറ്റി ഇനി ഗോപാല കഷായം എന്ന് അറിയപ്പെടും. മുന്‍പ് ആചാരപരമായി ഗോപാലകഷായം എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അമ്ബലപ്പുഴ പാല്‍പ്പായസം എന്നതിനൊപ്പം ഗോപാലകഷായം എന്ന ലേബല്‍ കൂടി ചേര്‍ത്തായിരിക്കും ഇനി പ്രസാദം വിതരണം ചെയ്യുക. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ്‌ എ പദ്മകുമാര്‍ പറഞ്ഞു. താന്‍ സ്ഥാനമൊഴിയുന്നതിനു മുമ്ബുതന്നെ ഇതിനുള്ള നടപടികളാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇതെന്തൊക്കെയാണാവോ നടക്കുന്നത്…..