ഇനി എക്സ്റെ ചിത്രം ഉടനടി ഡോക്ടറുടെ കംപ്യൂട്ടറിൽ

ഇനി എക്സ്റെ ചിത്രം ഉടനടി ഡോക്ടറുടെ കംപ്യൂട്ടറിൽ തിരുവനന്തപരം: ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുന്ന പാക് സ് (പിക്ചർ ആർക്കൈവിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം) പൂർത്തിയായി. രോഗിയുടെ എക്സ് റേ നിമിഷങ്ങൾക്കുള്ളിൽ ഡോക്ടറുടെ കംപ്യൂട്ടറിലെത്തുന്ന സംവിധാനമാണിത്. ഈ പദ്ധതി പൂർത്തിയായതോടെ രോഗിയ്ക്കും ഡോക്ടർക്കും എക്സ് – റെ എടുത്ത ശേഷം ഫിലിം കിട്ടുന്നതു വരെ കാത്തിരുന്ന് മുഷിയുന്ന കാലം അവസാനിച്ചു. ഡോക്ടർക്ക് വീണ്ടും എക്സ് റേ കാണണമെന്നുണ്ടെങ്കിൽ പുതിയ ഫിലിം എടുക്കേണ്ട ആവശ്യവും വരുന്നില്ല. പണ്ടത്തെപ്പോലെ എക്സ് റേ ഫിലിം വാങ്ങിക്കൂട്ടേണ്ട കാര്യമില്ലയെന്നതും പ്രധാന നേട്ടമാണ്. ഡിജിറ്റൽ എക്സ്റെ റൂമിൽ രോഗിയുടെ എക്സ്റെ എടുത്തു കഴിഞ്ഞാൽ ഡോക്ടർക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം കംപ്യൂട്ടറിൽ കാണാനാകും. അത്യാഹിത വിഭാഗത്തിലും വിവിധ ഒ പി വിഭാഗങ്ങളിലും ഈ സംവിധാനം വിജയകരമായി പൂർത്തിയാക്കി. ദിവസേന ആയിരക്കണക്കിന്…

പാക്സ് സംവിധാനം പൂർത്തിയായി; ഇനി എക്സ്റെ ചിത്രം ഉടനടി ഡോക്ടറുടെ കംപ്യൂട്ടറിൽ

തിരുവനന്തപരം: ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുന്ന പാക് സ് (പിക്ചർ ആർക്കൈവിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം) പൂർത്തിയായി. രോഗിയുടെ എക്സ് റേ നിമിഷങ്ങൾക്കുള്ളിൽ ഡോക്ടറുടെ കംപ്യൂട്ടറിലെത്തുന്ന സംവിധാനമാണിത്. ഈ പദ്ധതി പൂർത്തിയായതോടെ രോഗിയ്ക്കും ഡോക്ടർക്കും എക്സ് – റെ എടുത്ത ശേഷം ഫിലിം കിട്ടുന്നതു വരെ കാത്തിരുന്ന് മുഷിയുന്ന കാലം അവസാനിച്ചു. ഡോക്ടർക്ക് വീണ്ടും എക്സ് റേ കാണണമെന്നുണ്ടെങ്കിൽ പുതിയ ഫിലിം എടുക്കേണ്ട ആവശ്യവും വരുന്നില്ല. പണ്ടത്തെപ്പോലെ എക്സ് റേ ഫിലിം വാങ്ങിക്കൂട്ടേണ്ട കാര്യമില്ലയെന്നതും പ്രധാന നേട്ടമാണ്. ഡിജിറ്റൽ എക്സ്റെ റൂമിൽ രോഗിയുടെ എക്സ്റെ എടുത്തു കഴിഞ്ഞാൽ ഡോക്ടർക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം കംപ്യൂട്ടറിൽ കാണാനാകും. അത്യാഹിത വിഭാഗത്തിലും വിവിധ ഒ പി വിഭാഗങ്ങളിലും ഈ സംവിധാനം വിജയകരമായി പൂർത്തിയാക്കി. മുക്കുപണ്ടം പണയം വച്ച്‌ ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ പിടിയില്‍ ദിവസേന…

പി എസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി ഇന്ന് ചുമതലയേല്‍ക്കും

പി എസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി ഇന്ന് ചുമതലയേല്‍ക്കും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും പ്രമുഖ അഭിഭാഷകനുമായ പിഎസ് ശ്രീധരൻപിള്ള മിസോറാം ഗവർണർ ആയി ഇന്ന് ചുമതലയേൽക്കും. രാജ്ഭവനില്‍ ഇന്ന് രാവിലെ 11 30നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇന്നലെ അദ്ദേഹം കുടുംബസമേതം മിസോറാമിൽ എത്തിയിരുന്നു. ഗുഹാവതി ചീഫ് ജസ്റ്റിസ് അജയ് ലാംബ നിയുക്ത ഗവര്‍ണര്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ ക്രൈസ്തവ സഭയിലെ പ്രതിനിധികൾ അടക്കം നിരവധിപേർ പ്രമുഖർ പങ്കെടുക്കും. മിസോറാം ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ്ശ്രീധരൻപിള്ള. മുൻപ് വക്കം പുരുഷോത്തമന് കുമ്മനം രാജശേഖരനും മിസോറാം ഗവർണർ ആയിരുന്നു

പി എസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി ഇന്ന് ചുമതലയേല്‍ക്കും

ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും പ്രമുഖ അഭിഭാഷകനുമായ പിഎസ് ശ്രീധരൻപിള്ള മിസോറാം ഗവർണർ ആയി ഇന്ന് ചുമതലയേൽക്കും. രാജ്ഭവനില്‍ ഇന്ന് രാവിലെ 11 30നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇന്നലെ അദ്ദേഹം കുടുംബസമേതം മിസോറാമിൽ എത്തിയിരുന്നു. ഗുഹാവതി ചീഫ് ജസ്റ്റിസ് അജയ് ലാംബ നിയുക്ത ഗവര്‍ണര്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ ബി ജെ പി സംസ്ഥാന നേതാക്കളും ക്രൈസ്തവ സഭയിലെ പ്രതിനിധികൾ അടക്കം നിരവധിപേർ പ്രമുഖർ പങ്കെടുക്കും. മിസോറാം ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ്ശ്രീധരൻപിള്ള. മുൻപ് വക്കം പുരുഷോത്തമന് കുമ്മനം രാജശേഖരനും എന്നിവര്‍ മിസോറാം ഗവർണർ ആയി പ്രവര്‍ത്തിച്ചിരുന്നു.