തീരദേശപാതയിലെ യാത്രാദുരിതം നേരിട്ടറിയാന്‍ എം പിയെത്തി

തീരദേശ പാതയിലെ ട്രെയിന്‍ യാത്രക്കാരുടെ ദുരിതം നേരിട്ടറിയാന്‍ ആലപ്പുഴ എം പി എ എം ആരിഫ് നേരിട്ടെത്തി. ആലപ്പുഴയില്‍ നിന്നും എറണാകുളത്തേക്കുള്ള മെമു ട്രെയിനിലാണ് എ എം ആരിഫ് തിങ്ങിനിറഞ്ഞ യാത്രക്കാരോടൊപ്പം നിന്നാണ് എം പി എറണാകുളം വരെ യാത്ര ചെയ്തത്. നേരത്തെ പതിനാറു കോച്ചുകളുള്ള പാസഞ്ചര്‍ ട്രെയിനില്‍ യാത്ര തെല്ലൊരു ആശ്വാസമായിരുന്നു. എന്നാല്‍ ഈ പാസഞ്ചര്‍ ട്രെയിന്‍ മാടി പന്ത്രണ്ട് റേക്ക് ഉള്ള മേമുവിലെ യാത്ര യാത്രക്കാര്‍ക്ക് വളരെ ദുഷ്കരമാണ്. എറണാകുളത് ജോലി ചെയ്യുന്ന പതിവ് യാത്രക്കാരാണ് റെയില്‍വേയുടെ ഈ പരിഷ്ക്കരണം കൊണ്ട് ദുരുതതിലായത്. യാത്രക്കാരുടെ ദുരിതം സ്ഥിരം യാത്രക്കാരുടെ പ്രതിനിധിയായി പൊതുപ്രവര്‍ത്തകനായ വിജേഷ് നന്ദ്യാടനാണ് എം പിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യാത്രക്കാരുടെ ദുരിതം നേരിട്ടറിയാം എം പി ആലപ്പുഴ മുതല്‍ എറണാകുളം വരെ യാത്ര നടത്തിയത്. നാലായിരത്തോളം സ്ഥിരം യാത്രക്കാരാണ് ഈ ട്രെയിനിനെ…

വ്യാജ പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്

അയോധ്യ കേസ്സില്‍ ബഹു.സുപ്രീം കോടതിയുടെ വിധി അടുത്തയാഴ്ച വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ്. അയോധ്യ കേസ്സില്‍ ബഹു. സുപ്രീം കോടതിയുടെ വിധി അടുത്തയാഴ്ച വരാനിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വ്യാജവും, വസ്തുതാ വിരുദ്ധവും, മത സ്പര്‍ദ്ദ വളര്‍ത്തുന്നതും, പൊതു സമാധാന ലംഘനം സൃഷ്ടിക്കുന്നതുമായ പോസ്റ്ററുകളും, സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളതാണ്. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ഇത്തരം പ്രചരണം നടത്തുന്നവരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളില്‍ പോലീസിന്‍റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും. ഇത്തരം നിയമവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതോ, പ്രചരിപ്പിക്കുന്നവരെ കുറിച്ചോ വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് 9497976005 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്സ് ആപ്പ് ആയോ വിളിച്ചോ അറിയിക്കാവുന്നതാണ്. അറിയിക്കുന്നവരുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണ്.

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട: ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. മലയാലപ്പുഴ സ്വദേശികളായ സ്വദേശി ഹരി, ഭാര്യ ലളിത എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അയല്‍വാസികളാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. അതേസമയം ഭാര്യ ലളിതയെ കൊലപ്പെടുത്തിയ ശേഷം ഹരി ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പോലീസ്. ലളിതയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കിടപ്പുമുറിയിലും ഹരിയെ സ്വീകരണ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടത്. കോടാലികൊണ്ട്‌ ഭാര്യ ലളിതയുടെ കഴുത്തറുത്ത നിലയിലാണ് മൃതദേഹം. ഇരുവരും തമ്മില്‍ കുടുംബ കലഹം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കിണറില്‍ നിന്നും വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയറിലാണ് ഹരി തൂങ്ങാന്‍ ഉപയോഗിച്ചത്. സമീപവാസികള്‍ വെള്ളം കോരാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ കയറു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹരിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍…

മുഖ കാന്തി വര്‍ദ്ധിപ്പിക്കാന്‍

മുഖ കാന്തി വര്‍ദ്ധിപ്പിക്കാന്‍ രാസവസ്തുക്കള്‍ കലര്‍ന്ന ക്രീമുകള്‍  സൌന്ദര്യം  വര്‍ദ്ധിപ്പിക്കുമെങ്കിലും അത് സ്ഥായി അല്ല. അലര്‍ജിക്കും മറ്റും കാരണമായേക്കാം. പ്രക്യതിയില്‍ നിന്നു കിട്ടുന്ന ഫലവര്‍ഗ്ഗങ്ങള്‍ ആണ് സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം. മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍. ഇവ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയ്ക്കുന്നു. ചര്‍മം വലിഞ്ഞു തൂങ്ങാന്‍ കാരണമാകുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് പഴം. ഇതിലെ വൈറ്റമിന്‍ എ ചര്‍മത്തിന് ഏറെ നല്ലതാണ്. പഴം മാത്രമല്ല പഴത്തിന്റെ തൊലിയും അത്യത്തമം ആണ്.പഴത്തിന്റെ തൊലി, അതായത് നല്ലപോലെ പഴുത്ത പഴത്തൊലി ഉള്‍ഭാഗംഎടുത്ത് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുന്നതും നല്ലതാണ്. പഴത്തിലെ വൈറ്റമിനുകള്‍ ചര്‍മത്തിലേയ്ക്ക് ഇറങ്ങാന്‍ ഇത് ഏറെ നല്ലതാണ്.പഴവും നാരങ്ങാനീരും പഴവും നാരങ്ങാനീരും പഴവും നാരങ്ങാനീരും കലര്‍ത്തിയും മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്. ചുളിവുകള്‍ നീക്കാനും ഇത്…

താന്‍ കല്യാണം കഴിക്കാഞ്ഞത് എന്ത് കൊണ്ട് ? മനസ്സ് തുറന്ന് നടി ലക്ഷ്മി ഗോപാലസ്വാമി

കല്യാണം കഴിക്കണം ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണം ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി. തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഇപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച് കഴിഞ്ഞു, അവസാനം ഇറങ്ങിയ അരുവിയിലും ഗംഭീര പ്രകടനം ലക്ഷ്മി കാഴ്ച വെച്ചു. നികുതി വെട്ടിപ്പിൽ പൃഥ്വിരാജും? ആഢംബര കാറിന്റെ വില 30 ലക്ഷം കുറച്ച് കാട്ടി; രജിസ്ട്രേഷൻ തടഞ്ഞു!! ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ലക്ഷ്മി. എന്ത് കൊണ്ട് ഇത്രയും നാളായി വിവാഹം കഴിച്ചില്ല എന്ന സ്വകാര്യ ചാനല്‍ അവതാരികയുടെ ചോദ്യത്തിന് ലക്ഷ്മി മറുപടി നല്‍കുന്നു. കല്യാണം കഴിക്കണം ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം. ഒരുപക്ഷെ എനിക്കറിയാത്ത…

ഇനി രക്ത പരിശോധനയിലൂടെയും കാന്‍സര്‍ കണ്ടെത്താം; പുതിയ കണ്ടുപിടുത്തവുമായി ഡോക്ടര്‍മാര്‍

ഇനി രക്ത പരിശോധനയിലൂടെയും കാന്‍സര്‍ കണ്ടെത്താം; പുതിയ കണ്ടുപിടുത്തവുമായി ഡോക്ടര്‍മാര്‍ പ്രാഥമികദശയില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാനുള്ള കണ്ടുപിടുത്തവുമായി ഒരു സംഘം ഡോക്ടര്‍മാര്‍.കാനഡയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് രക്ത പരിശോധനയിലൂടെ കാന്‍സര്‍ രോഗം തിരിച്ചറിയാനുള്ള മണ്ടുപിടുത്തത്തിന് പിന്നില്‍. Also Read >> കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ദ്ധിക്കുന്നു; ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്ന് പഠന റിപ്പോര്‍ട്ട് ഡിഎന്‍എയിലെ മാറ്റങ്ങള്‍ നിര്‍മ്മിതബുദ്ധിയുടെ സഹായത്താല്‍ നിര്‍ദ്ധാരണം ചെയ്ത് കണ്ടെത്തുകയാണ് ഇതിലൂടെ സാധിക്കുന്നത്.പരീക്ഷണങ്ങളില്‍ വിവിധ തരത്തില്‍പ്പെട്ട കാന്‍സറുകള്‍ ഇതിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യരംഗത്തെ ഏറ്റവും വലിയ നേട്ടമായാണ് ആരോഗ്യമേഖല ഈ കണ്ടുപിടുതത്തെ കാണുന്നത്. Also Read >> താന്‍ കല്യാണം കഴിക്കാഞ്ഞത് എന്ത് കൊണ്ട് ? മനസ്സ് തുറന്ന് നടി ലക്ഷ്മി ഗോപാലസ്വാമി പ്രാഥമികദശയില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുന്നത് ഈ രോഗത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഏറെ സഹായകരമാകും.രക്ത പരിശോധനയിലൂടെയുള്ള…