എന്റെ അടുത്ത കൂട്ടുകാരിയാണ് മീനൂട്ടി..താരപുത്രിയുമായുള്ള അടുപ്പത്തെകുറിച്ച് നടി

എന്റെ അടുത്ത കൂട്ടുകാരിയാണ് മീനൂട്ടി..താരപുത്രിയുമായുള്ള അടുപ്പത്തെകുറിച്ച് നടി മലയാള സിനിമയിലെ നായികമാരില്‍ മികച്ച നടിയാണ് നമിത പ്രമോദ്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് നമിത. 2011 ല്‍ ട്രാഫിക് എന്ന ചിത്രത്തിലൂട സിനിമയില്‍ എത്തുകയും തൊട്ട് അടുത്ത വര്‍ഷം തന്നെ നിവിന്‍ പോളി ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് നായികയായി അരങ്ങേറ്റം കുറിയ്ക്കുകയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കൊപ്പം നമിത അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുമൊത്തുള്ള സൗഹൃദത്തെ കുറിച്ച തുറന്ന്പറയുകയാണ് നടി നമിത. സൗണ്ട് തോമ മുതല്‍ ദീലിപേട്ടനെ അറിയാം. മീനൂട്ടി എന്റെ ക്ലോസ് ഫ്രണ്ടാണ്. ഞാന്‍ എന്നും വിളിക്കുന്ന കൂട്ടുകാരില്‍ ഒരാളാണ് മീനാക്ഷി- നമിത പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ഐ മീ മൈ സെല്‍ഫ് എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നമിതയും മീനാക്ഷിയും നാദിര്‍ഷയുടെ മകള്‍…

ബിഗ്‌ബോസ് ഫൈനലില്‍ എത്തണമെങ്കില്‍ കൂടെ കിടക്കണം; ആരോപണവുമായി മാധ്യമപ്രവര്‍ത്തക

ബിഗ്‌ബോസ് ഫൈനലില്‍ എത്തണമെങ്കില്‍ കൂടെ കിടക്കണം; ആരോപണവുമായി മാധ്യമപ്രവര്‍ത്തക തെലുങ്ക് ബിഗ്‌ബോസ് റിയാലിറ്റി ഷോ സംഘാടകര്‍ക്കെതിരെ ലൈംഗികാരോപണവുമായി വനിത മാധ്യമപ്രവര്‍ത്തക. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയാലിറ്റി ഷോയുടെ നാല് സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാര്‍ച്ചില്‍ ആരംഭിക്കാന്‍ പോകുന്ന റിയാലിറ്റി ഷോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് വിളിച്ചതിനു ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അപമര്യദയായി പെരുമാറിയത്.റിയാലിറ്റി ഷോയില്‍ നിന്ന് കോള്‍ വന്നതിന് പിന്നാലെ യുവതി സംഘാടകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയായിരുന്നു. മോശമായ പെരുമാറ്റമായിരുന്നു ഇവരുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത്. നാല് പേരും യുവതിയോട് മോശമായിട്ടാണ് പെരുമാറിയത്രേ. ഫൈനലില്‍ എത്തണമെങ്കില്‍ ഇവരുടെ ബോസിന് വഴങ്ങി കൊടുക്കണമെന്നും മാധ്യമ പ്രവര്‍ത്തകയോട് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കൂടാതെ ബോഡി ഷെയിമിനും ഇവര്‍ ഇരയായെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 21 മുതലാണ് തെലുങ്ക് ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണ്‍ ആരംഭിക്കുന്നത്. ഏറ്റവും…

കബീര്‍ സിങ് എന്തിന് ഞാന്‍ കാണണം..? അത് ആവശ്യമില്ലെന്ന് വിജയ് ദേവരകൊണ്ട

കബീര്‍ സിങ് എന്തിന് ഞാന്‍ കാണണം..? അത് ആവശ്യമില്ലെന്ന് വിജയ് ദേവരകൊണ്ട തെന്നിന്ത്യയില്‍ മാത്രമല്ല മലയാൡള്‍ക്കും പ്രിയങ്കരനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങ് അടുത്തിടെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. മികച്ച കളക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. വിജയ്ക്ക് പകരം ഹിന്ദിയില്‍ ഷാഹിദ് കപൂറാണ് വേഷമിട്ടത്. എന്നാല്‍ കബീര്‍ സിങ് കാണില്ലെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്-”ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രമായി അദ്ദേഹം മാറി. പക്ഷേ ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ സിനിമ ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?’ വിജയ് ദേവരകൊണ്ട ചോദിച്ചു. കബീര്‍ സിങ് വന്‍ വിജയം നേടണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. കാരണം ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് വാങ്ക തനിക്ക് പ്രിയപ്പെട്ടവനാണെന്നും വിജയ് പറഞ്ഞു. തന്റെ…

‘വട ചെന്നൈ’ രണ്ടാം ഭാഗത്തെകുറിച്ച് ധനുഷ് വ്യക്തമാക്കുന്നു; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

‘വട ചെന്നൈ’ രണ്ടാം ഭാഗത്തെകുറിച്ച് ധനുഷ് വ്യക്തമാക്കുന്നു; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത ധനുഷ് നായകനായ ചിത്രം ‘വട ചെന്നൈ’യുടെ രണ്ടാംഭാഗം പുറത്തിറങ്ങില്ലെന്ന പ്രചരണം വ്യാജമെന്ന് നടന്‍ ധനുഷ്. ട്വിറ്ററിലൂടെയാണ് താരം പ്രൊജ്ക്ട് അവസാനിപ്പിക്കുന്നതായ വ്യാജവാര്‍ത്തകളോട് പ്രതികരിച്ചത്. വടചെന്നൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഇങ്ങനെ ആശയക്കുഴപ്പം ആളുകള്‍ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലയെന്നും സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പുകള്‍ക്ക് തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ പിന്തുടരണമെന്നും താരം ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം വരും വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് സംവിധായകന്‍ വെട്രിമാരനും വ്യക്തമാക്കി. അതെ സമയം ആദ്യ ഭാഗത്തിലെ പല താരങ്ങളും നിലവില്‍ മറ്റുപല ചിത്രങ്ങളുടെ ഭാഗമായിരിക്കുന്നതും ചിത്രീകരണം വൈകാന്‍ കാരണങ്ങളാണ്. 50 കോടിയിലേറെ വരുമാനം നേടിയ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള 20 ശതമാനത്തിലേറെ ചിത്രീകരണം ആദ്യഭാഗത്തിന്റെ കൂടെ പൂര്‍ത്തിയായിരുന്നു. ആടുകളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വട ചെന്നൈ.…

ഞാന്‍ ഗന്ധര്‍വ്വന് ശേഷം നിധീഷ് ഭരദ്വാജിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല..? താരത്തിന്റെ മറുപടി

ഞാന്‍ ഗന്ധര്‍വ്വന് ശേഷം നിധീഷ് ഭരദ്വാജിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല..? താരത്തിന്റെ മറുപടി ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് നിധീഷ് ഭരദ്വാജ്. ഒറ്റ സിനിമയിലൂടെ യുവതികളുടെ ഹരമായി മാറിയിരുന്നു ഗന്ധര്‍വ്വന്‍. ജീവിതത്തില്‍ താനിന്നും അറിയപ്പെടുന്നത് ഗന്ധര്‍വ്വനായാണെന്ന് താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്കെത്തിയിരിക്കുകയാണ് അദ്ദേഹം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. തന്റെ ജീവിതത്തില്‍ നടന്ന നല്ല കാര്യം കൂടിയായിരുന്നു ഈ സിനിമ. മഹാഭാരത്തിലെ കൃഷ്ണനിലൂടെയും ഗന്ധര്‍വ്വനിലൂടെയുമാണ് ആളുകള്‍ തന്നെ ഓര്‍ത്തിരിക്കുന്നത്. അവതരിപ്പിച്ച കഥാപാത്രവും അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന് പിന്നീട് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഞാന്‍ ഗന്ധര്‍വ്വന് ശേഷമായിരുന്നു പത്മരാജന്റെ വിയോഗം. വന്‍പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം ഈ സിനിമയുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരുന്നത്. എന്നാല്‍ സിനിമയ്ക്ക് അത്ര നല്ല പ്രതികരണങ്ങളായിരുന്നില്ല ലഭിച്ചിരുന്നത്. മോഹന്‍ലാലിനേയും തന്നേയും ഉള്‍പ്പെടുത്തി…

കോട്ടയത്ത് ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

കോട്ടയത്ത് ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണവും സ്വര്‍ണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യന്‍ കൊന്നത്. പൊന്നമ്മയുടെ മൃതദേഹം മൂന്ന് ദിവസം മുന്‍പാണ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവരുടെ മൃതദേഹം. ശനിയാഴ്ച രാവിലെ പ്രദേശത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ആശുപത്രിയില്‍ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോള്‍ അഴുകിയ മൃതദേഹം ചതുപ്പിലേക്ക് പതിച്ചു. തുടര്‍ന്ന് ഗാന്ധി നഗര്‍ പോലീസിനെ വിവരമറിയിച്ച് അന്വേഷണം നടത്തുകകയായിരുന്നു. മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന്…

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം: യുവാവിന് ഗുരുതരപരുക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം: യുവാവിന് ഗുരുതരപരുക്ക് വയനാട് ചെതലയം റെയ്ഞ്ചില്‍പ്പെട്ട പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനയുടെ ആക്രമണം. പശുവിനെ കറക്കാനായി പുറത്തിറങ്ങിയ ജിനീഷ് ജോസഫ് (35) എന്നയാള്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. പറമ്പില്‍ ആനയെ കണ്ടതിനെ തുടര്‍ന്ന് ആനയെ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായത്. ജിനീഷും വീട്ടുകാരും ബഹളം വെച്ച് അല്‍പ്പദൂരം ആനയെ തുരത്തിയെങ്കിലും പെട്ടെന്ന് പിന്തിരിഞ്ഞ് ആന ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ജിനീഷ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനംവകുപ്പ് അധികൃതര്‍ ജിനീഷിനെ സന്ദര്‍ശിച്ചു. പ്രദേശത്ത് പകല്‍ സമയങ്ങളില്‍ പോലും കാട്ടാനശല്യം രൂക്ഷമാണെന്നും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവ് അറസ്റ്റില്‍

വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവ് അറസ്റ്റില്‍ വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ജസോ ടി. ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പിന്നീട് ഇയാളെ 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ചതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജസോയില്‍ നിന്ന് രണ്ട് സിഗരറ്റുകളും ലൈറ്ററും പോലീസ് കണ്ടെടുത്തു. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ ജീവനക്കാര്‍ പിടികൂടിയത്. അതേസമയം വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുകയാണ് ജസോ. ഇയാള്‍ തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം സംസ്ഥാനത്ത് 19 വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം. വ്യാഴാഴ്ച മലപ്പുറം ജില്ലയിലും വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 19 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമുദ്ര ഭാഗങ്ങളില്‍ 19 വരെ മല്‍സ്യ ബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം

ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗ ണില്‍ വന്‍ തീപിടിത്തം ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. അലിപുരിലുള്ള ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയുടെ 22 യൂണിറ്റുകള്‍ രക്ഷപ്രവര്‍ത്തനത്തി തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.