സിംഹത്തിന്റെ ആക്രമണത്തില്‍ 22കാരി കൊല്ലപ്പെട്ടു
സിംഹത്തിന്റെ ആക്രമണത്തില്‍ 22കാരി കൊല്ലപ്പെട്ടു
അമേരിക്ക: നോര്‍ത്ത് കരോളിനയിലെ വന്യമൃഗസങ്കേതത്തില്‍ ഇന്റേണായി ജോലിക്കെത്തിയ യുവതി സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.താമസകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട സിംഹം യുവതിയെ കടിച്ച് കൊല്ലുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. മത്തായി എന്നുപേരുള്ള പുരുഷ സിംഹമാണ് ഇവരുടെ ജീവനെടുത്ത അക്രമം നടത്തിയത്.
കണ്‍സര്‍വേഷനിലെ കീപ്പറുടെ നേതൃത്വത്തിലുള്ള മൃഗപരിപാലന സംഘം പതിവ് വൃത്തിയാക്കലിനായി പോകവെയാണ് പൂട്ടിക്കിടന്ന ഇടത്ത് നിന്നും ഒരു സിംഹം രക്ഷപ്പെട്ടത്.
ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മേഖലയില്‍ കടന്നാണ് അലക്‌സാന്‍ഡ്രയെ സിംഹം ആക്രമിച്ചത്. അടുത്തിടെ കോളേജില്‍ നിന്നും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ 22കാരി അലക്സാന്‍ഡ്ര ബ്ലാക്കാണ് ബര്‍ലിംഗ്ടണിലെ സണ്‍സര്‍വേറ്റേഴ്സ് സെന്ററില്‍ ജോലിക്കെത്തിയത്.
അതേസമയം യുവതിയെ അക്രമിച്ച സിംഹത്തെ വെടിവെച്ച് കൊന്നാണ് അക്രമാസക്തനായ സിംഹത്തെ തടഞ്ഞത്. മൃഗത്തെ മയക്കാനുള്ള പല ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. സിംഹത്തെ കൊലപ്പെടുത്തിയ ശേഷമാണ് ജീവനക്കാരിയുടെ മൃതദേഹം പോലും തിരിച്ചെടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചത്.
Leave a Reply
You must be logged in to post a comment.