പൊണ്ണത്തടി കാരണം കാമുകന്‍ ഉപേക്ഷിച്ചു: കഠിന പ്രയത്നത്തിലൂടെ ഈ 28 കാരി കുറച്ചത് 45 കിലോ

പൊണ്ണത്തടി കാരണം കാമുകന്‍ ഉപേക്ഷിച്ചു: കഠിന പ്രയത്നത്തിലൂടെ ഈ 28 കാരി കുറച്ചത് 45 കിലോ

തടികൂടിയപ്പോള്‍ കാമുകന്‍ ഉപേക്ഷിച്ചുപോയി. എന്നാല്‍ കാമുകനോട് യുവതി പ്രതികാരം വീട്ടിയത് 45 കിലോ കുറച്ചുകൊണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം വരെ 110 കിലോയായിരുന്നു നേഹയുടെ ശരീര ഭാരം. തടി മൂലം പുറത്തു പോകാന്‍ പോലും വയ്യാത്ത അവസ്ഥ. ദിനം തോറും തടിച്ചുകൊണ്ടിരുന്നു. എന്നാല്‍ 18 മാസം കൊണ്ട് 45 കിലോയാണ് നേഹ കുറച്ചത്.

28 കാരിയായ നേഹ ലേണിങ് ആന്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റാണ്. തടികുറച്ചതിനെക്കുറിച്ച് നേഹ പറയുന്നതിങ്ങനെ. തടി കുറയ്ക്കാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പിന്നെ ക്ഷമ. കഴുത്തുവേദന, കാല്‍മുട്ട് വേദന, നടുവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്‍ പതിവായതോടെയാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയത്. കാമുകന്റെ പിന്‍മാറ്റവും നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോള്‍ സംഗതി ഉറപ്പിച്ചു.

കഴുത്തുവേദന, കാല്‍മുട്ട് വേദന, നടുവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്‍ പതിവായതോടെയാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയത്. കാമുകന്റെ പിന്‍മാറ്റവും നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോള്‍ സംഗതി ഉറപ്പിച്ചു.

പ്രഭാത ഭക്ഷണത്തിലാണ് കാതലായ മാറ്റം വരുത്തിയത്. കോണ്‍ഫ്ലക്സ് പാലില്‍ ചേര്‍ത്ത് ഒരു കപ്പ്, നാലോ അഞ്ചോ മുട്ടയുടെ വെളള, മധുരം ചേര്‍ക്കാതെ ഒരു കപ്പ് ചായയോ കാപ്പിയോ എന്നിവയായിരുന്നു പ്രഭാത ഭക്ഷണം. ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഉപേക്ഷിച്ചു. വെളളം മാത്രം കുടിച്ചു.

ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ഒരു ബൗള്‍ തൈര്, ഒരു ബൗള്‍ പച്ചക്കറി എന്നിവയായിരുന്നു ഭക്ഷണം. വൈകുന്നേരത്തെ ചായയും കാപ്പിയുമെല്ലാം ഒഴിവാക്കി. രാത്രി കിടക്കുന്നതിനു മുന്‍പ് മൂന്നുമണിക്കൂര്‍ മുന്‍പ് അത്താഴം കഴിച്ചു.

ഹോം മെയ്ഡും ഡാലും ഒരു ബൗള്‍ പച്ചക്കറിയും മാത്രം കൂടെ കഴിച്ചു. ദിവസവും നടക്കുന്നതും ആഴ്ചയില്‍ നാല് ദിവസം ജിമ്മില്‍ പോകുന്നതും ശീലമാക്കുകയുംചെയ്തു . ജങ്ക്ഫുഡ്, കൂള്‍ഡ്രിങ്ക്സ് തുടങ്ങിയ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*