കബാലി ഡാ; സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് രണ്ടാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്
കബാലി ഡാ; സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് രണ്ടാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്
എങ്ങനെ എഴുതിയാലും ഉത്തരം ശരിയായാല്‍ പോരേ, അതാണ് ഇവിടെയും സംഭവിച്ചത്. കയും ലിയും ബായും കൂട്ടിച്ചേര്‍ത്ത് ഒരു വാക്കുണ്ടാക്കാനായിരുന്നു ചോദ്യം. ടീച്ചര്‍ ഉദ്ദേശിച്ച ഉത്തരം ബാലിക എന്നാണ്. അതാണത്രേ ശരിയായ ഉത്തരം.
പക്ഷെ കുട്ടി എഴുതി വന്നപ്പോള്‍ അത് കബാലിയായി. രജനീ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമല്ലേ കബാലി. ആ വാക്ക് തെറ്റാണെന്നും പറയാനാവില്ല. കുട്ടിയുടെ ഭാഗത്തും തെറ്റില്ലല്ലോ.
എങ്ങനായാലും സോഷ്യല്‍ മീഡിയ ഈ ഉത്തരം ഏറ്റെടുത്ത് ആഘോഷിച്ച് വൈറലാക്കിയിരിക്കുകയാണ്. രജനീകാന്ത് ആരാധകരും ഈ ഉത്തരത്തെ ഏറ്റെടുത്തു കഴിഞ്ഞു.
രണ്ടാം ക്ലാസ്സിലെ ഉത്തരപേപ്പറാണിത്. ടീച്ചര്‍ ഉത്തരക്കടലാസിലെ ഈ ഉത്തരം തെറ്റാണെന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഏറെ രസകരം.
കുട്ടി കബാലി എന്ന് എഴുതിയതിന് നേര്‍ക്ക് ടീച്ചര്‍ ബാലിക എന്നും എഴുതിയിട്ടുണ്ട്. എന്തായാലും ഈ ഉത്തരപേപ്പര്‍ കാണുന്നവരെല്ലാം ഷെയര്‍ ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
Leave a Reply