ഇടുക്കിയില്‍ 30 കാരന്‍ ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇടുക്കിയില്‍ 30 കാരന്‍ ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരുവന്താനം തെക്കേമല നെടിയോരത്തുവെച്ച് ലക്ഷദ്വീപ് സ്വദേശിയും എറണാകുളത്ത് സ്വകാര്യ സ്‌കൂളില്‍ അധ്യാപകനുമായ തന്‍സീമ് അല്‍ മുബാറക്ക്(30) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രാവിലെ ജോലിക്ക് പോയ തോട്ടം തൊഴിലാളികളാണ് ആറരയോടെ രക്തത്തില്‍ കുളിച്ച നിലയില്‍ തന്‍സീമിനെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കഴുത്തിന് അഞ്ച് തുന്നലുണ്ട്. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇയാള്‍ കൊച്ചി പനമ്പള്ളി നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന തെക്കേമല കാരിവര സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് അതില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇതിന് വഴങ്ങാതിരുന്നതോടെ തെക്കേമലയിലെത്തി യുവാവ് ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply