കനത്ത മഴ: മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 33 ആയി

കനത്ത മഴ: മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 33 ആയി

കനത്തമഴ തുടരുന്ന മഹാരാഷ്ട്രയില്‍ മരണം 33 ആയി. മുംബൈ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാല്‍പത്തിയഞ്ച് കൊല്ലത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്തുകൊണ്ടിരിക്കുന്നത്. മുംബൈ മലാഡില്‍ കൂരകള്‍ക്ക് മീതെ മതിലിടിഞ്ഞാണ് 22 പേര്‍ മരിച്ചത്. പുറംപോക്കിലെ അംബേദ്കര്‍ കോളനിയില്‍ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു, അപകടത്തില്‍ പെട്ടവരില്‍ അധികവും താമസിച്ചിരുന്നത്. തില്‍ തകര്‍ന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം നല്‍കുമെന്നും അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply