മതിലുകളില്‍ വിസ്മയം തീര്‍ത്ത് ഒരു പതിനഞ്ചുകാരൻ

മതിലുകളില്‍ വിസ്മയം തീര്‍ത്ത് ഒരു പതിനഞ്ചുകാരൻ

മതിലുകളിൽ 3ഡി ചിത്രങ്ങൾ വരച്ചു ഇതാ ഒരു പതിനഞ്ചു കാരൻ. വടക്കൻ പറവൂരിലെ പുല്ലംകുളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അഫ്സലാണ് മതിലുകളെ 3ഡി ചിത്രങ്ങളാൽ വർണാഭമാക്കു ന്നത്.

കോവിഡ് കാലത്തെ ഇടവേളകളിലാണ് അഫ്സൽ തന്നിലെ കഴിവിനെ ഉണർത്തിയിരി ക്കുന്നത്. നിറങ്ങളെ മതിലുകളിൽ ചിത്രങ്ങളാക്കി മാറ്റുമ്പോൾ കാഴ്ചക്കാരിൽ അത് പുത്തൻ ഉന്മേഷം ഉണർത്തുന്നു.

മധുരങ്ങളുടെ നാടായ മാഞ്ഞാലി സ്വദേശിയാണ് അഫ്സല്‍. ക്ലാസ്സ്‌മുറികളിലെ പുസ്തകത്താളുക ളെക്കാൾ അവന്റെ കണ്ണുടക്കിയിരുന്നത് വഴിത്താരകളിലെ ചിത്രങ്ങളിലായി രുന്നു. ചിത്രകലയിലെ അഫ്സലിന്റെ കഴിവിനെ തിരിച്ച റിഞ്ഞ വീട്ടുകാർ അവനെ പറവൂറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ചിത്രരചന പഠിപ്പിക്കുകയായിരുന്നു.

നാളുകളായി സൂക്ഷിച്ച അവന്റെതായ ഒരു പുസ്തസ്ക ത്തിലാണ് അഫ്സൽ അവന്റെ കഴിവിനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ലോക്ക് ഡൌണ്‍ കാലത്തെ ഇടവേളകളിൽ നിറങ്ങളെ അവൻ മതിലുകളിൽ ചാർത്തി തുടങ്ങി. തന്‍റെ ചിത്രങ്ങള്‍ കാഴ്ചക്കാരിൽ ഏറെ കൗതുകം ഉണര്‍ത്തിയത് അഫ്സലിന് പ്രചോദനമായി.

സമൂഹ മാധ്യമങ്ങളിലെ ചിത്രങ്ങളിൽ നിന്നാണ് അഫ്സൽ ഈ കഴിവിനെ സ്വയം ഉണർത്തി തുടങ്ങിയത്. മൊബൈൽ ചിത്രങ്ങൾ കണ്ടാണ് സ്വന്തമായി 3D ചിത്രങ്ങൾ വരച്ചു തുടങ്ങാനുള്ള ആശയം അഫ്സലിനുള്ളിൽ ജനിച്ചത്. കൂട്ടുകാ രന്റെ വീടിലെ മതിലുകളിലാണ് അഫ്സൽ പരീക്ഷിച്ചു തുടങ്ങിയത്.

ആദ്യ ശ്രമം വിജയം കണ്ടതോടെ അവൻ വീണ്ടും വീണ്ടും ഈ കഴിവിലേക്ക് ആഴ്ന്നിറങ്ങിക്കൊ ണ്ടിരുന്നു. അവന്റേതായ ഒരു ലോകം തന്നെ അഫ്സൽ ആ വീടിനുള്ളിൽ സൃഷ്ട്ടിച്ചു. ഒരു പതിനഞ്ചുകാരനിൽ കവിഞ്ഞ ബുദ്ധിയും കഴിവും അഫ്സലിനുണ്ടെന്ന് അടുത്തുള്ളവർ വരെ അറിഞ്ഞത് ഈ ലോക്‌ഡൗൺ കാലങ്ങളിലായിരുന്നു.

ഏത് കാര്യവും മടികൂടാതെ ചെയ്യുന്ന അഫ്സൽ വ്യത്യസ്തക ളോടെ ചിത്രങ്ങൾ വരയ്ക്കാനാണ് ആഗ്രഹിക്കുന്നത്. കണ്മുൻപിൽ ഓരോ ചിത്രങ്ങൾ കാണുമ്പോഴും തന്റെതായ രീതിയിൽ വ്യത്യസ്തത വരുത്താൻ അഫ്സൽ എപ്പോഴും ശ്രെദ്ധിക്കാറുണ്ട്. ചിത്രകലയോടൊപ്പം പഠനത്തിലും അഫ്സൽ ശ്രദ്ധ കൊടുക്കുന്നുണ്ട്.

സ്കൂളിലെ ഓൺലൈൻ ക്ലാസുകൾക് ശേഷമുള്ള സമയങ്ങളി ലാണ് അഫ്സൽ ഇതിനായി സമയം കണ്ടെത്തുന്നത്. പഠനവും കലയും ഒരുമിച്ച് കൊണ്ടുപോകാനാണ് അഫ്സലിന്റെ തീരുമാനം. മികച്ച വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം കഴിവുകൾ നിറഞ്ഞ ഒരു ചിത്രകാരണവണ മെന്നും അഫ്സൽ ആഗ്രഹിക്കുന്നു.

പെയിന്റുകളും ബ്രഷ്‌കളും അടങ്ങുന്ന അവന്റെ ലോക ത്തിൽ ഇന്ന് ബോട്ടിൽ ക്രാഫ്റ്റും ഇടം നേടികൊണ്ടിരിക്കുന്നു. നിറങ്ങളാൽ ആകർഷിക്കപ്പെടുന്ന അവന്റെ കണ്ണുകൾക്ക് ചിത്രകലയുടെ ഒരു ലോകം തന്നെ സൃഷ്ടിക്കാൻ കഴിവുണ്ട്. കഠിനമായ പരിശ്രമത്തിലൂടെ വിജയത്തിന്റെ പടിവാതി ലുകൾ തുറക്കാനാണ് അഫ്സൽ ഇന്നും ശ്രെമിച്ചുകൊണ്ടിരി ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*