എറണാകുളം സ്വദേശിയായ യുവാവിനെ വശീകരിച്ച് മൂന്നാറിലെത്തിച്ച് പണം തട്ടിയെടുത്ത കേസില്‍ നാലുപേര്‍ പിടിയില്‍

എറണാകുളം സ്വദേശിയായ യുവാവിനെ വശീകരിച്ച് മൂന്നാറിലെത്തിച്ച് പണം തട്ടിയെടുത്ത കേസില്‍ നാലുപേര്‍ പിടിയില്‍

എറണാകുളം സ്വദേശിയായ യുവാവിനെ വശീകരിച്ച് മൂന്നാറിലെത്തിച്ച് പണം തട്ടിയെടുത്തതായി പരാതി. എറണാകുളത്തു തന്നെയുള്ള യുവതിയാണ് യുവാവിനെ പ്രലോഭിച്ച് മൂന്നാറിലെത്തിച്ചത്.

മൂന്നാര്‍ പോലീസില്‍ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു. ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു വരുന്ന സൈമണ്‍ (20), നിബിന്‍ (18), സുബിന്‍ (20), അബിന്‍ (19) എന്നിവരെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്.

കഴിഞ്ഞ മെയ് 28 നാണ് യുവതി യുവാവിനെ കൂട്ടി മൂന്നാറിലെത്തിയത്. മൂന്നാര്‍ കോളനിയിലെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും ചെയ്തു. മുറിയില്‍ കടന്ന് അല്പം സമയത്തിനകം തന്നെ യുവതിയോടൊപ്പം എത്തിയിരുന്ന എറണാകുളം സ്വദേശികളായ രണ്ടു പേര്‍ മുറിയിലെത്തി കതകടച്ച് യുവാവിനെ ബലമായി കീഴ്പ്പെടുത്തുകയും, കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണ്ണമാല തട്ടിയെടുക്കുകയും ചെയ്തു. യുവാവിന്റെ പക്കലുണ്ടായിരുന്ന എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് അക്കൗണ്ടിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ പിന്‍വലിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം സംഭവം നടക്കുമ്പോള്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ഭയം നടിച്ച് നിന്ന യുവതിയെക്കുറിച്ച് യുവാവിന് സംശയം തോന്നിയിരുന്നില്ലെങ്കിലും പിന്നീട് യുവതിയുടെ സ്വഭാവത്തില്‍ പന്തികേട് കണ്ട യുവാവ് മൂന്നാറിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment