കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. കുപ്വാര ജില്ലയിലെ ക്രാല്‍ഗുണ്ട് ഗ്രാമത്തില്‍വെച്ച് നടന്ന് ഏറ്റുമുട്ടലിലാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ഒരു സിആര്‍പിഎഫ് ഓഫീസര്‍, ഒരു ജവാന്‍, രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണു കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ സൈന്യം വീടിനടുത്ത് എത്തിയതോടെ തീവ്രവാദികള്‍ നിറയൊഴിച്ചു. ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണു വിവരം.

വെടിവയ്പില്‍ തകര്‍ന്ന ഒരു വീടിന്റെ അവശിഷ്ടത്തിനിടെ മരിച്ച രീതിയില്‍ കിടന്ന ഒരു തീവ്രവാദി അപ്രതീക്ഷിതമായി നടത്തിയ വെടിവയ്പിലാണ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദികള്‍ വീടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ക്രാല്‍ഗുണ്ടിലെത്തിയത്. ഏറ്റുമുട്ടല്‍ മേഖലയ്ക്കു സമീപം സുരക്ഷാ സേനയും ഒരു കൂട്ടം യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റതായും വിവരമുണ്ട്.

വാഗ അതിര്‍ത്തിയില്‍ പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്ന അതേ സമയത്ത് തന്നെയാണ് അതിര്‍ത്തിയിലും ഭീകരര്‍ പ്രകോപനം നടത്തിയത്. വൈകീട്ടോടെയാണ് രജൗരി ജില്ലയിലെ നൗഷേരയില്‍ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply