സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിയില്‍ തര്‍ക്കം; അധ്യക്ഷന്‍ ഇറങ്ങിപ്പോയി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിയില്‍ തര്‍ക്കം; അധ്യക്ഷന്‍ ഇറങ്ങിപ്പോയി
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനിടെ ജൂറിയില്‍ കനത്ത തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ട്. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ അവസാന സെഷനില്‍ നിന്ന് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഇറങ്ങിപ്പോയി.
ജൂറി ചെയര്‍മാനെ അനുനയിപ്പിക്കാന്‍ അക്കാദമി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ കാന്തന്‍- ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള അവാര്‍ഡും നല്‍കണമെന്ന് കുമാര്‍ സാഹ്നി നിര്‍ബന്ധം പിടിച്ചു.
എന്നാല്‍ ജൂറി ചെയര്‍മാന്റെ നിര്‍ദേശം മറ്റ് അംഗങ്ങള്‍ നിരസിച്ചുവെന്നും ഇതോടെ രോഷാകുലനായ ചെയര്‍മാന്‍ വിധി നിര്‍ണയത്തില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് റിപ്പോര്‍ട്ട്.
ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന ചടങ്ങിലും പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ചെയര്‍മാന്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് ആക്കാദമി നല്‍കിയ വിശദീകരണം. എന്നാല്‍ കടുത്ത ഭിന്നതകള്‍ മൂലമാണ് കുമാര്‍ സാഹ്നി ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നാണ് പുറത്തു വരുന്ന വിവരം.
Leave a Reply