അഞ്ചു സ്ത്രീകള്‍ ശബരിമല കയറിയിട്ടുണ്ട്: തെളിവുകള്‍ കൈവശമുണ്ടെന്ന് ബിന്ദു
അഞ്ചു സ്ത്രീകള്‍ ശബരിമല കയറിയിട്ടുണ്ട്: തെളിവുകള്‍ കൈവശമുണ്ടെന്ന് ബിന്ദു
പുതിയ വെളിപ്പെടുത്തലുമായി ശബരിമല കയറിയ ബിന്ദു കല്ല്യാണി. ശബരിമലയില്‍ ഇതുവരെ അഞ്ച് സ്ത്രീകള്‍ കയറിയിട്ടുണ്ടെന്നും അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മലപ്പുറം അങ്ങാടിപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിന്ദു വെളിപ്പെടുത്തി.
ആവശ്യമുള്ളപ്പോള്‍ ആ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ബിന്ദു വ്യക്തമാക്കി. രണ്ട് പേര്‍ മാത്രം ശബരിമല കയറിയതിന് തെളിവുള്ളൂ എന്ന് നിയമസഭയില്‍ സര്‍ക്കാര്‍ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ല.
ഇതുവരെ ശബരിമലയില്‍ നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുള്‍പ്പടെ അഞ്ച് സ്ത്രീകള്‍ കയറിയിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു.
Leave a Reply