5ജി പ്രൊസസര്‍ ചിപ്പ് അവതരിപ്പിച്ച് മീഡിയാടെക്ക്

സ്മാര്‍ട്‌ഫോണുകള്‍ക്കായി മീഡിയാടെക്ക് പുതിയ 5ജി പ്രൊസസര്‍ ചിപ്പ് അവതരിപ്പിച്ചു. തായ്‌പേയില്‍ നടക്കുന്ന കംപ്യൂട്ടെക്‌സ് 2019 മേളയിലാണ് മീഡിയാ ടെക് ഹീലിയോ എം70 5ജി മോഡം അടങ്ങുന്ന മള്‍ടി-മോഡ് അവതരിപ്പിച്ചത്. ഇതോടെ ആദ്യമായി പുറത്തിറങ്ങുന്ന 5ജി സ്മാര്‍ട്‌ഫോണുകള്‍ക്ക് ശക്തിപകരുന്ന പ്രൊസസറുകളില്‍ ന്നാവും ആവും മീഡിയാ ടെക് ഹീലിയോ എം70 5ജി. ‌‌

സാധാരണ ഗതിയില്‍ മോഡം പ്രൊസസര്‍ ചിപ്പിന് പുറമെ സ്ഥാപിക്കുന്നകയാണ് ചെയ്യാറ്. ഇതാദ്യമായാണ് മോഡം അകത്ത് തന്നെ ഉള്‍പ്പെടുത്തി ഒരു പ്രൊസസര് ചിപ്പ് പുറത്തിറങ്ങുന്നത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, എക്‌സിനോസ് 9820 പോലുള്ള പ്രൊസസറുകളില്‍ 5ജി മോഡം പുറത്താണുള്ളത്.പ്രൊസസറിന് എല്‍ടിഇ(LTE)യും 5ജിയും അടങ്ങുന്ന 5ജി ‘സ്റ്റാന്റ് എലോണ്‍ മോഡ്’, 2ജി മുതല്‍ 5ജി വരെയുള്ളവ അടങ്ങുന്ന ‘നോണ്‍ സ്റ്റാന്റ് എലോണ്‍’ മോഡ് എന്നിവവയുള്ള മള്‍ടി മോഡ് ചിപ്പ്‌സെറ്റ് ആണിത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment