കൊല്ലത്ത് ബസും കാറും കൂട്ടിയിടിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചു

കൊല്ലത്ത് ബസും കാറും കൂട്ടിയിടിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചു

കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം കരിക്കരം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വരുകയായിരുന്ന ആറംഗ സംഘമാണ് ആയൂരിലെ ദേശീയപാതയ്ക്ക് സമീപത്തെ വളവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.

ടിപ്പര്‍ ലോറിയെ മറി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.

വടശേരിക്കര സ്വദേശികളായ സ്മിത, മിനി, ഇവരുടെ മക്കളായ വര്‍ഷ, അഞ്ജന, അഭിനജ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്.

അഭിനജിന്റെ മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജിലും മിനിയുടെ മൃതദേഹം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജിലുമാണ് ഉള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment