കാണാതായ ആറ് വയസുകാരിയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി

കാണാതായ ആറ് വയസുകാരിയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി

കാണാതായ ആറ് വയസുകാരിയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ഇപ്പോള്‍ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിതാവിന് ഒപ്പം ജോലി ചെയ്യുന്നയാളുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ലക്‌നൗ സീനിയര്‍ സൂപ്രണ്ട് കലാനിധി നയ്താനി പറഞ്ഞു.

മുറിവേറ്റ നിലയില്‍ കണ്ടെത്തിയതിനാല്‍ ഉടന്‍ ട്രോമ സെന്ററിലേക്ക് എത്തിക്കുകയായിരുന്നുവെന്നും കുട്ടിയെ കണ്ടെത്തിയ വീട്ടിലെ ആള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment