60 ലിറ്റർ ചാരായം 700 ലിറ്റർ കോടയും പിടികൂടി
60 ലിറ്റർ ചാരായം 700 ലിറ്റർ കോടയും പിടികൂടി

എക്സൈസ് പരിശോധനയില്‍ 60 ലിറ്റർ ചാരായം 700 ലിറ്റർ കോട എന്നിവ പിടികൂടി. ഒരാൾക്കെതിരെ കേസെടുത്തു.

ഓപ്പറേഷൻ ലോക് ഡൗണിന്റെ ഭാഗമായി കൊല്ലം എക്സൈസ് സ്പെഷ്യൻ സ്ക്വാഡ് പാർട്ടി വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 60 ലിറ്റർ ചാരായം 700 ലിറ്റർ കോട,58.700 ലിറ്റർ അരിഷ്ടം എന്നിവ കണ്ടെടുത്തു.

അഞ്ച് അബ്കാരി കേസ്സുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുണ്ടറ പേരയം ഇടമല ലക്ഷം വീട് കോളനിയിൽ അനുവില്ലയിൽ അനൂപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 30 ലിറ്റർ വാറ്റ് ചാരായം കണ്ടെടുത്തു.

അനൂപിനെ (25 വയസ്സ്)പ്രതിയാക്കി അബ്കാരി കേസ് എടുത്തു. എക്സൈസ് സംഘം എത്തുന്ന വിവരം അറിഞ്ഞ പ്രതി വീട്ടിൽ നിന്നും രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല.

പേരയം മാപ്പിള പൊയ്കയിൽ കായിലിനോട് ചേർന്നുള്ള ഭാഗത്ത് ബക്കറ്റുകളിലും കലങ്ങളിലുമായി സൂക്ഷിച്ചിരുന്ന വാറ്റാൻ പാക പ്പെടുത്തിയ 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇയാള്ക്കായുള്ള അന്വേഷണം ആരംഭിച്ചു.

അരിനല്ലൂർ പെരിങ്ങാലം കിടപ്പുറം തെക്കുമുറി ഭാഗത്ത് ചെറു തുരുത്തുകളിൽ വള്ളത്തിൽ പോയി നടത്തിയ പരിശോധനയില്‍ 300 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടികൂടി.

തെക്കുംഭാഗം ഞാറുംമൂട് വിളയിൽ വീട്ടിൽ ജോയിയുടെ വീട്ടിൽ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 6 ലിറ്റർ ചാരായം പിടികൂടി. ജോയിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.

ജോയി വീട്ടിൽ ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷം 21 അബ്കാരികളിലും മൂന്നു എൻ.ഡി പി .എസ്സ് കേസ്സുകളിലുമായി 3886 ലിറ്റർ കോട. 115.6ലിറ്റർ ചാരായം,

5 4.200 ലിറ്റർ അരിഷ്ടം,16.250 ലിറ്റർ വൈൻ, 4 ഗഞ്ചാവ് ചെടികൾ എന്നിവയും ഗ്യാസ് സിലിണ്ടറുകൾ , ഗ്യാസ് അടുപ്പുകൾ പ്രഷർ കുക്കറുകൾ ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ള വാറ്റ് ഉപകരണ ങ്ങൾ എന്നിവ പിടിച്ചെടുത്തു.

കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദ് , എക്‌സൈസ് ഇൻസ്പെക്ടർ T രാജീവ്, പ്രി: ഓഫീസറ ൻമാരായ മനോജ്ലാൽ ,ഉണ്ണികൃഷ്ണപിള്ള, നിർമലൻ തമ്പി.

ബിനു ലാൽ , സിവിൽ എക്സൈസ് ഓഫീസറൻമാരായ ശ്രീനാഥ്, പ്രസാദ്, അഭിലാഷ്, വിഷ്ണു, നിതിൻ ജൂലിയൻ ക്രൂസ്, വിനേഷ് , അനിൽകുമാർ ,ഗോപകുമാർ ,അജീഷ് ബാബു . ഡ്രൈവർ നിതിൻ,

വനിത സിവിൽ എക്സൈസ് ഓഫീസർ ബീനഎന്നിവർ അന്വേഷണ ത്തില്‍ പങ്കെടുത്തു.വ്യാജവാറ്റ് മറ്റ് അബ്കാരി കുറ്റ കൃത്യങ്ങളെപ്പ റ്റിയുള്ള രഹസ്യ വിവരം 9400069 439, 9400069 440 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാവുന്നതാണ്.

വിവരം നൽകുന്ന വ്യക്തികളുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. മദ്യശാലകൾ അടഞ്ഞു കിടക്കുന്നതു മൂലം വ്യാജ മദ്യത്തിന് വൻ ഡിമാൻറുള്ളതിനാൽ ചാരായം ലിറ്ററിനു 3000 രൂപക്ക് വരെയാണ് വില്‍പ്പന നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*