680 കിലോ ഭാരമുള്ള ഭീമന്‍ കാണ്ടാമൃഗ പ്രതിമ മോഷണം പോയി
680 കിലോ ഭാരമുള്ള ഭീമന്‍ കാണ്ടാമൃഗ പ്രതിമ മോഷണം പോയി
680 കിലോ ഭാരമുള്ള ഭീമന്‍ കാണ്ടാമൃഗ പ്രതിമ മോഷണം പോയി. ബ്രിട്ടനിലെ ചില്‍സ്റ്റോണ്‍ ഗാര്‍ഡനിലെ വെങ്കലത്തില്‍ നിര്‍മിച്ച പ്രതിമയാണ് കഴിഞ്ഞദിവസം മോഷ്ടിക്കപ്പെട്ടത്.
പോലീസ് അന്വേഷണം തുടരുകയാണ്. ചില്‍സ്റ്റോണ്‍ ഗാര്‍ഡനിലെ ഭീമന്‍ കാണ്ടാമൃഗ പ്രതിമ മോഷണം പോയെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ ബന്ധപ്പെടണമെന്നുമുള്ള കെന്റ് പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിമ മോഷണത്തെക്കുറിച്ച് പുറത്തറിയുന്നത്. തൊട്ടുപിന്നാലെ ഗാര്‍ഡന്‍ അധികൃതരും സംഭവം സ്ഥിരീകരിച്ചു.
പ്രതിമ എങ്ങനെ കടത്തിക്കൊണ്ടുപോയി എന്നതിനെക്കുറിച്ച് യാതൊരു തുമ്പും കിട്ടിയിട്ടില്ല. ഭാരമേറിയ പ്രതിമയായതിനാല്‍ ചുരുങ്ങിയത് അഞ്ചുപേരെങ്കിലും ചേര്‍ന്നാണ് മോഷ്ടിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
യന്ത്രസഹായത്തോടെ ഏതെങ്കിലും വലിയ ട്രക്കിലാവും പ്രതിമ കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നു. ഇത്രയും വലിയ പ്രതിമയായതിനാല്‍ ഇത് ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മാത്രമല്ല, മോഷ്ടാക്കള്‍ക്ക് പ്രതിമ കൈമാറ്റം ചെയ്യുന്നത് എളുപ്പമല്ലെന്നും അന്വേഷണസംഘം അനുമാനിക്കുന്നു.
Leave a Reply