മൂന്നാം ക്ലാസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് പിതാവ്

മൂന്നാം ക്ലാസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് പിതാവ്

മൂന്നാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. ഏഴു വയസുകാരനായ മകനെ ചട്ടുകം ചൂടാക്കി ശരീരത്തില്‍ പൊള്ളിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തു. പള്ളിക്കല്‍ മേക്കുന്ന് മുകള്‍ കൊച്ചുതുണ്ടില്‍ കിഴക്കേതില്‍ ശ്രീകുമാറിനെതിരെയാണ് കേസെടുത്തത്. കള്ളപ്പന്‍ചിറ ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കുട്ടി.

കുട്ടിയുടെ അമ്മ സലാമത്ത് തോട്ടമുക്കിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ട്. മകന്റെ ദുരിതകഥ ഹോട്ടല്‍ ഉടമയായ അജിത്തിനോട് വിവരിച്ചതോടെയാണ് ക്രൂര മര്‍ദനകഥ പുറം ലോകമറിയുന്നത്.

അജിത്ത് വിവരം ബാലസംഘം അടൂര്‍ ഏരിയ കോര്‍ഡിനേറ്റര്‍ വിനേഷിനെ അറിയിച്ചു. വിനേഷും ബാലസംഘം പ്രവര്‍ത്തകരും വീട്ടിലെത്തി കുട്ടിയെ കണ്ടു. സംഭവം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

ഇവര്‍ കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം പത്തനംതിട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലേക്ക് കൊണ്ടുപോയി. മകന്റെ കാലിന്റെ പൊത്തയില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച പാടുകളും കുമിളകളും കാണാം.

കാലിലും പുറത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലുമായി പൊള്ളിയ പാടുകളുണ്ട്. കൂലിവേലയ്ക്ക് പോകുന്ന ശ്രീകുമാര്‍ മദ്യപിച്ചെത്തുന്ന ദിവസം മകനെ ക്രൂരമായി മര്‍ദിക്കാറുണ്ട്. മദ്യപിച്ചില്ലെങ്കിലും ചട്ടുകം വെച്ച് പൊള്ളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*