ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 70 ആയി; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍
ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 70 ആയി; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. യുപിയിലെ സഹാറന്‍പൂരില്‍ 36ഉം കുശിനഗറില്‍ 8 പേരും മരിച്ചു.
ഉത്തരാഖണ്ഡില്‍ 28 ആളുകള്‍ മരണത്തിനു കീഴടങ്ങി. 4 ഓളം ആളുകള്‍ ചികിത്സയിലുണ്ട്. നിരവധി പേരുടെ നില ഗുരുതരമാണ്. ചികില്‍സ കൊടുക്കാന്‍ വൈകിയത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നു സഹാറന്‍പൂര്‍ കലക്ടര്‍ എ.കെ.പാണ്ഡെ പറഞ്ഞു.
മദ്യം വിതരണം ചെയ്തത് സഹാറന്‍പൂരില്‍ നിന്നാണെന്നാണ് സൂചന. ഉത്തരാഖണ്ഡില്‍ എത്തിച്ച മദ്യം കുടിച്ചവര്‍ക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ അനധികൃത മദ്യ ഉല്‍പാദനത്തിന്റെയും വില്‍പനയുടെയും ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ ഇതുവരെ മുപ്പതോളം പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുര്‍ന്നു കുശിനഗര്‍ ജില്ലാ എക്‌സൈസ് ഓഫിസറെയും ജില്ലാ എക്‌സൈസ് ഇന്‍സ്‌പെട്കറെയും യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
Leave a Reply
You must be logged in to post a comment.