ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു

ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു

എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചു. കുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ് സ്ഥിരീകരിച്ചു. ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.

ബലാത്സംഗത്തിനിരയാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

എട്ട് മാസങ്ങള്‍ക്ക് മുമ്പ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയപ്പോഴാണ്് കുട്ടി ബലാത്സംഗത്തിന് ഇരയായത്. ഭയം മൂലം കൂട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല.

പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും നില സുരക്ഷിതമാണെന്ന് കന്ദാമല്‍ പൊലീസ് സൂപ്രണ്ട് പ്രതീക് സിംഗ് അറിയിച്ചു. ഹോസ്റ്റല്‍ ജോലിക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെ ചോദ്യം ചെയ്ത് വരികയാണ്.

എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചു. കുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ് സ്ഥിരീകരിച്ചു. ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply